Heart Attack: റൗണ്ട്‌സിനിടെ കുഴഞ്ഞുവീണു, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

Chennai cardiac surgeon dies of heart attack: സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന്‌ ന്യൂറോളജിസ്റ്റായ സുധീർ കുമാർ പറഞ്ഞു. സിപിആര്‍, ആൻജിയോപ്ലാസ്റ്റി, ഇൻട്രാ അയോർട്ടിക് ബലൂൺ പമ്പ്, എക്‌മോ തുടങ്ങിയവയെല്ലാം ചെയ്തു നോക്കിയിട്ടും ഫലമുണ്ടായില്ല

Heart Attack: റൗണ്ട്‌സിനിടെ കുഴഞ്ഞുവീണു, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഗ്രാഡ്ലിൻ റോയ്

Published: 

30 Aug 2025 15:32 PM

ഹൃദയാഘാതം മൂലം നിരവധി യുവാക്കളാണ് മരിക്കുന്നത്. കളിക്കുന്നതിനിടെയും, വ്യായാമത്തിനിടെയുമായിരുന്നു പല മരണങ്ങളും. ഇപ്പോഴിതാ, റൗണ്ട്‌സിനിടെ ഹൃദയാഘാതം വന്ന് യുവഡോക്ടര്‍ മരിച്ചത് അത്യന്തം ഹൃദയഭേദകമായിരിക്കുകയാണ്. ചെന്നൈയിലാണ് സംഭവം നടന്നത്. സവീത മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഗ്രാഡ്ലിൻ റോയിയാണ് ബുധനാഴ്ച ആശുപത്രിയില്‍ കുഴഞ്ഞുവീണത്. 39 വയസ് മാത്രമായിരുന്നു പ്രായം.

സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന്‌ ന്യൂറോളജിസ്റ്റായ സുധീർ കുമാർ പറഞ്ഞു. സിപിആര്‍, ആൻജിയോപ്ലാസ്റ്റി, ഇൻട്രാ അയോർട്ടിക് ബലൂൺ പമ്പ്, എക്‌മോ തുടങ്ങിയവയെല്ലാം ചെയ്തു നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാഡ്ലിൻ റോയിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും മുപ്പതിനും നാല്‍പതിനും ഇടയിലുള്ള യുവഡോക്ടര്‍മാര്‍ക്ക് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുന്ന കേസുകള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈര്‍ഘ്യമേറിയ ജോലി സമയം ഇതിന് ഒരു കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

12 മുതല്‍ 18 മണിക്കൂര്‍ വരെ ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നു. ചിലപ്പോള്‍ ഒരു ഷിഫ്റ്റില്‍ ഇത് 24 മണിക്കൂറുമാകാം. ജോലിയിലെ സമ്മര്‍ദ്ദമാണ് മറ്റൊരു പ്രശ്‌നം. അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണരീതി, വ്യായാമക്കുറവ്, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയും വെല്ലുവിളികളാണ്.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