Election 2026 Result Live Counting Updates and News in Malayalam, തിരഞ്ഞെടുപ്പ് ഫലങ്ങൾ 2026 തത്സമയം, Kerala Assembly Elections Result 2026, Kerala Assembly Election Result News

Thiruvanchoor Radhakrishnan: തുടക്കം സ്കൂൾ ലീഡറായി, ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ
Thiruvanchoor Radhakrishnan Speaker: ഒരുപക്ഷേ, വര്‍ത്തമാന രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരിക്കും. എപ്പോഴൊക്കെയോ സംഭവിച്ച ചില നാക്കുപിഴകളുടെ പേരിലാണ് പലര്‍ക്കും തിരുവഞ്ചൂര്‍ ഒരു ട്രോള്‍ കഥാപാത്രമായത്. എന്നാല്‍ അത്തരം പരിഹാസങ്ങള്‍ക്ക് തിരുവഞ്ചൂരിനെ തെല്ലും തളര്‍ത്താനായിട്ടില്ല. ട്രോളുകളെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയും മറുപടിയുമുണ്ട്. നാക്കുപ്പിഴ സംഭവിക്കാത്ത ആരെങ്കിലുമുണ്ടോയെന്നാണ് ട്രോളുകളോട് മുഖംതിരിക്കാതെ തിരുവഞ്ചൂര്‍ ചോദിക്കുന്നത്. ഇത്തരം പരിഹാസങ്ങള്‍കൊണ്ടൊന്നും അടയാളപ്പെടുത്തേണ്ട നേതാവല്ല തിരുവഞ്ചൂര്‍. 1963-ല്‍ കോട്ടയം മാര്‍ത്തോമാ സെമിനാരി സ്‌കൂള്‍ ലീഡറായിരുന്ന തിരുവഞ്ചൂര്‍ ഇന്ന് കേരള നിയമസഭയുടെ സ്പീക്കറായിട്ടുണ്ടെങ്കില്‍, അതിന് കാരണം അദ്ദേഹത്തിന്റെ സംഘടനാപാടവവും, നിശ്ചയദാര്‍ണ്ഡ്യവുമാണ്.

കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. അതുകൊണ്ട് തന്നെയാകണം, കെപിസിസിയുടെ അച്ചടക്ക സമിതിയുടെ അധ്യക്ഷനായി ഒരിക്കല്‍ തിരുവഞ്ചൂരിനെ തിരഞ്ഞെടുത്തതും.

തുടക്കം കെഎസ്‌യുവിലൂടെ

1949 ഡിസംബര്‍ 26-ന് കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ കെ.പി. പരമേശ്വരന്‍ പിള്ളയുടെയും, എം.ജി. ഗൗരിക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. സ്‌കൂള്‍ ലീഡറായ കാലം മുതല്‍ സംഘടനാമികവ് തെളിയിച്ചു. 1965-ല്‍ കേരള ബാലജനസഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് പടിപടിയായി, പലവിധങ്ങളിലായി തിരുവഞ്ചൂരിനെ ചുമതലകള്‍ തേടിയെത്തി. 1963-ല്‍ ബസേലിയസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്നായിരുന്നു കെഎസ്‌യു നേതൃതലത്തിലേക്കുള്ള രംഗപ്രവേശം.

Also Read: Kerala Assembly Speaker Polls: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

1967-ലാണ് അദ്ദേഹം കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റായത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1972-ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും, പിറ്റേ വര്‍ഷം ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1974-77 കാലയളവില്‍ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

യുവജനപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ തിരുവഞ്ചൂര്‍ യൂത്ത് കോണ്‍ഗ്രസിലും അനിഷേധ്യനായ നേതാവായിരുന്നു. 1978-ല്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും, 1982-ല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

അടൂരിന്റെ 'തിരുവഞ്ചൂര്‍'

കോട്ടയത്തിന്റെ ജനനായകനായി തിളങ്ങിനിൽക്കുമ്പോഴും, അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വിജയങ്ങൾ പലതും പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ഡലത്തിൽ നിന്നായിരുന്നു. 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത്‌ നിന്ന് മത്സരിച്ച അദ്ദേഹം സിപിഎമ്മിന്റെ ടി കെ രാമകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് അടൂരിലേക്ക് ചുവടുമാറ്റിയ തിരുവഞ്ചൂരിന് അവിടെ 'ഭാഗ്യം' തെളിഞ്ഞു.

1991, 1996, 2001, 2006 വർഷങ്ങളിൽ തുടർച്ചയായി നാല് തവണ അദ്ദേഹം അടൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 2011 മുതലാണ് അദ്ദേഹം സ്വന്തം നാടായ കോട്ടയത്തേക്ക് മാറുന്നതും അവിടെ തുടർ വിജയങ്ങൾ നേടുന്നതും.

പരിചയസമ്പന്നന്‍

അനുഭവസമ്പത്തിന്റെ കാര്യത്തില്‍ തിരുവഞ്ചൂരിനോട് കിട പിടിക്കാവുന്ന നേതാക്കള്‍ നിലവില്‍ സഭയില്‍ കുറവാണ്. വിവിധ കാലയളവുകളില്‍ പത്തിലേറെ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആദ്യം തിരുവഞ്ചൂരായിരുന്നു ആഭ്യന്തര മന്ത്രി. പിന്നീട് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ആ സ്ഥാനം ഒഴിയേണ്ടി വന്നു.

പരിണിതപ്രജ്ഞനായ നേതാവെന്ന നിലയില്‍ തിരുവഞ്ചൂര്‍ സ്വീകരിച്ച നിലപാടുകള്‍ എന്നും ശ്രദ്ധേയമായിരുന്നു. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ടിപി വധക്കേസില്‍ സ്വീകരിച്ച നിലപാടുകളാണ് ഇതിന് ഉദാഹരണം. 'ടിപി വധം സത്യാന്വേഷണ രേഖകള്‍' എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇനി സഭയുടെ നാഥന്‍

101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങള്‍ എസി മൊയ്തീനെയും, മൂന്നു പേര്‍ ബിബി ഗോപകുമാറിനെയും പിന്തുണച്ചു.

