5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Waqf Board: മുനമ്പത്തിന് പിന്നാലെ വയനാട്ടിലും അവകാശവാദവുമായി വഖഫ് ബോർഡ്; അദാലാത്തിൽ പങ്കെടുത്തില്ലെങ്കിൽ ഭൂമി ഏറ്റെടുക്കും

Waqf board notice: തലപ്പുഴ ഹയാത്തുൾ ജമാഅത്ത് പള്ളിയുടെ  ഭൂമി എന്നാണ് നോട്ടീസിലെ അവകാശവാദം. ഒക്ടോബർ 10ന് ഹയാത്തുൾ ജമാഅത്ത് പള്ളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂ ഉടമകൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ചത്. 

Waqf Board: മുനമ്പത്തിന് പിന്നാലെ വയനാട്ടിലും അവകാശവാദവുമായി വഖഫ് ബോർഡ്; അദാലാത്തിൽ പങ്കെടുത്തില്ലെങ്കിൽ ഭൂമി ഏറ്റെടുക്കും
Waqf board (Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 11 Nov 2024 18:07 PM

വയനാട്: മുനമ്പത്തിന് പിന്നാലെ വയനാട് മാനന്തവാടിയിലും ഭൂമിയിൽ അവകാശവാദ​വുമായി വഖഫ് ബോർഡ്. 5.45 ഏക്കർ ഭൂമിയിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിൽ നിരവധി കുടുംബങ്ങൾക്ക് വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചു. രേഖകൾ ഹാജരാക്കണമെന്നും അദാലത്തിൽ പങ്കെടുക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

47/1, 48/1 എന്നീ സര്‍വേ നമ്പറുകളിലുള്ള ഭൂമിയിന്മേൽ അവകാശമുള്ള കുടുംബങ്ങൾക്കാണ് വഖഫ് ബോർഡ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രദേശത്തെ താമസക്കാരായ വി.പി.സലിം, സി.വി.ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.  എന്നാൽ നോട്ടീസിന്മേൽ കൂടുതൽ കക്ഷികളുണ്ടായാൽ ഭൂമിയിൽ നിന്ന് ഏകദേശം 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക. നോട്ടീസിന്മേൽ എതിർപ്പറിയിക്കാനുള്ള സമയപരിധി 14-ാം തീയതി അവസാനിക്കും. 14-ാം തീയതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്ന തീയതി രേഖകള്‍ ഹാജരാക്കുകയും നവംബർ 19-ന് അദാലത്തില്‍ പങ്കെടുക്കുകയും വേണം. പങ്കെടുത്തില്ലെങ്കില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ച് ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കുമെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

തലപ്പുഴ ഹയാത്തുൾ ജമാഅത്ത് പള്ളിയുടെ  ഭൂമി എന്നാണ് നോട്ടീസിലെ അവകാശവാദം. ഒക്ടോബർ 10ന് ഹയാത്തുൾ ജമാഅത്ത് പള്ളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂ ഉടമകൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ചത്.  വഖഫ് ബോർഡ് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് തവിഞ്ഞാൽ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രതികരിച്ചു. എന്നാൽ നോട്ടീസിന്മേൽ പഞ്ചായത്ത് എന്ത് നടപടി സ്വീകരിക്കുമെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നാല് ദിവസത്തിനകം രേഖകൾ എങ്ങനെ വഖഫ് ബോർഡിന് മുന്നിൽ ആശങ്കയിലാണ് ജനങ്ങള്‍. വഖഫ് ബോർഡ് ഭീകരതയ്ക്കെതിരെ സമരവുമായി രം​ഗത്തിറങ്ങുമെന്ന് ബിജെപി വ്യക്തമാക്കി.

അതേസമയം, മുനമ്പത്തെ വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സമര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. എറണാകുളം ​ഗസ്റ്റ് ഹൗസിൽ  വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവും വ്യക്തമാക്കി. നവംബർ 22 ന് ഉന്നതതല യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിനുള്ള ചർച്ച നടത്തുമെന്നും അദ്ദേ​ഹം വ്യക്തമാക്കി. ഭൂമിയിന്മേലുള്ള പ്രശ്നത്തിൽ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കുന്ന സമീപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News