Geethu Mohandas Yash Film: യഷിന് പിടിച്ചില്ലാ…? 2 കൊല്ലത്തിനുശേഷം ഗീതു മോഹൻദാസ് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചതായി റിപ്പോർട്ട്

Geethu Mohandas Yash Film Toxic: 2023ൽ അനൗൺസ് ചിത്രം രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെയും തീയേറ്ററുകളിൽ എത്തിയിട്ടില്ല. സിനിമയുടെ തുടക്കം മുതൽക്കേ ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് ഒട്ടും തൃപ്തനല്ല എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

Geethu Mohandas Yash Film: യഷിന് പിടിച്ചില്ലാ...? 2 കൊല്ലത്തിനുശേഷം ഗീതു മോഹൻദാസ് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചതായി റിപ്പോർട്ട്

Yash Movie Toxic

Published: 

29 Oct 2025 11:55 AM

മലയാളി പ്രേക്ഷകർ അടക്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷ് നായകനാകുന്ന ടോക്സിക്. മലയാളികൾക്ക് ഇതിൽ താൽപര്യം കൂടാൻ കാരണം മറ്റൊന്നുമല്ല, സംവിധാനം ഗീതു മോഹൻദാസ് ആണ് എന്നത് തന്നെയാണ്. 2023ൽ അനൗൺസ് ചിത്രം രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെയും തീയേറ്ററുകളിൽ എത്തിയിട്ടില്ല. സിനിമയുടെ തുടക്കം മുതൽക്കേ ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് ഒട്ടും തൃപ്തനല്ല എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം അനിശ്ചിതകാലത്തേക്ക് നീട്ടി വെച്ചതായാണ് റിപ്പോർട്ടുകൾ എത്തുന്നത്.ഇതുവരെ ഷൂട്ട് ചെയ്ത സീനുകളിൽ ഒന്നും യഷ് തൃപ്തനല്ല എന്നാണ് സൂചന. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം യഷ് നായകനായ എത്തുന്ന ചിത്രം കൂടിയാണ് ടോക്സിക്. കെജിഎഫിൽ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച യഷിന് ഇനി പുറത്തിറക്കുന്ന ചിത്രത്തിലും അത്തരത്തിൽ വേണമെന്നതാണ് താല്പര്യം.

എന്നാൽ നായകന്റെ പ്രതീക്ഷയ്ക്കൊപ്പം എത്താൻ സംവിധായികയ്ക്ക് സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചതായാണ് റിപ്പോർട്ടുകൾ. ​ഗീതു മോഹൻദാസിന്റെ ഫിലിം മേക്കിങ് രീതിയിൽ യഷിന് പ്രേക്ഷകർക്ക് മുന്നിൽ ഷൈൻ ചെയ്യത്തക്ക വിധത്തിലുള്ള മാസ് സിനുകൾ ഒന്നുമില്ല എന്നും നിലവിൽ പ്രഖ്യാപിച്ച റിലീസ് ഡേറ്റിൽ സിനിമ റിലീസ് ചെയ്യില്ലെന്നും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. 2026 മാർച്ച് 19നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമാണ് ടോക്സിക്കിന്റെ നിർമ്മാണം. യഷിന്റെ 19-ാം സിനിമ കൂടിയാണ് ടോക്സിക്ക്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുകൾ പുരത്തുവരുന്നു.

Related Stories
Actress Attack Case: ‘രാഹുല്‍ ഈശ്വറും ഭാര്യയും ദിലീപിനെ കുറിച്ചും കാവ്യയെ കുറിച്ചും മോശമായി സംസാരിച്ചു, അതിജീവിതയല്ല ആദ്യം പറഞ്ഞത്‌’
Actress Bhama: കോടതിയിലെത്തി കാലുമാറിയ ഭാമ! ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനോട് പറഞ്ഞതിൽ ദേഷ്യം ഉണ്ടായിരുന്നുവെന്ന മൊഴി മാറ്റിപ്പറഞ്ഞതിങ്ങനെ
Mohanlal: ലാലുവിന്’ സ്നേഹപൂർവ്വം ഇച്ചാക്ക’; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി
Khalifa Movie: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്
Celebrity Divorces In 2025 : മൂന്നാമതും വിവാഹമോചിതയായ മീരാ വാസുദേവ്, ആരാധകരെ ഞെട്ടിച്ച് നടി വീണ നായര്‍; 2025-ൽ ഡിവോഴ്‌സായ താരങ്ങൾ
Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി