Jyotika: പോസ്റ്ററില്‍ മുഖം വെക്കാന്‍ പോലും നായകന്മാര്‍ സമ്മതിച്ചില്ലെന്ന് ജ്യോതിക; എന്തിനിങ്ങനെ നുണ പറയുന്നുവെന്ന് സോഷ്യല്‍ മീഡിയ
Jyotika’s Comment on Tamil Cinema: തെന്നിന്ത്യന്‍ സിനിമകളില്‍ നായികമാരുടെ മുഖം പോസ്റ്ററില്‍ വെക്കാറില്ല. അതിന് മാറ്റം വന്നത് ബോളിവുഡിലെത്തിയപ്പോഴാണെന്നും ജ്യോതിക പറയുന്നത്. ഈ വീഡിയോ വൈറലായതോടെ താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ബോളിവുഡിൽ നിന്നും തമിഴ് സിനിമയിലെത്തി മുന്‍നിര നായികമാരിൽ ഒരാളായി മാറിയ താരമാണ് ജ്യോതിക. എന്നാൽ പിന്നീട് വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സജീവമാകുന്ന കാഴ്ചയാണ് കണ്ടത്. തമിഴിലെ തിരിച്ചുവരവിന് പിന്നാലെ ഹിന്ദിയിലും സജീവമായി മാറിയിരിക്കുകയാണ് താരം. എന്നാൽ താരം മുൻപൊരിക്കൽ തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ച് പറഞ്ഞ പരാമര്‍ശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമകളില്‍ നായികയ്ക്ക് പ്രാധാന്യം കുറവാണെന്നും പോസ്റ്ററില്‍ പോലും തന്റെ മുഖം വെക്കാന്‍ നായകന്മാര്‍ സമ്മതിച്ചില്ലെന്നാണ് ജ്യോതിക പറഞ്ഞത്. താരത്തിന്റെ ഹിന്ദി ചിത്രം ഷൈത്താന്റെ പ്രസ് മീറ്റിലാണ് ജ്യോതികയുടെ വിവാദ പരാമർശം. തെന്നിന്ത്യന്‍ സിനിമകളില്‍ നായികമാരുടെ മുഖം പോസ്റ്ററില്‍ വെക്കാറില്ല. അതിന് മാറ്റം വന്നത് ബോളിവുഡിലെത്തിയപ്പോഴാണെന്നും ജ്യോതിക പറയുന്നത്. ഈ വീഡിയോ വൈറലായതോടെ താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജ്യോതികയുടെ പഴയ സിനിമകളുടെ പോസ്റ്ററുകള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ മറുപടി.
அப்போ இதெல்லாம் யாரு 🤦🏼 pic.twitter.com/uIXmlBySPP
— NANI (@NAVINVJY) August 30, 2025
കാക്ക കാക്ക, വാലി, മൊഴി, ചന്ദ്രമുഖി, ഖുഷി, വേട്ടൈയാട് വിളൈയാട്, ധൂള്‍, സില്ലുന് ഒരു കാതല്‍ തുടങ്ങിയ ജ്യോതിക നായികയായ സിനിമകളുടെ പോസ്റ്റുകള്‍ പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയ താരത്തിന് മറുപടി നല്‍കുന്നത്. ഈ സിനിമകളുടെ പോസ്റ്ററുകളിലെല്ലാം ജ്യോതികയുടെ മുഖമുണ്ടെന്നും ജ്യോതികയെ വലിയ താരമായി തന്നെയാണ് തെന്നിന്ത്യന്‍ സിനിമ എന്നും പരിഗണിച്ചിട്ടുള്ളതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ബോളിവുഡില്‍ അവസരം കിട്ടാന്‍ വേണ്ടി ഇങ്ങനെ നുണ പറയരുതെന്നും സോഷ്യല്‍ മീഡിയ താരത്തോട് പറയുന്നുണ്ട്.