5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കളക്ടർ; കത്ത് സബ്കലക്ടര്‍ നേരിട്ട് വീട്ടിലെത്തി കൈമാറി

Collector Apologizes to Naveen Babu's Family:സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കളക്ടർ കത്തിൽ വ്യക്തമാക്കുന്നു. സംഭവത്തിനു ശേഷം നവീൻ ബാബുവിനെ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്നും കത്തിൽ പറഞ്ഞു.

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കളക്ടർ; കത്ത് സബ്കലക്ടര്‍ നേരിട്ട് വീട്ടിലെത്തി കൈമാറി
അരുൺ‌ കെ. വിജയൻ, നവീൻ ബാബു, പിപി ദിവ്യ
sarika-kp
Sarika KP | Published: 18 Oct 2024 15:16 PM

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ. മാപ്പ് പറഞ്ഞുകൊണ്ടുള്ള കത്ത് സബ് കളക്ടർ വഴി നവീന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെയോടെയാണ് കത്ത് കുടുംബത്തിനു കൈമാറിയത്. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കളക്ടർ കത്തിൽ വ്യക്തമാക്കുന്നു. സംഭവത്തിനു ശേഷം നവീൻ ബാബുവിനെ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്നും കത്തിൽ പറഞ്ഞു.

അതേസമയം നവീന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ ​ഗുരുതര ആരോപണമാണ് ഉയരുന്നത്. സ്ഥലം മാറ്റമല്ലെ, വിരമിക്കൽ ചടങ്ങല്ല. അതുകൊണ്ട് തന്നെ യാത്രയയപ്പ് ഒന്നും വേണ്ടെന്ന് കളക്ടറിനോട് നവീൻ ബാബു പറഞ്ഞതായി ബന്ധു മലയാലപ്പുഴ മോഹനൻ ആരോപിച്ചത്. എന്നാൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്ക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിക്കുകയായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബത്തോട് മാപ്പ് പറഞ്ഞ് കത്ത് കൈമാറിയത്.

Also read-ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും

യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ ടൗൺ സിഐയാണ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. കളക്ടർക്കെതിരെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ നേരത്തേ അറിയിച്ചിരുന്നു. നിലവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുടുംബത്തിന്റെ പരാതിയിൽ ദിവ്യയ്ക്കെതിരെ മാത്രമാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. അതേസമയം ​ഗുരുതര ആരോപണങ്ങൾ ഉയരുന്ന സാ​ഹചര്യത്തിൽ സ്ഥലം മാറ്റത്തിനായി അരുൺ കെ വിജയൻ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ തത്കാലം കണ്ണൂരിൽ തുടരാൻ ആവശ്യപ്പെട്ട് അപേക്ഷ മടക്കി.

പത്തനംതിട്ടയിൽ നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. കളക്ടർ ഓഫീസിൽ വന്നാലും ബഹിഷ്കരിക്കാനാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കി.

Latest News