English Summary

Thiruvanchoor Radhakrishnan has been elected as the Speaker of the 16th Kerala Legislative Assembly. He secured a victory by winning 101 votes in the Speaker election. He is a veteran politician with over 35 years of parliamentary experience. He previously served as the Home Minister and represented Adoor and Kottayam constituencies.

Kerala Assembly Speaker Polls: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. നിയമസഭയില്‍ യുഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും അനായാസമായി തിരഞ്ഞെടുക്കപ്പെടും. എല്‍ഡിഎഫ് എസി മൊയ്തീനെയും, എന്‍ഡിഎ ബിബി ഗോപകുമാറിനെയും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നുണ്ട്. അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നലെ കഴിഞ്ഞിരുന്നു. പ്രോട്ടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ ആരംഭിക്കുന്നതിന് മുന്നോടിയായി ജി. സുധാകരന്‍ ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നത്. കളമശേരി എംഎല്‍എയും, ഫിഷറീസ് മന്ത്രിയുമായ വിഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ പാറക്കല്‍ അബ്ദുള്ളയും, തുടര്‍ന്ന് കെഎം അഭിജിത്തും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.

ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയാണ് വനിതകളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മിക്ക എംഎല്‍എമാരും മലയാളത്തിലും ഇംഗ്ലീഷിലുമായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് കന്നഡയിലും, ദേവികുളം എംഎല്‍എ എഫ്. രാജ തമിഴിലുമാണ് സത്യവാചകം ചൊല്ലിയത്. ഒമ്പത് അംഗങ്ങള്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തു.

Also Read: 16th Kerala Assembly MLAs Sworn In: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം

സൈക്കിള്‍ ചവിട്ടി ചാണ്ടി ഉമ്മന്‍

തന്റെ പിതാവും, മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. സൈക്കിള്‍ റാലിയായിട്ടാണ് ചാണ്ടി നിയമസഭയിലേക്ക് വന്നത്. ഇതാദ്യമായി സഭയില്‍ മൂന്ന് ബിജെപി എംഎല്‍എമാരും പ്രാതിനിധ്യം ഉറപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് വന്‍ പ്രകടനമാണ് ബിജെപി ഒരുക്കിയത്.

പിണറായി vs സുധാകരന്‍

സിപിഎമ്മുമായി വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച ജി. സുധാകരന്‍ ഇത്തവണ യുഡിഎഫ് അംഗമായി സഭ നിയന്ത്രിച്ചത് കൗതുകമായി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം സുധാകരന്റെ അടുത്തെത്തി ഹസ്തദാനം ചെയ്യുകയും തോളില്‍ തട്ടുകയും ചെയ്തു. ചെയറില്‍ നിന്ന് ഇറങ്ങിച്ചെന്നാണ് സുധാകരന്‍ പിണറായിയെ സ്വീകരിച്ചത്.

സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, തളിപ്പറമ്പ് എംഎല്‍എയുമായ ടികെ ഗോവിന്ദന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പിണറായിയുമായി ഹസ്തദാനം നടത്തി. ഗോവിന്ദനെ കൈയ്യടിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ വരവേറ്റത്. പിണറായി സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോഴും കൈയ്യടികള്‍ ഉയര്‍ന്നു.

സതീശന്റെ സത്യപ്രതിജ്ഞ

പറവൂരിലെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും 'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍' എന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആവര്‍ത്തിച്ചു. പിതാവിന്റെ പേരിനൊപ്പം 'മേനോന്‍' എന്ന ജാതിപ്പേരും സത്യവാചകത്തിനൊപ്പം ചേര്‍ത്തത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ തന്റെ മുഴുവന്‍ പേര് വായിക്കുന്നത് സ്വഭാവികമായ കാര്യമാണെന്നായിരുന്നു സതീശന്റെ മറുപടി.

English Summary

The 16th Kerala Legislative Assembly is electing its new Speaker and Deputy Speaker today. Thiruvanchoor Radhakrishnan and Shanimol Osman are the ruling UDF alliance's candidates for the top posts. The opposition LDF has fielded AC Moideen, while the NDA has nominated BB Gopakumar for the Speaker's position. With the UDF holding a clear majority, their candidates are highly likely to win the historic three-way contest.

16th Kerala Assembly MLAs Sworn In: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ നിയമസഭാ മന്ദിരത്തിൽ നടന്നു. ഫിഷറീസ് മന്ത്രിയും, കളമശേരി എംഎല്‍എയുമായ വിഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാലക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. രാവിലെ ഒമ്പത് മണിയോടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോം ടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് മുമ്പാകെ സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

പുതിയ സ്പീക്കറെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയാകുന്നത് വരെ സഭയുടെ സമ്പൂർണ്ണ നിയന്ത്രണവും നടപടികളും നിയന്ത്രിക്കുന്നത് പ്രോടേം സ്പീക്കറായ സുധാകരൻ ആയിരിക്കും. യുഡിഎഫിന്റെ ഭാഗത്തുനിന്ന് സ്പീക്കർ പദവിയിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാനെയും ഇതിനോടകം തന്നെ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്.

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ജനപ്രതിനിധി ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ശ്രദ്ധേയമായി. തന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ട് ധരിച്ചാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്.

Also Read: Kerala Assembly MLA Swearing-In 2026: പുതിയ സഭ, പുതിയ മുഖങ്ങള്‍! പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

സഭാ നടപടികൾ

പുതിയ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭ നാളെ വീണ്ടും സമ്മേളിക്കുന്നതായിരിക്കും. ഇതിനുശേഷമായി മെയ് 29-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്. ഗവർണറുടെ ഈ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചകൾ ജൂൺ മൂന്നിനായിരിക്കും സഭയിൽ നടക്കുക.

നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ എന്ന സുരക്ഷിത ഭൂരിപക്ഷം കരസ്ഥമാക്കിക്കൊണ്ടാണ് യുഡിഎഫ് സഖ്യം അധികാരം പിടിച്ചെടുത്തത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുഡിഎഫ് കേരളത്തിൽ വീണ്ടും ഭരണ കസേരയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം എൽഡിഎഫിന് ഇത്തവണ 35 സീറ്റുകൾ മാത്രമാണ് നേടാനായത്. കേരള രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചുകൊണ്ട് ഇതാദ്യമായി മൂന്ന് സീറ്റുകളിൽ വിജയിക്കാൻ എൻഡിഎ സഖ്യത്തിനും സാധിച്ചു.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ

https://www.youtube.com/watch?v=q3rjwYxwd3M

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവരാണ് എൻഡിഎ മുന്നണിയിൽ നിന്നും നിയമസഭയിലേക്ക് വൻ വിജയം നേടിയത്. ഈ മൂന്ന് പ്രതിനിധികളും ഒരുമിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിനായി നിയമസഭയിലേക്ക് എത്തിച്ചേരുക എന്ന് ബിജെപി വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.

140 അംഗങ്ങളുള്ള ഈ നിയമസഭയുടെ പകുതിയോളം പേരും, അതായത് 70 അംഗങ്ങളും, ഇത്തവണ സഭയിലേക്ക് ആദ്യമായി കടന്നുവരുന്ന പുതുമുഖങ്ങളാണ്. ഒമ്പതാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് നിലവിൽ സഭയിലെ ഏറ്റവും പരിചയസമ്പന്നനായ ജനപ്രതിനിധി. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, സ്പീക്കർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്ക് ഇത് എട്ടാം ഊഴമാണ്. വരും വർഷങ്ങളിൽ കേരളത്തിന്റെ സംസ്ഥാനത്തിന്റെ നയങ്ങളും രാഷ്ട്രീയ ചർച്ചകളും രൂപപ്പെടുത്തുന്നതിൽ ഈ പുതിയ സഭയ്ക്ക് വലിയ പങ്കാണുള്ളത്.

English Summary

The 16th Kerala Legislative Assembly session officially began. The newly elected MLAs took their oaths of office. VE Abdul Gafoor was the first member to be sworn in. The ceremony marks the beginning of the new government.

Kerala Assembly MLA Swearing-In 2026: പുതിയ സഭ, പുതിയ മുഖങ്ങള്‍! പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കറായി ചുമതലയേറ്റ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കഴിഞ്ഞ ദിവസം ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിഡി സതീശനും, മറ്റ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഇന്ന് നടക്കുന്ന ചടങ്ങില്‍ മുഴുവന്‍ നിയുക്ത എംഎല്‍എമാരും സുധാകരന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. അക്ഷരമാലക്രമത്തിലാകും അംഗങ്ങളുടെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ സുധാകരനാകും സഭയെ നിയന്ത്രിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനത്തേക്കും ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ട്.

ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

View this post on Instagram

A post shared by SABHA TV (@sabha_tv)

സ്പീക്കര്‍ തിരഞ്ഞെടുപ്പ്‌

സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും. മെയ് 29-നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ചുള്ള ചർച്ച ജൂണ്‍ മൂന്നിന് നടക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ 102 സീറ്റെന്ന വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനു ശേഷമാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. 35 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. ഇതാദ്യമായി മൂന്ന് സീറ്റുകള്‍ എന്‍ഡിഎ നേടി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിബി ഗോപകുമാര്‍ എന്നിവരാണ് എന്‍ഡിഎയില്‍ നിന്നു വിജയിച്ചത്. ഇവര്‍ ഒരുമിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനിറങ്ങുമെന്ന് ബിജെപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാകും ഇവര്‍ നിയമസഭയിലേക്ക് പുറപ്പെടുക. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനവുമായി ബിജെപി എംഎല്‍എമാര്‍ സഭയിലെത്തും.

Also Read: VD Satheeshan Cabinet Portfolio : കാത്തിരിപ്പിന് വിരാമം; സതീശൻ മന്ത്രിസഭയിലെ വകുപ്പുകൾ നിശ്ചയിച്ചു. ആർക്കൊക്കെയാണ് പ്രധാന ചുമതലകൾ?

പുതിയ മുഖങ്ങള്‍

140 അംഗ സഭയിലെ പകുതിപ്പേരും (70 അംഗങ്ങള്‍) ഇത്തവണ പുതുമുഖങ്ങളാണ്. ഒമ്പതാം തവണ സഭയിലെത്തുന്ന പികെ കുഞ്ഞാലിക്കുട്ടിയാണ് പരിചയസമ്പന്നന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, നിയുക്ത സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഇത് എട്ടാം ഊഴമാണ്. 63 അംഗങ്ങളുള്ള കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ളത്. ഇത്തവണ 11 പാര്‍ട്ടികള്‍ക്ക് സഭയില്‍ പ്രാതിനിധ്യമുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും എത്ര എംഎല്‍എമാരുണ്ടെന്ന് നോക്കാം:

കോണ്‍ഗ്രസ്: 63

സിപിഎം: 26

മുസ്ലീം ലീഗ്: 22

സിപിഐ: 8

കേരള കോണ്‍ഗ്രസ്: 7

ആര്‍എസ്പി: 3

ബിജെപി: 3

കേരള കോണ്‍ഗ്രസ് ജേക്കബ്: 1

ആര്‍എംപി: 1

സിഎംപി: 1

ആര്‍ജെഡി: 1

കെഡിപി: 1

സ്വതന്ത്രര്‍: 3

സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്കും പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും വേദിയാകാൻ പോകുന്ന പതിനാറാം നിയമസഭയുടെ ചരിത്രപരമായ തുടക്കത്തിനാണ് ഇന്നത്തെ ചടങ്ങോടെ കേരളം സാക്ഷ്യം വഹിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് സഭ എങ്ങനെ പ്രവർത്തിക്കുമെന്ന് ഉറ്റുനോക്കുകയാണ്‌ കേരളക്കര. പുതിയ സഭാ സമ്മേളനത്തോട് അനുബന്ധിച്ച് നിയമസഭാ മന്ദിരത്തിലും പരിസരങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English Summary

The 16th Kerala Legislative Assembly is starting its official term today. Newly elected MLAs will take their oath of office this morning. Pro-tem Speaker G. Sudhakaran will administer the oath to the members. The assembly will soon elect its new Speaker and Deputy Speaker.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ; സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മോദി
ന്യൂഡല്‍ഹി/തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, കേരള സര്‍ക്കാരിന്‌ കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും മോദി പറഞ്ഞു.

മോദിയുടെ ട്വീറ്റ്‌

കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും…

— Narendra Modi (@narendramodi) May 18, 2026

മന്ത്രിസഭായോഗം തുടങ്ങി

അതേസമയം, സതീശന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ആരംഭിച്ചു. ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ വൈകിട്ട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ വിശദീകരിക്കും. ആദ്യ മന്ത്രിസഭായോഗമായതുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം, ഇന്ദിരാ ക്യാന്റീന്‍ അടക്കം യുഡിഎഫ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

21 അംഗ മന്ത്രിസഭയില്‍ സതീശന്‍ അടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ മുരളീധരന്‍, പിസി വിഷ്ണുനാഥ്, സിപി ജോണ്‍, ഷിബു ബേബി ജോണ്‍, മോന്‍സ് ജോസഫ്, റോജി എം ജോണ്‍, പികെ ബഷീര്‍, ഒജെ ജനീഷ്, കെഎം ഷാജി, എപി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, എം ലിജു, ടി സിദ്ദിഖ്, വിഇ അബ്ദുള്‍ ഗഫൂര്‍, എന്‍ ഷംസുദ്ദീന്‍, അനൂപ് ജേക്കബ്‌, കെഎ തുളസി എന്നിവരാണ് മന്ത്രിസഭയിലെ അംഗങ്ങള്‍.

Also  Read: Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

മുഖ്യമന്ത്രിയായ സതീശനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കെ. മുരളീധരന്‍ ഒഴികെയുള്ളവരെല്ലാം മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു മുരളീധരന്റെ സത്യപ്രതിജ്ഞ. സിഎംപിയുടെ സിപി ജോണും, ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഗവര്‍ണറുടെ ചായസല്‍ക്കാരം

അധികാരമേറ്റ മന്ത്രിമാര്‍ക്ക് ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചായസല്‍ക്കാരം നടത്തി. ചായസല്‍ക്കാരത്തിനു ശേഷം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് എത്തി. തോരാത്ത മഴയിലും നൂറുകണക്കിന് പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റ് പരിസരത്തു കാത്തുനിന്നത്.

മന്ത്രിമാരുടെ ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് സതീശന്റെയും, കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍. നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലാണ് ചെന്നിത്തലയുടെ ഓഫീസ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തല ഉപയോഗിച്ചത് ഈ ഓഫീസായിരുന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി, ഡികെ ശിവകുമാര്‍, സുഖ്‌വീന്ദര്‍ സിങ് തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ബിനോയ് വിശ്വം തുടങ്ങിയവരും എത്തിയിരുന്നു.

English Summary

PM Modi congratulated VD Satheesan on becoming Kerala's Chief Minister. He wished the new government great success in its tenure. The Prime Minister promised full support from the Central Government. This cooperation aims to fulfill the aspirations of Kerala's people.

Keral UDF Cabinet: സഗൗരവം രണ്ടു പേര്‍; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിഎംപിയുടെ സിപി ജോണും, ആര്‍എസ്പിയുടെ ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് മന്ത്രിമാരെല്ലാം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഇടതുസര്‍ക്കാരുകള്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്യുന്നത് പതിവുകാഴ്ചയാണ്. എന്നാല്‍ യുഡിഎഫില്‍ അത് അസാധാരണമാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും സത്യപ്രതിജ്ഞയ്ക്ക് കൗതുകവുമേറി. ഇടതുപക്ഷ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് യുഡിഎഫിൽ എത്തിയ നേതാക്കളാണ് ഇരുവരും എന്നത് ഈ തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കുന്നു.

സിപി ജോണ്‍

എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെത്തിയ നേതാവാണ്‌ സിപി ജോണ്‍. എംവി രാഘവനൊപ്പം ഉറച്ചുനിന്ന അദ്ദേഹം, എംവിആര്‍ സിഎംപി രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി. കൂടെ വന്നവരില്‍ ചിലരൊക്കെ ഇടതുപാളയത്തില്‍ തിരികെയെത്തിയിട്ടും സിപി ജോണ്‍ എന്നും യുഡിഎഫിനൊപ്പമായിരുന്നു. ഇതാദ്യമായാണ് സിപി ജോണ്‍ മന്ത്രിയാകുന്നത്. ഗതാഗത വകുപ്പ് ലഭിക്കുമെന്നാണ് സൂചന. ഇതിന് മുമ്പ് മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടു.

ഷിബു ബേബി ജോണ്‍

ആർഎസ്പിയുടെ കരുത്തനായ നേതാവായിരുന്ന ബേബി ജോണിന്റെ മകനും നിലവിൽ പാർട്ടിയുടെ അമരക്കാരനുമാണ് ഷിബു ബേബി ജോണ്‍. മന്ത്രിസഭയില്‍ ഷിബു പുതുമുഖമല്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായിരുന്നു. 2011-ല്‍ ചവറയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2016-ല്‍ എന്‍ വിജയന്‍ പിള്ളയോട് പരാജയപ്പെട്ടു. 2021-ല്‍ വിജയന്‍പിള്ളയുടെ മകന്‍ സുജിത്തിനോടും പരാജയപ്പെട്ടു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ സുജിത്തിനെ പരാജയപ്പെടുത്തി ഷിബു മണ്ഡലം തിരികെ പിടിച്ചു.

Also Read: Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

അധികാരമേറ്റ് യുഡിഎഫ് സര്‍ക്കാര്‍

മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയാണ് സതീശന്‍. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഡികെ ശിവകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് എത്തിയില്ല.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും പങ്കെടുത്തു. സത്യപ്രതിജ്ഞ കാണാന്‍ നിരവധി പേരാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്.

മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങളും പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് സതീശന്റെയും, കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ ക്രമീകരിച്ചത്. നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് ചെന്നിത്തലയുടെ ഓഫീസ്.

English Summary

In the new UDF Cabinet, most ministers took their oath in the name of God. However, C.P. John and Shibu Baby John chose "solemn affirmation" instead. Both leaders come from a strong leftist and socialist political background. Their unique decision highlights their commitment to secular principles and party ideology.

Minister K A Thulasi: ഒരു വീട്ടിൽ നിന്ന് തന്നെ എംപിയും മന്ത്രിയും; പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രി കെ എ തുളസി
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അപൂർവ്വവും വിസ്മയിപ്പിക്കുന്നതുമായ ഒരു റെക്കോർഡോടെയാണ് പുതിയ യുഡിഎഫ് (UDF) സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. 102 സീറ്റുകളോടെ പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്തിൻ്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് യുഡിഎഫ്. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് എത്തുമ്പോൾ യുഡിഎഫ് സർക്കാരിൽ വ്യത്യസ്തവും കൗതുകകരവുമായ നിരവധി കാര്യങ്ങളാണുള്ളത്. പുതിയ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണെന്നതാണ് ഏറ്റവും വലിയ ആകർഷണം. അതിനിടെ രണ്ട് പെൺപുലികളും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നുണ്ട്.

ഇടതുപക്ഷത്തിൻ്റെ ഉറച്ച ചെങ്കോട്ടയായിരുന്ന കോങ്ങാട് മണ്ഡലം പിടിച്ചെടുത്ത കെ എ തുളസിയാണ് മന്ത്രിസഭയിലെ മറ്റൊരു പുതുമുഖം. പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി എന്ന സുവർണ്ണ റെക്കോർഡോടെയാണ് തുളസി ടീച്ചർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. ഒരേ സമയം ഒരു വീട്ടിൽ എം പിയും മന്ത്രിയുമുണ്ടെങ്കിൽ അത് തുളസിയുടെ വീട്ടിലായിരിക്കും. വി കെ ശ്രീകണ്ഠൻ എംപിയാണ് ഭർത്താവ്.

ALSO READ: പുതുമയോടെ ചേര്‍ത്തുപിടിച്ച് തുടക്കം; വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പാലക്കാടിന് മന്ത്രിമാരേ ഇല്ലാതിരുന്നിടത്തുനിന്നാണ് ഇത്തവണ രണ്ടു മന്ത്രിമാരെയാണ് സമ്മാനിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ നിന്ന് മുസ്‌ലിം ലീഗ് പ്രതിനിധി മന്ത്രിസ്ഥാനത്തെത്തുന്നതും ഇതാദ്യമെന്ന പ്രത്യേകതയുണ്ട്. കേരള പാർലമെന്ററി ചരിത്രത്തിൽ ഭർത്താവ് ലോക്‌സഭാ എംപിയായും ഭാര്യ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയായും ഒരേ സമയം പദവികൾ വഹിക്കുന്ന അത്യപൂർവ നിമിഷമാണിത്.

3706 വോട്ടുകൾക്കാണ് കെ എ തുളസി ഇടതുചെങ്കോട്ടയായ കോങ്ങാട് മണ്ഡലം പിടിച്ചെടുത്തത്. തുളസി 62,734 വോട്ടുകൾ നേടിയപ്പോൾ അഡ്വ. കെ ശാന്തകുമാരി 59,028 വോട്ടുകൾ നേടിയാണ് രണ്ടാം സ്ഥാനത്തേക്ക് പിൻവാങ്ങിയത്. മൂന്നാം സ്ഥാനത്തുള്ള ഡോ. രേണു സുരേഷ് 24,925 വോട്ടുകളാണ് നേടിയത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോങ്ങാട് നിയമസഭാമണ്ഡലം.

പാലക്കാടിൻ്റെ സ്വന്തം തുളസി ടീച്ചർ

തൃശ്ശൂർ ജില്ലയിലെ സൗത്ത് കൊണ്ടാഴി സ്വദേശിനിയായ കെ എ തുളസി പാലക്കാടിൻ്റെ മരുമകളായാണ് പൊതുജനങ്ങൾ കാണുന്നത്. വി കെ ശ്രീകണ്ഠൻ എം പിയാണ് ഭർത്താവ്. കോൺഗ്രസ് രാഷ്ട്രീയത്തിലെ ദമ്പതിമാരായ ജനപ്രതിനിധികൾ എന്ന വ്യത്യസ്തതയും ഇവർക്കുണ്ട്. നെന്മാറ എൻഎസ്എസ് കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായും കോളേജ് പ്രിൻസിപ്പലിൻ്റെ ചുമതലക്കാരിയായും പ്രവർത്തനപരിചയമുള്ള തുളസി കുട്ടികളുമായി അടുത്ത ബന്ധമുള്ള മന്ത്രിയാണ്.

