Taj Mahal: താജ്മഹലിലെ ആരും കാണാത്ത ശവകൂടീരങ്ങൾ, വിഡിയോ വൈറൽ
Taj Mahal Restricted Zone Video: തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ ഓർമയ്ക്കായി മുഗൾ ചക്രവർത്തി ഷാജഹാനാണ് ഈ സ്മാരകം പണികഴിപ്പിച്ചത്. ആഗ്രയിലെ യമുനാനദിക്കരയിൽ ആണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്.

Taj Mahal
ലോകാത്ഭുതങ്ങളിലെ പ്രണയത്തിന്റെ പ്രതീകമാണ് താജ്മഹൽ. തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ ഓർമയ്ക്കായി മുഗൾ ചക്രവർത്തി ഷാജഹാനാണ് ഈ സ്മാരകം പണികഴിപ്പിച്ചത്. ആഗ്രയിലെ യമുനാനദിക്കരയിൽ ആണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്.
എന്നാൽ താജ്മഹലിൽ എത്തുന്നവർക്ക് ഷാജഹാൻ്റെയും മുംതാസിൻ്റെയും യഥാർത്ഥ ശവകുടീരങ്ങൾ കാണാൻ സാധിക്കാറില്ല. പൊതുജനങ്ങൾക്ക് അവിടെ പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ശവകുടീരങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ALSO READ: പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച; മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
“@dinbhar_bharat_” എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത വഴികളിലൂടെ ഒരാൾ താഴേക്ക് ഇറങ്ങുന്നതാണ് വിഡിയോ. എന്നാൽ ദൃശ്യത്തിന്റെ അവസാന ഭാഗത്ത് ഒരു ചെറിയ മുറിയിൽ ഷാജഹാൻ്റെയും മുംതാസിൻ്റെയും ശവകുടീരങ്ങൾ കാണിക്കുന്നുമുണ്ട്. ഒരു കോടി ഇരുപത്തിയെട്ട് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.
മുംതാസ് മഹൽ എന്നറിയപ്പെട്ടിരുന്ന തന്റെ ഭാര്യ അർജുമന്ദ് ബാനോ ബീഗത്തിന്റെ സ്മരണയ്ക്കായി ചക്രവർത്തിയായിരുന്ന ഷാജഹാനാണ് താജ്മഹൽ നിർമ്മിച്ചത്. എ.എസ്.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, അവരുടെ ഭൗതികാവശിഷ്ടങ്ങൾ സൈനാബാദ് പൂന്തോട്ടത്തിൽ അടക്കം ചെയ്തു, എന്നാൽ മാസങ്ങൾക്ക് ശേഷം മൃതദേഹം ആഗ്രയിലേക്ക് കൊണ്ടുപോയി, താജ്മഹലിന്റെ പ്രധാന ശവകുടീരത്തിന്റെ മറവിൽ അടക്കം ചെയ്യുകയുമായിരുന്നു.