5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC: കെഎസ്ആർടി ബസ് വെള്ളം കാണുന്നത് മാസത്തിലൊരിക്കൽ; കഴുകാൻ ആളില്ല

Severe labor shortage: എ.സി. വോൾവോ-സ്കാനിയ, സൂപ്പർ ഡീലക്സ്, എക്സ്‌പ്രസ്, സൂപ്പർഫാസ്റ്റ്, എന്നിവ യാത്രകൾക്കുശേഷം പൂർണമായി വൃത്തിയാക്കാറുണ്ട്. ഇപ്പോൾ താത്കാലിക ജീവനക്കാരാണ് ഡിപ്പോകളിൽ ബസ് കഴുകുന്നത്.

KSRTC: കെഎസ്ആർടി ബസ് വെള്ളം കാണുന്നത് മാസത്തിലൊരിക്കൽ; കഴുകാൻ ആളില്ല
aswathy-balachandran
Aswathy Balachandran | Published: 30 Aug 2024 10:40 AM

തിരുവനന്തപുരം: ആളെ കിട്ടാതായാൽ ബസ് കഴികാതെ ഇരിക്കുക. അല്ലാതെ വേറെന്തു ചെയ്യാനാകും അധികൃതർക്ക്. കെ എസ് ആർ ടി സി ബസിനാണ് ഈ ​ഗതികേട് വന്നിരിക്കുന്നത്. ബസ് കഴുകാൻ ആളെ കിട്ടാനില്ലാതായതോടെ മാസത്തിലൊരിക്കൽ പൂർണമായി കഴുകിയാൽ മതിയെന്ന് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾക്കാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നത്.

സാധാരണ ദിവസങ്ങളിൽ ബ്രഷ് ഉപയോഗിച്ച് ഉൾവശം വൃത്തിയാക്കാനും മാസത്തിലൊന്നു കഴുകാനുമാണ് പുതിയ നിർദ്ദേശം. കൂടുതൽ യാത്രക്കാർ കയറി ഇറങ്ങുന്ന ഓർഡിനറി ബസുകളുടെ ശുചിത്വത്തിലാണ് കെ.എസ്.ആർ.ടി.സി. പിശുക്ക് കാട്ടുന്നത്.

ബസ് കഴുകാൻ ആളെക്കിട്ടാത്തതിനെത്തുടർന്ന് പ്രതിഫലം കൂട്ടാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഓർഡിനറി ബസിന് 70 രൂപയാക്കിയതായാണ് പുതിയ നിർദ്ദേശം. നേരത്തെ 50 രൂപയായിരുന്നിടത്താണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ബ്രഷ് ഉപയോഗിച്ച് തുടയ്ക്കാൻ 15 രൂപയാണ് ഇപ്പോൾ നിരക്ക്.

ALSO READ – ഓണം കളറാക്കാൻ 753 കോടി കടമെടുക്കാനൊരുങ്ങി സർക്കാ

98 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഇലക്‌ട്രിക് ബസുകളും, ശേഷിക്കുന്ന ജൻ‌റം ലോഫ്ളോർ ബസുകളും മാസത്തിൽ ഒരുതവണയേ പൂർണമായി കഴുകുകയുള്ളൂ എന്നാണ് വിവരം. ഓർഡിനറി, ജൻറം, ഇലക്‌ട്രിക് ബസുകളുടെ പുറംഭാഗം രണ്ടു ദിവസത്തിലൊരിക്കൽ കഴുകാൻ നിർദേശമുണ്ട്. എന്നാൽ ഉൾവശം കഴുകൽ ഇനി മാസത്തിലൊരിക്കലേ ഉണ്ടാവുകയുള്ളൂ.

എ.സി. വോൾവോ-സ്കാനിയ, സൂപ്പർ ഡീലക്സ്, എക്സ്‌പ്രസ്, സൂപ്പർഫാസ്റ്റ്, എന്നിവ യാത്രകൾക്കുശേഷം പൂർണമായി വൃത്തിയാക്കാറുണ്ട്. ഇപ്പോൾ താത്കാലിക ജീവനക്കാരാണ് ഡിപ്പോകളിൽ ബസ് കഴുകുന്നത്. ബസുകൾ വൃത്തിയാക്കാൻ ഷെഡ്യൂൾ ഉണ്ടെങ്കിലും അഴുക്ക് നിറഞ്ഞാൽ ആളെ നിയോഗിച്ച് വൃത്തിയാക്കാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അതിനിടെ ഓണക്കാലത്ത് യാത്രക്കാർക്ക് ഇരുട്ടടി നൽകിയിരിക്കുകയാണ് കെ. എസ്. ആർ. ടി. സി (KSRTC). പ്രൈവറ്റ് ബസ് ബസുകാർ നിരക്ക് കൂട്ടുന്നതിനൊപ്പമാണ് സംസ്ഥാന സർക്കാരിൻ്റെ കെ. എസ്. ആർ. ടി. സി.യുടെ ഈ പിഴിയൽ. നാട്ടിലേക്കുള്ള അന്തർസംസ്ഥാന സർവീസുകളിലാണ് ഈ നിരക്ക് വർധന.