മൂന്ന് വനിതാനേതാക്കൾ കളത്തിലിറങ്ങിയ സംസ്ഥാനത്തെ ഏകമണ്ഡലമായ കോങ്ങാട് ചരിത്രനേട്ടവുമായാണ് കെ എ തുളസി മന്ത്രിസ്ഥാനത്തേക്ക് എത്തിയത്. മുൻപ് നിയമസഭയിലേക്കുൾപ്പെടെ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വിജയം സ്വന്തമാക്കുന്നത്. പിന്നാക്കമേഖലകളായ അട്ടപ്പാടിയും പറമ്പിക്കുളവും ഉൾപ്പെടുന്ന പാലക്കാടിന് തുളസിയുടെ മന്ത്രിസ്ഥാനം ഗുണകരമാവുമെന്ന് പ്രതീക്ഷയിലാണ് ജില്ലയിലുള്ളവർ.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഭാര്യയ്ക്കായി മണ്ഡലത്തിൽ സജീവമായി ഓടിനടന്ന വി കെ ശ്രീകണ്ഠൻ്റെ തന്ത്രങ്ങളും തുളസി ടീച്ചറുടെ ജനകീയ മുഖവും ചേർന്നപ്പോൾ അതിന്ന് മറ്റൊരു ചരിത്ര നിമിഷത്തിനാണ് തിരിതെളിയിച്ചിരിക്കുന്നത്. ഒട്ടനവധി പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളെ സംഭാവന ചെയ്ത മണ്ണാണ് പാലക്കാട്. എന്നാൽ ഇന്നേവരെ പാലക്കാട് ജില്ലയിൽ നിന്ന് ഒരു വനിത മന്ത്രി സഭയിൽ അംഗമായിട്ടില്ല എന്ന പോരായ്മയ്ക്ക് ഇതോടെ അടിവരയിട്ടിരിക്കുകയാണ്.

English Summary:

Palakkad secures two ministerial berths in the UDF New cabinet. K A THulasi becomes the first woman minister from Palakkad district. she won from the Kongad constituency in kerala assembly election 2026.

Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം
തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രി ഉൾപ്പെടെ ടീം യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. 1982-ലെ കരുണാകരന്‍ സര്‍ക്കാരിനുശേഷം ഇതാദ്യമായാണ് യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നലെ ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.

21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ബിന്ദു കൃഷ്ണയും, കെഎ തുളസിയുമാണ് മന്ത്രിസഭയിലെ വനിതകള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍. കേരള കോണ്‍ഗ്രസിനാണ് ചീഫ് വിപ്പ് സ്ഥാനം. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാകും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം നാലു വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞയുടെ ലൈവ് അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.

English Summary

The UDF government led by V.D. Satheesan Oath Ceremony Live Update Starts From 10 AM at the Central Stadium in Thiruvananthapuram. Governor Rajendra Arlekar will administer the oath of office to the team. Notably, 14 out of the 21 cabinet ministers are taking office for the first time.

Kerala UDF cabinet missing names: ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു; മന്ത്രിസഭയില്‍ ഇടം നേടാതെ പോയ പ്രമുഖര്‍
തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. എന്നാല്‍ ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു. ചില മുതിർന്ന നേതാക്കളുടെയും യുവനിരയിലെ ശ്രദ്ധേയരുടെയും അഭാവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെയും പരിഗണിച്ചില്ല. തിരുവഞ്ചൂര്‍ സ്പീക്കറാകും. ഷാനിമോളാണ് ഡെപ്യൂട്ടി സ്പീക്കര്‍. മന്ത്രിസ്ഥാനം ലഭിക്കാത്ത പ്രമുഖരെ നോക്കാം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസിലെ മുതിര്‍ന്ന നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ മന്ത്രിസഭയിൽ നിർണായകമായ ഏതെങ്കിലും വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ തിരുവഞ്ചൂരിനെ സ്പീക്കര്‍ സ്ഥാനത്തേക്കാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

ഷാനിമോൾ ഉസ്മാൻ

ഷാനിമോള്‍ ഉസ്മാനും മന്ത്രിസഭയില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. തന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരമെന്ന് ഷാനിമോള്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഷാനിമോള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമാണ് ലഭിച്ചത്.

Also Read: Kerala UDF Government Formation: മന്ത്രിസഭയില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് മുന്‍തൂക്കം; ചെന്നിത്തലയ്ക്ക് താങ്ങായി ആളില്ല

ചാണ്ടി ഉമ്മൻ

52,907 വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ച ചാണ്ടി ഉമ്മനും മന്ത്രിസഭയില്‍ ഇടം നേടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം ചാണ്ടിയുടെ പേര് വെട്ടി.

വി.ടി. ബൽറാം

തൃത്താലയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ എം.ബി. രാജേഷിനെ തോല്‍പിച്ച വിടി ബല്‍റാമും മന്ത്രിസഭയില്‍ ഇടം നേടിയില്ല. ബല്‍റാം മന്ത്രിയാകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ സാദത്തിന് വേണ്ടി രമേശ് ചെന്നിത്തല വിഭാഗം വാദിച്ചെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. എന്‍ ശക്തനാണ് ഒഴിവാക്കപ്പെട്ട മറ്റൊരു നേതാവ്.

കെസി വേണുഗോപാല്‍ പക്ഷത്തിലെ നേതാക്കളാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം പേരും. സാമൂഹിക, സാമുദായിക മാനദണ്ഡങ്ങള്‍ മൂലമുള്ള പരിമിത കാരണം അര്‍ഹതയുള്ള പലരെയും ഒഴിവാക്കേണ്ടി വന്നതില്‍ നിരാശയുണ്ടെന്നായിരുന്നു സതീശന്റെ പ്രതികരണം.

കോണ്‍ഗ്രസ് മന്ത്രിമാര്‍

മുഖ്യമന്ത്രി വി.ഡി സതീശന്‍ ധനം, ധനം, തുറമുഖ വകുപ്പുകളും കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്കാണ് ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുടെ ചുമതല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നിയുക്ത റവന്യൂ മന്ത്രി. എപി അനില്‍കുമാര്‍ ആരോഗ്യവകുപ്പ് മന്ത്രിയാകും. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ച മുതിര്‍ന്ന നേതാവ് കെ. മുരളീധരന് വൈദ്യുതി വകുപ്പാണ് ലഭിച്ചത്. ഇതില്‍ മുരളീധരന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പിസി വിഷ്ണുനാഥിന് ടൂറിസം, സംസ്‌കാരിക വകുപ്പുകള്‍ ലഭിച്ചു. എം ലിജുവിനാണ് എക്‌സൈസ്, സഹകരണ വകുപ്പുകള്‍. ടി സിദ്ദിഖാണ് നിയുക്ത വനംവകുപ്പ് മന്ത്രി. ബിന്ദു കൃഷ്ണ വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രിയാകും. യുവജനക്ഷേമവകുപ്പ് ഒജെ ജെനീഷ് കൈകാര്യം ചെയ്യും. റോജി എം ജോണാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. എസ്‌സി, എസ്ടി വകുപ്പ് ടേം വ്യവസ്ഥയില്‍ കെഎ തുളസിയും, ഐസി ബാലകൃഷ്ണനും കൈകാര്യം ചെയ്യും.

English Summary

UDF cabinet led by VD Satheesan will be sworn in on May 18. Several high-profile Congress MLAs were unexpectedly left out. Key figures like Chandy Oommen and VT Balram missed out. Senior leaders Thiruvanchoor Radhakrishnan and Shanimol Osman were shifted to legislative roles instead of cabinet posts.

Kerala Cabinet Muslim League Ministers: ഒടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി? മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരെ തീരുമാനിച്ചു
മലപ്പുറം: മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. ചര്‍ച്ചകള്‍ക്കൊടുവില്‍ പികെ ബഷീറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. ആദ്യ ഘട്ടത്തില്‍ ബഷീറിന്റെ പേര് ചര്‍ച്ച ചെയ്തിരുന്നില്ല. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുള്‍ ഗഫൂര്‍, പികെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാധ്യത. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായേക്കും. ഷംസുദ്ദീന് വിദ്യാഭ്യാസ വകുപ്പ് ലഭിക്കുമെന്നാണ് സൂചന. മന്ത്രിമാരെ തീരുമാനിച്ചെങ്കിലും ലീഗില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. ടേം വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിലടക്കം ആലോചനയുണ്ട്. ടേം വ്യവസ്ഥ നടപ്പിലാക്കിയാല്‍ രണ്ടര വര്‍ഷം അബ്ദുള്‍ ഗഫൂറും, തുടര്‍ന്ന് എകെഎം അഷ്‌റഫോ അല്ലെങ്കില്‍ പാറയ്ക്കല്‍ അബ്ദുള്ളയോ മന്ത്രിയാകാനാണ് സാധ്യത. ടേം വ്യവസ്ഥ വേണമോയെന്നതില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും.

കളമശേരിയില്‍ മുന്‍ മന്ത്രി പി. രാജീവിനെ പരാജയപ്പെടുത്തിയാണ് അബ്ദുള്‍ ഗഫൂര്‍ നിയമസഭയിലെത്തുന്നത്. അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകുമെന്ന് ആദ്യ സൂചനകളുണ്ടായിരുന്നില്ല. എന്നാല്‍ പാണക്കാട് കുടുംബത്തിന്റെ ശക്തമായ പിന്തുണ ഗഫൂറിന് ലഭിച്ചു. മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനാണ്.

കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരില്ല?

കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരില്ലെന്നാണ് സൂചന. ഒരു മന്ത്രിസ്ഥാനവും, ചീഫ് പദവിയും ലഭിച്ചേക്കും. ഇതില്‍ കേരള കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. രണ്ട് മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാല്‍ മോന്‍സ് ജോസഫും, അപു ജോണ്‍ ജോസഫും മന്ത്രിമാരാകും. ഒരു മന്ത്രിസ്ഥാനം മാത്രമാണ് ലഭിക്കുന്നതെങ്കില്‍ മോന്‍സ് മന്ത്രിയാകും. മോന്‍സിന് ജലവിഭവ വകുപ്പ് ലഭിക്കാനാണ് സാധ്യത. തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പായേക്കും.

Also Read: Kerala CM Swearing Ceremony: കേരളം കാത്തിരുന്ന സത്യപ്രതിജ്ഞ നാളെ; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, മറ്റ് മന്ത്രിമാർ ആരെല്ലാം?

മാണി സി കാപ്പന്‍ അതൃപ്തിയില്‍

മറ്റ് ഘടകകക്ഷി നേതാക്കളായ അനൂപ് ജേക്കബും, മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. എന്നാല്‍ ടേം അടിസ്ഥാനത്തില്‍ മന്ത്രിയാകാന്‍ കാപ്പന് താത്പര്യമില്ല. ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നും, അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ തുടരുകയാണ്. ആര്‍എസ്പിയില്‍ നിന്നു ഷിബു ബേബി ജോണ്‍ മന്ത്രിയാകും. തൊഴില്‍ വകുപ്പ് ലഭിക്കാനാണ് സാധ്യത. സിഎംപിയുടെ സിപി ജോണും മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

അന്തിമ തീരുമാനം ഉടന്‍

കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയായെങ്കിലും, അന്തിമ തീരുമാനമായിട്ടില്ല. എഐസിസിയുടെ അഭിപ്രായവും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തേടുന്നുണ്ട്. അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ തുടങ്ങിയവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമോയെന്നതടക്കമുള്ള ചര്‍ച്ചകളാണ് തുടരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായേക്കും.

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് തന്നെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും. ധനകാര്യവകുപ്പും സതീശന്‍ കൈകാര്യം ചെയ്‌തേക്കും. ആഭ്യന്തരത്തിനു പുറമെ വിജിലന്‍സ് വകുപ്പും മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു മന്ത്രിയാകാനാണ് സാധ്യത. കെ. മുരളീധരന്‍ ആരോഗ്യവകുപ്പ് മന്ത്രിയാകുമെന്നാണ് സൂചന.

പിസി വിഷ്ണുനാഥ്‌-വൈദ്യുതി വകുപ്പ്, ബിന്ദു കൃഷ്ണ-സാമൂഹിക ക്ഷേമ, വനിതാ ശിശുവികസന വകുപ്പ്, എം ലിജു-എക്‌സൈസ്, സിപി ജോണ്‍-ഗതാഗത വകുപ്പ് എന്നിങ്ങനെയാണ് വകുപ്പുകള്‍ പരിഗണിക്കുന്നത്. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകാനാണ് സാധ്യത.

English Summary

The UDF is finalizing its new cabinet in Kerala. The Muslim League has agreed on five ministerial posts. Eranad MLA PK Basheer is highly likely to become a minister. An official announcement regarding the portfolios is expected soon.

G Sudhakaran: ‘മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; തന്നാല്‍ നന്ദിയുണ്ടാകും; ഇല്ലെങ്കിലും പ്രശ്‌നമില്ല’
ആലപ്പുഴ: തന്നെ യുഡിഎഫ് മന്ത്രിസഭയിലേക്ക് പരിഗണിക്കുമോയെന്ന് അറിയില്ലെന്ന് അമ്പലപ്പുഴ എംഎല്‍എയും, മുന്‍ സിപിഎം നേതാവുമായ ജി. സുധാകരന്‍. തന്നോടാരും സംസാരിച്ചിട്ടില്ല. ചര്‍ച്ച നടന്നിട്ടുണ്ടോയെന്ന് അറിയില്ല. ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയില്‍ താനില്ല. താന്‍ ആവശ്യപ്പെട്ടിട്ടല്ല ഇതിന് മുമ്പ് രണ്ടുതവണ മന്ത്രിയായത്. ഇപ്പോഴും അങ്ങോട്ട് ആവശ്യപ്പെടില്ല. ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്ന രീതി പണ്ടും തനിക്കില്ല. യുഡിഎഫ് എന്ത് തീരുമാനിക്കുന്നുവോ അത് അംഗീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

"തീരുമാനമെടുത്താല്‍ സ്വീകരിക്കും. അതിനുള്ള നന്ദിയുമുണ്ടാകും. തന്നില്ലെങ്കിലും പ്രശ്‌നമില്ല. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ നാളെ വൈകിട്ട് പോകും. വിഡി സതീശന്‍ രാവിലെ ഫോണില്‍ വിളിച്ചിരുന്നു. ഭാര്യാസമേതം വരണമെന്ന് അദ്ദേഹം പറഞ്ഞു. ആശംസകള്‍ അറിയിക്കാന്‍ ഒന്ന് രണ്ടു തവണ അദ്ദേഹത്തെ വിളിച്ചിട്ട് കിട്ടിയിരുന്നില്ല"-സുധാകരന്‍ പറഞ്ഞു.

സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണിയുടെ പരാമര്‍ശത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഖജനാവ് താന്‍ എണ്ണി നോക്കിയിട്ടില്ല. തനിക്ക് അതേക്കുറിച്ച് ഒന്നും പറയാനാകില്ല. പുതിയ സര്‍ക്കാര്‍ കണക്കുകള്‍ നോക്കിയിട്ട് പറയും. അതാണ് ആദ്യ കാര്യമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

Also Read: VD Satheesan Cabinet : ആഭ്യന്തരത്തിൽ അനുനയം ഫലം കണ്ടു! രമേശ് ചെന്നിത്തല വിഡി സതീശൻ മന്ത്രിസഭയിൽ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരും വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനോട് വിരോധമില്ല. യുഡിഎഫില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടെങ്കില്‍ താനെന്ത് വേണം. തനിക്ക് അദ്ദേഹത്തോട് വിരോധമുണ്ടാകേണ്ട ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യവും സതീശന്?

യുഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ധനവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് സൂചന. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹം ആഭ്യന്തര വകുപ്പ് വിട്ടുകൊടുത്തു. വിജിലന്‍സ് വകുപ്പും ചെന്നിത്തലയ്ക്കാണെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ. മുരളീധരന്‍, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, ചാണ്ടി ഉമ്മന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ മന്ത്രിമാരായേക്കും. ഷാനിമോള്‍ ഉസ്മാന്റെ പേരും പരിഗണനയിലുണ്ട്.

അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് സൂചന. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. എന്നാല്‍ സ്പീക്കര്‍ സ്ഥാനം ലഭിക്കുന്നതില്‍ തിരുവഞ്ചൂരിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുസ്ലീം ലീഗില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, വിഇ അബ്ദുല്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ഷംസുദ്ദീന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മറ്റ് ഘടകകക്ഷി നേതാക്കളില്‍ സിപി ജോണ്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍ എന്നിവരും മന്ത്രിമാരായേക്കും. അനൂപ് ജേക്കബും, മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷം വീതം മന്ത്രിമാരാകാനാണ് സാധ്യത. 21 അംഗ ക്യാബിനറ്റ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്നതിന്റെ അന്തിമ ചിത്രം നാളെ ലഭിക്കും.

English Summary

G. Sudhakaran stated he has not demanded a minister post in UDF cabinet. He noted that no one has spoken to him regarding a cabinet entry. He added that he will fully accept whatever decision the UDF makes. Ultimately, he clarified that he has no issues even if he is not given a position.