2014ൽ അഞ്ച് നഗരങ്ങളിൽ മാത്രം, ഇന്ന് 26 നഗരങ്ങളിൽ; രാജ്യത്തെ മെട്രോ ശൃംഖലയിൽ വൻ വളർച്ച
ഇന്ത്യയിലെ നഗര ഗതാഗത മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 2014ൽ അഞ്ച് നഗരങ്ങളിൽ മാത്രമായി 248 കിലോമീറ്റർ ദൂരത്തായിരുന്നു രാജ്യത്തെ മെട്രോ ശൃംഖല. എന്നാൽ ഇന്ന് 26 നഗരങ്ങളിലായി ഏകദേശം 1,200 കിലോമീറ്റർ ദൂരത്തിൽ മെട്രോ സർവീസുകൾ വ്യാപിച്ചുകഴിഞ്ഞു. പ്രതിദിനം ഒരു കോടിയിലധികം ആളുകളാണ് മെട്രോ ട്രെയിനുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. 2014ന് മുമ്പ് രാജ്യത്ത് മെട്രോ ശൃംഖല വികസിച്ചിരുന്ന വേഗത തുടർന്നിരുന്നെങ്കിൽ പൂനെ പോലുള്ള നഗരങ്ങളിൽ മെട്രോ എത്താൻ വർഷങ്ങളോ പതിറ്റാണ്ടുകളോ വേണ്ടിവരുമായിരുന്നുവെന്നാണ് […]
ഇന്ത്യയിലെ നഗര ഗതാഗത മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 2014ൽ അഞ്ച് നഗരങ്ങളിൽ മാത്രമായി 248 കിലോമീറ്റർ ദൂരത്തായിരുന്നു രാജ്യത്തെ മെട്രോ ശൃംഖല. എന്നാൽ ഇന്ന് 26 നഗരങ്ങളിലായി ഏകദേശം 1,200 കിലോമീറ്റർ ദൂരത്തിൽ മെട്രോ സർവീസുകൾ വ്യാപിച്ചുകഴിഞ്ഞു. പ്രതിദിനം ഒരു കോടിയിലധികം ആളുകളാണ് മെട്രോ ട്രെയിനുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്.
2014ന് മുമ്പ് രാജ്യത്ത് മെട്രോ ശൃംഖല വികസിച്ചിരുന്ന വേഗത തുടർന്നിരുന്നെങ്കിൽ പൂനെ പോലുള്ള നഗരങ്ങളിൽ മെട്രോ എത്താൻ വർഷങ്ങളോ പതിറ്റാണ്ടുകളോ വേണ്ടിവരുമായിരുന്നുവെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. നഗരങ്ങളിലെ വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് മെട്രോ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകിയതായും സർക്കാർ വ്യക്തമാക്കുന്നു.