cancer vaccine: കാൻസർ വാക്സിൻ കയ്യെത്തും ദൂരെ… ഏറ്റവും പുതിയ പഠനഫലം പങ്കുവെയ്ക്കുന്ന പ്രതീക്ഷകൾ ഇങ്ങനെ

mRNA vaccine wipes out tumours: ഈ വാക്സിൻ ഏതെങ്കിലും ഒരു പ്രത്യേക കാൻസർ പ്രോട്ടീനെ നേരിട്ട് ലക്ഷ്യം വെക്കുന്നില്ല. പകരം, ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

cancer vaccine: കാൻസർ വാക്സിൻ കയ്യെത്തും ദൂരെ... ഏറ്റവും പുതിയ പഠനഫലം പങ്കുവെയ്ക്കുന്ന പ്രതീക്ഷകൾ ഇങ്ങനെ

Cancer Vaccine News

Published: 

03 Nov 2025 14:33 PM

കാൻസർ എന്ന ഭീകരൻ വർഷങ്ങളായി മനുഷ്യരാശിയെ ഭയപ്പെടുത്തുകയാണ്. ഇതിനെ പിടിച്ചുകെട്ടാനൊരു വാക്സിൻ വേണമെന്ന സ്വപ്നം ഇപ്പോൾ കൂടുതൽ തെളിഞ്ഞു വരുന്നതായി ശാസ്ത്ര ലോകം പറയുന്നു. ഈയിടെ നടന്ന ഒരു പഠനമാണ് വലിയ പ്രതീക്ഷകൾ നൽകുന്നത്. ഫ്ലോറിഡാ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ഇവർ വികസിപ്പിച്ച ഒരു എംആർഎൻഎ വാക്സിൻ എലികളിലെ ട്യൂമറുകളെ വിജയകരമായി ഇല്ലാതാക്കി. ഇതോടെ കാൻസർ വാക്സിനിലേക്കുള്ള ഒരു പടികൂടി നാം കടന്നിരിക്കുന്നു.

 

Also Read: ഈ മുട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്ന് കഴിച്ചാൽ 7 വയസ്സ് കുറയും! എവിടെ കിട്ടും ഇത്?

 

പുതിയ വാക്സിന്റെ പ്രത്യേകത

 

ഈ വാക്സിൻ ഏതെങ്കിലും ഒരു പ്രത്യേക കാൻസർ പ്രോട്ടീനെ നേരിട്ട് ലക്ഷ്യം വെക്കുന്നില്ല. പകരം, ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഒരു വൈറൽ അണുബാധയെ നേരിടുന്നതുപോലെ പ്രതികരിക്കാൻ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഇത് തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഇതുവഴി, കാൻസർ കോശങ്ങൾ ചികിത്സയ്ക്ക് എളുപ്പത്തിൽ കീഴ്പ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലതരം കാൻസറുകളുണ്ടെന്നു നമുക്കറിയാം. ഇതിലെല്ലാം ഈ വാക്സിൻ ഫലപ്രദമായേക്കാം എന്ന പ്രതീക്ഷയും ഇതിനൊപ്പം ഉയരുന്നുണ്ട്. കൂടാതെ നിലവിലുള്ള ഇമ്മ്യൂണോതെറാപ്പി പോലുള്ള ചികിത്സകളുടെ ഫലം വർദ്ധിപ്പിക്കാനും ഇതിന് കഴിയും.

 

അപ്രതീക്ഷിത കണ്ടെത്തൽ

 

കാൻസറിനെ ലക്ഷ്യമിട്ടല്ല വാക്സിൻ രൂപകൽപ്പന ചെയ്തത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. പക്ഷെ ഇത് കാൻസറിനെതിരെ ശക്തമായി പ്രതികരിക്കുന്നതായി പഠനത്തിനിടെ കണ്ടെത്തുകയായിരുന്നെന്ന് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. എലിയാസ് സയൂർ പറയുന്നു. പ്രതിരോധ പ്രതികരണം ശക്തമാക്കുന്നതിലൂടെ ട്യൂമറുകളെ ഇല്ലാതാക്കാൻ സാധിച്ചതായും ഇദ്ദേഹം വ്യക്തമാക്കുന്നു.

നിലവിൽ കാൻസർ വാക്സിനുകൾക്ക് രണ്ട് തരം രീതികളാണ് ഉള്ളത്. എന്നാൽ ഇത് മൂന്നാമതൊരു വഴി കൂടി തുറന്നിരിക്കുകയാണ്. ഭാവിയിൽ പലതരം കാൻസറുകൾക്ക് ഉപയോഗിക്കാവുന്ന, എളുപ്പത്തിൽ ലഭ്യമാകുന്ന “യൂണിവേഴ്സൽ കാൻസർ വാക്സിൻ” എന്ന സാധ്യതയിലേക്ക് വെളിച്ചം വീശുന്നു. ഈ ഗവേഷണ ഫലങ്ങൾ കാൻസർ ചികിത്സയിൽ ഒരു ഗെയിം ചേഞ്ചർ ആയേക്കാം. ശാസ്ത്രജ്ഞർ ഇപ്പോൾ ഈ വാക്സിൻ കൂടുതൽ പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ്, ഉടൻ തന്നെ മനുഷ്യരിലുള്ള പരീക്ഷണങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി