New study: ചന്ദ്രനിലെ മണ്ണിൽ വിളയും വെള്ളവും വായുവും… ഇതാ പുതിയൊരു ചരിത്രം

'ജൂൾ' ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം, ബഹിരാകാശ സഞ്ചാരികൾക്കായി 'ചെറിയ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ' നിർമ്മിക്കാൻ ചന്ദ്രനിലെ വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്ന് കാണിച്ചുതരുന്നു.

New study: ചന്ദ്രനിലെ മണ്ണിൽ വിളയും വെള്ളവും വായുവും... ഇതാ പുതിയൊരു ചരിത്രം

Moon Soil Into Oxygen And Water Needed For Life

Published: 

05 Aug 2025 14:35 PM

ന്യൂഡൽഹി: ചന്ദ്രനിലെ മണ്ണിൽ നിന്ന് വെള്ളവും ഓക്സിജനും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. ബഹിരാകാശ പര്യവേക്ഷണത്തിൽ നിർണ്ണായക മുന്നേറ്റവുമായി രം​ഗത്തെത്തിയിരിക്കുന്നത് ചൈനീസ് ശാസ്ത്രജ്ഞരാണ്. ഇവർ വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യ ബഹിരാകാശ പര്യവേക്ഷണത്തിൽ ഒരു വഴിത്തിരിവാകാൻ സാധ്യതയുണ്ട്. ചന്ദ്രനിലെ മണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കാനും, അത് ഓക്സിജനും റോക്കറ്റ് ഇന്ധനത്തിനുള്ള രാസവസ്തുക്കളാക്കി മാറ്റാനും ഈ സാങ്കേതികവിദ്യക്ക് കഴിയും. ഇത് ചന്ദ്രനിലേക്ക് ആവശ്യമായ വസ്തുക്കൾ ഭൂമിയിൽ നിന്ന് കൊണ്ടുപോകുന്നതിനുള്ള ഭീമമായ ചിലവ് കുറയ്ക്കാൻ സഹായിക്കും.

Also read – ലക്ഷങ്ങൾ കൊയ്യാം വീട്ടിലിരുന്ന്! ലോകത്തിലെ ഏറ്റവും വിലയേറിയ കുങ്കുമപ്പൂവ് എങ്ങനെ വീട്ടിൽ വളർത്താം

‘ജൂൾ’ ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം, ബഹിരാകാശ സഞ്ചാരികൾക്കായി ‘ചെറിയ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ’ നിർമ്മിക്കാൻ ചന്ദ്രനിലെ വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്ന് കാണിച്ചുതരുന്നു. ചൈനീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ലു വാങ്, ചന്ദ്രനിലെ മണ്ണിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്നതും കാർബൺ ഡയോക്സൈഡിനെ ഓക്സിജനും ഇന്ധനവുമാക്കി മാറ്റുന്നതും ഒരുമിച്ച് നടത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമെന്ന് പറയുന്നു. ഇത് ഊർജ്ജക്ഷമത വർദ്ധിപ്പിക്കുകയും സംവിധാനത്തിന്റെ സങ്കീർണ്ണത കുറയ്ക്കുകയും ചെയ്യുന്നു.

ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ഇൽമനൈറ്റ് എന്ന ധാതുവും, സൂര്യപ്രകാശവും ഉപയോഗിച്ച് ഈ പ്രക്രിയ ലളിതമായി പൂർത്തിയാക്കാൻ കഴിയും. എന്നാൽ, ചന്ദ്രനിലെ കഠിനമായ കാലാവസ്ഥ, മണ്ണിന്റെ ഘടനയിലെ വ്യത്യാസങ്ങൾ, റേഡിയേഷൻ എന്നിവ വെല്ലുവിളികളായി നിലനിൽക്കുന്നു. ഈ സാങ്കേതികവിദ്യ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. എങ്കിലും, ഇത് ദീർഘകാല ചന്ദ്ര ദൗത്യങ്ങൾക്കും ഭാവിയിൽ ബഹിരാകാശ കോളനികൾക്കും ഒരു നിർണായക ചുവടുവെപ്പാണ്.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