AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anushka Sharm and idli-sambar: അനുഷ്ക ശർമ്മയും ഇഡലിയും സാമ്പാറും തമ്മിലെന്തു ബന്ധം? ബോളിവുഡിൽ നിന്നും ഒരു നാടൻ വെയ്റ്റ് ലോസ് ടിപ്

Anushka Sharma ate idlis and sambar for breakfast : ഒരു സമയം ഒരു തരം ഭക്ഷണം മാത്രം കഴിക്കുമ്പോൾ, ദഹനവ്യവസ്ഥ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും അസിഡിറ്റി, വയറുവേദന, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ കുറയുകയും ചെയ്യും.

Anushka Sharm and idli-sambar: അനുഷ്ക ശർമ്മയും ഇഡലിയും സാമ്പാറും തമ്മിലെന്തു ബന്ധം? ബോളിവുഡിൽ നിന്നും ഒരു നാടൻ വെയ്റ്റ് ലോസ് ടിപ്
Anushka Sharma And Idly SambarImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 26 Nov 2025 16:22 PM

നമ്മുടെ ഇഡലിയും സാമ്പാറുമായി അങ്ങ് ഉത്തരേന്ത്യയിൽ ജനിച്ചു വളർന്ന ബോളിവുഡ് താരം അനുഷ്ക ശർമ്മയ്ക്ക് എന്താണ് ബന്ധം? അനുഷ്ക ശർമ്മയുടെ ഫിറ്റ്‌നസിന് പിന്നിലെ ഒരു പ്രധാന രഹസ്യം അവരുടെ അസാധാരണമായ ഭക്ഷണശീലങ്ങളാണ് എന്ന് ആരാധകർക്ക് അറിയാം. നിരന്തരം ഭക്ഷണം മാറ്റി പരീക്ഷിക്കുന്നതിനുപകരം, സ്ഥിരമായി ഒരേ ഭക്ഷണം കഴിക്കുന്ന രീതിയാണ് താൻ പിന്തുടരുന്നതെന്ന് അവർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡലി – സാമ്പാർ ബന്ധം പുറത്തു വരുന്നത്.

താൻ ഏകദേശം ആറുമാസത്തോളം പ്രഭാതഭക്ഷണമായി ഇഡ്ഡലി-സാമ്പാർ മാത്രം കഴിച്ചിരുന്നതായി അനുഷ്ക തുറന്നു പറയുന്നു. അമിത നിയന്ത്രണങ്ങളില്ലാതെ, സ്ഥിരമായി ഒരേ ഭക്ഷണം കഴിച്ചും ഫിറ്റ്‌നസ് നിലനിർത്താനാകുമെന്ന ആ പുത്തനറിവ് പുതിയ ഡയറ്റ് ശീലങ്ങളിലേക്ക് മാത്രമല്ല നമ്മുടെ ഇഡലി സാമ്പാറിന്റെ ​ഗുണങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നതായിരുന്നു.

 

വിദ​ഗ്ധർ പറയുന്നു…

 

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ഡോ. റയാൻ ഫെർണാണ്ടോ, അനുഷ്കയുടെ ഈ ശീലം ഒരു പ്രത്യേക ഭക്ഷണരീതിയാണെന്ന് വിശദീകരിക്കുന്നു. ഇത് മോണോട്രോപ്പിക് ഡയറ്റ് (Mono Diet) എന്നറിയപ്പെടുന്നു. ഈ രീതിയിൽ, ഒരു വ്യക്തി ഒരു നേരത്തെ ഭക്ഷണമായി ഒരു വിഭവം തന്നെ കുറേ നാൾ ആവർത്തിച്ചു കഴിക്കണം. അതായത് ചോറു കഴിക്കുന്നവർ ചോറുമാത്രവും പഴങ്ങളാണെങ്കിൽ അതുമാത്രവുമാണ് കഴിക്കുക. ഒരു സമയം ഒരു തരം ഭക്ഷണം മാത്രം കഴിക്കുമ്പോൾ, ദഹനവ്യവസ്ഥ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും അസിഡിറ്റി, വയറുവേദന, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ കുറയുകയും ചെയ്യും.

Also Read:ബനാറസ് കി അമൃത്…. മലായിയോം ആദ്യമായി ഉണ്ടായ കഥ ഇതാ

ഒന്നിലധികം ഭക്ഷണ പദാർത്ഥങ്ങൾ സംയോജിപ്പിക്കാത്തതിനാൽ ഇൻസുലിൻ അളവ് സ്ഥിരമായി നിലനിർത്താനും ഈ ശീലത്തിനാകും. ഇത് കൊഴുപ്പ് സംഭരണം കുറയ്ക്കുന്നു. രുചി മുകുളങ്ങൾ അമിതമായി ഉത്തേജിപ്പിക്കപ്പെടാത്തതിനാൽ, ഭക്ഷണത്തോടുള്ള അനാവശ്യ ആസക്തി സ്വാഭാവികമായും കുറയുന്നതിനു ഈ ശീലം കാരണമാകും. എന്ത് കഴിക്കണം എന്നതിനെക്കുറിച്ച് നിരന്തരം ആലോചിക്കേണ്ട ആവശ്യം ഈ ശീലം പിന്തുടരുന്നവർക്കില്ല. അതിനാൽ സമയവും ലാഭിക്കാം.
എങ്കിലും, ഈ ഡയറ്റ് രീതി എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് വിദ​ഗ്ധരുടെ ഉപദേശം തേടണം.