Viral news: ഒരു ചായയ്ക്ക് 1,000 രൂപ; ചായ തന്നെ അല്ലേ മോനേ ഇത്?
Shocking experience of paying Rs 1,000 for a cup of tea in Mumbai: മുംബൈയിലെ ഒരു ഹോട്ടലിൽ നിന്ന് ഒരു കപ്പ് ചായ കുടിച്ചപ്പോൾ അതിന് തനിക്ക് നൽകേണ്ടി വന്നത് 1,000 രൂപയാണെന്നാണ് ബലോച്ചി പറയുന്നത്.

Viral Tea
മുംബൈ: ഒരു ചായയ്ക്ക് 15 രൂപ കൊടുക്കാം, അതിൽ കൂടുതൽ കൊടുത്ത് ഒരു ചായ കുടിക്കുന്നത് അത്ര നിസാരമല്ല. എന്നാൽ 1,000 രൂപ കൊടുത്ത് ചായ കുടിച്ച യുവാവ് പങ്കുവെച്ച കഥ കേൾക്കണോ നിങ്ങൾക്ക്?
ദുബായിൽ താമസിക്കുന്ന ഇന്ത്യൻ ട്രാവൽ വ്‌ളോഗറും റേഡിയോ അവതാരകനുമായ പരീക്ഷിത് ബലോച്ചിയാണ് ഇന്ത്യയിലെ ജീവിതച്ചെലവിനെ കുറിച്ച് ഒരു വീഡിയോ പങ്കിട്ടത്. മുംബൈയിലെ ഒരു ഹോട്ടലിൽ നിന്ന് ഒരു കപ്പ് ചായ കുടിച്ചപ്പോൾ അതിന് തനിക്ക് നൽകേണ്ടി വന്നത് 1,000 രൂപയാണെന്നാണ് ബലോച്ചി പറയുന്നത്.
ഒരു എൻ ആർ ഐ ആയ ഞാൻ ഇന്ത്യയിൽ ദരിദ്രനായിരിക്കുമെന്ന കാര്യം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യൻ ചെലവുകൾ താങ്ങാനാകുന്നതിലും അധികമാണെന്നും ബലോച്ചി ചൂണ്ടിക്കാട്ടുന്നു. ബലോച്ചിയുടെ പോസ്റ്റിന് താഴെ നിരവധിയാളുകളാണ് തങ്ങളുടെ ദുരനുഭവം പങ്കുവെക്കുന്നത്.
ദിർഹമിനെ രൂപയിലേക്ക് മാറ്റുന്നത് എങ്ങനെയാണ് എന്നത് എന്നെ ഞെട്ടിക്കുന്നു. നിലവിൽ 1 യുഎഇ ദിർഹത്തിന്റെ മൂല്യം ഇവിടെ ഏകദേശം 23.83 രൂപയാണെന്നും അദ്ദേഹം പറയുന്നു.