Thiruvonam Bumper 2024 : ഇന്നാണ്, ഇന്നാണ്, ഇന്നാണ്; 25 കോടിയുടെ തിരുവോണം ബമ്പർ ഫലം ഉച്ചകഴിഞ്ഞ്
Thiruvonam Bumper 2024 BR-99 Result Today : തിരുവോണം ബമ്പർ ഭാഗ്യക്കുറി റിസൽട്ട് ഇന്നറിയാം. 25 കോടി രൂപയുടെ ഒന്നാം സമ്മാനമടിച്ച ഭാഗ്യവാൻ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ നറുക്കെടുപ്പ് ചടങ്ങുകൾ ആരംഭിക്കും.
25 കോടി രൂപയുടെ തിരുവോണം ബമ്പർ ഭാഗ്യവാൻ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് ചടങ്ങുകൾ ആരംഭിക്കുക. ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നിർവഹിക്കുക. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർമാരായ മായ എൻ പിള്ള, എം രാജ് കപൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
Also Read : Onam Bumper 2024: 25 കോടി ആർക്ക്? ഇനി മണിക്കൂറുകൾ മാത്രം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. 500 രൂപയാണ് അവസാന സമ്മാനം. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയത്. ഇതിൽ ഇന്നലെ വരെ 70 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഒക്ടോബർ എട്ട് വൈകിട്ട് നാല് മണി വരെയുള്ള കണക്കനുസരിച്ച് 71,35,938 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പാലക്കാടാണ് ഇക്കുറിയും ഭാഗ്യപരീക്ഷണത്തിന് മുന്നിൽ. സബ് ഓഫീസുകളിലേതുൾപ്പെടെ പാലക്കാട് വാങ്ങിക്കൂട്ടിയത് 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. ഇന്നലെ (ഒക്ടോബർ 8) നാല് മണി വരെയുള്ള കൃത്യമായ കണക്കെടുത്താൽ 13,02,680 ടിക്കറ്റുകൾ. 9,46,260 ടിക്കറ്റുകൾ വിറ്റഴിച്ച് തലസ്ഥാന ജില്ല രണ്ടാമതെത്തി. 8,61,000 ടിക്കറ്റ് വിറ്റ തൃശൂരാണ് മൂന്നാമത്.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ബമ്പർ ടിക്കറ്റ് വിൽപ്പന കാര്യമായി ഉണ്ടാവില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കണക്കുകൂട്ടലുകൾ അസ്ഥാനത്താക്കി എന്നാൽ ആദ്യ ദിവസത്തിൽ തന്നെ റെക്കോർഡ് വിൽപ്പന നടന്നു. കഴിഞ്ഞ ഓണക്കാലത്ത് 75.76 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകൾ വിറ്റുപോയിരുന്നു എന്നാണ് വിവരം.
ഇക്കുറി തിരുവോണം ബമ്പറിൽ 10 സീരീസുകളുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL. നറുക്കെടുപ്പ് യൂട്യൂബിലൂടെ ലൈവായി കാണാം. Kerala Lottery Live Result എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ലൈവ് ഉണ്ടാവുക. ഇതിനൊപ്പം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ keralalottery.info എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം തത്സമയം പ്രസിദ്ധീകരിക്കും. നറുക്കെടുപ്പ് നടന്ന് ഒരു മാസത്തിനകം തന്നെ വിജയികൾ ടിക്കറ്റ് കൈമാറി പണം സ്വീകരിക്കണം. ഇതിനായി തിരുവനന്തപുരത്തെ കേരള ലോട്ടറി ആസ്ഥാനവുമായാണ് ബന്ധപ്പെടേണ്ടത്.
തിരുവോണം ബമ്പർ സമ്മാനങ്ങൾ ഇങ്ങനെ:
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം എന്ന രീതിയില്‍ 20 പേര്‍ക്ക് 50 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ഓരോ പരമ്പരയിലേയും പത്ത് പേര്‍ക്ക് വീതം ഈ രണ്ട് സമ്മാനങ്ങളും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒന്‍പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും.
Also Read : Pooja Bumper: 25 കോടി പോയാൽ പോട്ടെ 12 കോടി വരുന്നുണ്ടല്ലോ! പൂജാ ബമ്പർ പ്രകാശനം നാളെ
തിരുവോണം ബമ്പർ നറുക്കെടുപ്പിനൊപ്പം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് നടക്കും. 12 കോടി രൂപയാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്ക് നൽകും. 10 ലക്ഷം രൂപ വീതമുള്ള മൂന്നാം സമ്മാനം ഓരോ പരമ്പരകളിലെയും രണ്ട് വീതം ടിക്കറ്റുകൾക്ക് ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതവും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതവും അഞ്ച് പരമ്പരകൾക്ക് ലഭിക്കും. ഡിസംബർ നാലിനാണ് പൂജാ ബമ്പർ നറുക്കെടുപ്പ്. 300 രൂപയാണ് ടിക്കറ്റ് വില.