Alzheimer Prevention : ജിമ്മിൽ പോകേണ്ട, നടന്നാൽ മതി, അൽഷിമേഴ്‌സിനെ ചെറുക്കാം… ചെയ്യേണ്ട വിധം
Alzheimer's vs Physical Activity: വ്യായാമം അൽഷിമേഴ്‌സ് രോഗം വരാൻ സാധ്യതയുള്ള കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. ഈ പഠനഫലങ്ങൾ നേച്ചർ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Alzheimer's vs Physical Activity
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗമാണ് അൽഷിമേഴ്‌സ്. രോഗം ബാധിച്ചവരേക്കാൾ രോഗികളെ പരിചരിക്കുന്നവർക്കാണ് ഇതിന്റെ ബുദ്ധിമൂട്ടും മാനസിക വിഷമവും കൂടുതൽ ഉണ്ടാവുക. അൽഷിമേഴ്‌സ് അസോസിയേഷൻ്റെ കണക്കനുസരിച്ച്, നിലവിൽ ഏഴ് ദശലക്ഷത്തിലധികം അമേരിക്കക്കാർക്കാണ് ഈ രോഗമുള്ളത്.
2050 ആകുമ്പോഴേക്കും ഇത് ഏകദേശം 13 ദശലക്ഷമായി ഉയരുമെന്നാണ് കരുതുന്നത്. ഇപ്പോൾ ഇത് സംബന്ധിച്ചുള്ള ഒരു പഠനം പുറത്തു വന്നിരിക്കുകയാണ്. വ്യായാമം അൽഷിമേഴ്‌സ് രോഗം വരാൻ സാധ്യതയുള്ള കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. ഈ പഠനഫലങ്ങൾ നേച്ചർ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെറും 5,000 ചുവടുകളിലെ അത്ഭുതം
അൽഷിമേഴ്‌സ് വരാൻ സാധ്യത വ്യായാമം ചെയ്യുന്നതിലൂടെ മന്ദഗതിയിലാക്കും എന്നാണ് കണ്ടെത്തൽ. അൽഷിമേഴ്‌സുമായി ബന്ധമുള്ള പ്രോട്ടീനാണ് അമിലോയിഡ്-ബീറ്റാ (amyloid-beta). രോഗസാധ്യതയുള്ള പ്രായമായവർ വ്യായാമം ചെയ്താൽ ഇതിന്റെ അളവിൽ മാറ്റമുണ്ടാവുമെന്നും ഓർമ്മക്കുറവ് വരാനുള്ള സാധ്യത മന്ദഗതിയിലാകുമെന്നും പഠനത്തിൽ കണ്ടെത്തി. ദിവസവും 3,000–5,000 ചുവടുകൾ നടന്ന ആളുകളിൽ, ഈ ഓർമ്മക്കുറവ് മൂന്നു വർഷം വരെ വൈകിയെന്നാണ് കണ്ടെത്തൽ.
Also read – ലാൻഡ് ഓഫ് ഫ്രാഗ്രൻസ് : ഇതാ ഇവിടെയാണ് ലോകത്തിന്റെ സുഗന്ധം മുഴുവനുള്ളത്
5,000–7,500 ചുവടുകൾ നടന്നവരിൽ, ഈ കുറവ് ഏഴ് വർഷം വരെ വൈകിയത്രേ.
എന്നാൽ, ഒട്ടും വ്യായാമം ചെയ്യാത്ത ആളുകളുടെ തലച്ചോറിൽ ഈ പ്രോട്ടീനുകൾ വേഗത്തിൽ അടിഞ്ഞുകൂടുകയും, ചിന്താശേഷിയും പ്രവർത്തനശേഷിയും പെട്ടെന്ന് കുറയുകയും ചെയ്തു.
പഠന രീതി
വ്യായാമവും അൽഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ, ഹാർവാർഡ് ഏജിംഗ് ബ്രെയിൻ സ്റ്റഡിയിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. 50 നും 90 നും ഇടയിൽ പ്രായമുള്ള 296 പേരെ വിശകലനം ചെയ്തു. പി.ഇ.ടി. ബ്രെയിൻ സ്കാനുകൾ ഉപയോഗിച്ച് പങ്കെടുത്തവരുടെ തലച്ചോറിലെ അമിലോയിഡ്-ബീറ്റ, ടൗ പ്രോട്ടീനുകളുടെ അളവ് രേഖപ്പെടുത്തുകയും ചെയ്തു.
ഇത്തരത്തിൽ പലരീതിയിലുള്ള പഠനങ്ങൾ നടത്തി കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണഫലം പുറത്തു വിട്ടത്. ഇനി ജിമ്മിലൊന്നും പോകേണ്ട നന്നായി നടന്നാൽ മതി, ആരോഗ്യം സംരക്ഷിക്കാമെന്നു ഇതിലൂടെ മനസ്സിലാക്കാം