Bigg Boss Malayalam Season 7: ‘വെറുതെ അല്ല ആ പെണ്ണ് ഇട്ടിട്ട് പോയത്; ലൈഫ് പുറത്തുവരുമെന്ന പേടിയാണോ’? അനീഷിനെതിരെ ആഞ്ഞടിച്ച് ജിഷിൻ
Bigg Boss Malayalam Season 7: എന്നാൽ ഇതോടെ ജിഷിനെതിരെ തിരിഞ്ഞ് വേദ് ലക്ഷ്മി രംഗത്ത് എത്തുന്ന കാഴ്ചയാണ് കണ്ടത്. താൻ ഡിവോഴ്സ് അല്ലേന്ന് ചോദിച്ചാണ് ലക്ഷ്മി, ജിഷിനെതിരെ തിരിഞ്ഞത്.

Bigg Boss Malayalam Season 7 (1)
ഓരോ ദിവസം കഴിയുതോറും ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് അരങ്ങേറുന്നത്. ഷോ ആരംഭിച്ച് നാല് ആഴ്ച പിന്നിടുമ്പോഴാണ് വീട്ടിലേക്ക് പുതിയ അഞ്ച് വൈൽഡ് കാർഡുകാർ എത്തിയത്. ജിഷിൻ, സാബുമാൻ, വേദ് ലക്ഷ്മി, പ്രവീൺ, മസ്താനി എന്നിവരാണ് ആ അഞ്ച് പേർ. ഇതിനു പിന്നാലെ മറ്റ് മത്സരാർത്ഥികൾക്ക് ഏഴിന്റെ പണിയാണ് ഇവർ കൊടുത്തത്. എന്നാൽ കഴിഞ്ഞ ദിവസം വൈൽഡ് കാർഡുകാർക്കെതിരെ അനീഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
‘കയറി വന്നത് നട്ടെല്ലില്ലാത്തവർ. പുതുതായി എന്തെങ്കിലും പറയാനോ ചെയ്യാനോ ഇല്ലാത്തവർ’, എന്നെല്ലാമാണ് ലക്ഷ്മി, മസ്താനി, ജിഷിൻ എന്നിവർ നിന്നപ്പോൾ അനീഷ് ഉറക്കെ പറഞ്ഞത്. എന്നാൽ അനീഷിന്റെ പരാമർശം ഇവരെ ചൊടിപ്പിച്ചു. ഇതോടെ അനീഷിനെതിരെ ഇവർ തിരിയുന്ന കാഴ്ചയാണ് കണ്ടത്. വേദ് ലക്ഷ്മിയാണ് ആദ്യം പ്രതികരിച്ചത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് വേദ് ലക്ഷ്മി പറഞ്ഞത്. ഇതിനു പിന്നാലെ ‘ആദ്യം പോയി ആണാവടോ. നട്ടെല്ല് വച്ചിട്ട് വാ. അനീഷിന്റെ ലൈഫ് പുറത്തുവരുമെന്ന പേടിയാണോ അനീഷേ’, എന്നായിരുന്നു മസ്താനി പറഞ്ഞത്. കേറി വന്ന അഞ്ച് പേരെ പോലെ ഞാൻ അത്ര ചീപ്പല്ലെന്ന് അനീഷ് പറയുന്നുമുണ്ട്.
വെറുതെ അല്ല ആ പെണ്ണ് ഇട്ടിട്ട് പോയതെന്നായിരുന്നു ജിഷിൻ പറഞ്ഞത്. എന്നാൽ ഇതോടെ ജിഷിനെതിരെ തിരിഞ്ഞ് വേദ് ലക്ഷ്മി രംഗത്ത് എത്തുന്ന കാഴ്ചയാണ് കണ്ടത്. താൻ ഡിവോഴ്സ് അല്ലേന്ന് ചോദിച്ചാണ് ലക്ഷ്മി, ജിഷിനെതിരെ തിരിഞ്ഞത്. ഇതിനു പിന്നാലെ വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിടരുതെന്ന് പറഞ്ഞ് മറ്റുള്ളവരും ജിഷിനെതിരെ തിരിഞ്ഞു.