Breathing Trouble: ശ്വാസംമുട്ടലുണ്ടോ? ദീപാവലിയിലെ പുക കൂടുതൽ വഷളാക്കിയേക്കാം; ഈ മുൻകരുതൽ സ്വീകരിക്കൂ

Breathing Issue due to diwali smog: നമുക്ക് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും സാധിക്കില്ല. അതിനാൽ നിങ്ങൾക്ക് ശ്വാസകോശസംബന്ധമായ എന്തെങ്കിലും പ്രശ്നമുള്ള വ്യക്തിയാണെങ്കിൽ ദീപാവലിക്ക് മുന്നോടിയായി ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്

Breathing Trouble: ശ്വാസംമുട്ടലുണ്ടോ? ദീപാവലിയിലെ പുക കൂടുതൽ വഷളാക്കിയേക്കാം; ഈ മുൻകരുതൽ സ്വീകരിക്കൂ

Diwali Breathing Issues

Published: 

17 Oct 2025 20:35 PM

ദീപാവലി(Diwali 2025) എന്നാൽ വിളക്കിന്റെയും മധുരത്തിന്റെയും മാത്രമല്ല പടക്കങ്ങളുടെയും പൂത്തിരികളുടെയും ആഘോഷമാണ്. ഇത്തരത്തിൽ വിളക്കുകൾ കത്തിക്കുകയും പൂത്തിരികൾ കത്തിക്കുകയും ചെയ്യുമ്പോൾ വലിയ തോതിലുള്ള പുകയാണ് അന്തരീക്ഷത്തിൽ ഉണ്ടാവുക. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ചും നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടുന്ന വ്യക്തിയാണെങ്കിൽ ഈ പുകപടലങ്ങൾ നിങ്ങളുടെ പ്രശ്നത്തെ കൂടുതൽ വഷളാക്കാനുള്ള സാധ്യതയുണ്ട്.

എന്ന് കരുതി നമുക്ക് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും സാധിക്കില്ല. അതിനാൽ നിങ്ങൾക്ക് ശ്വാസകോശസംബന്ധമായ എന്തെങ്കിലും പ്രശ്നമുള്ള വ്യക്തിയാണെങ്കിൽ ദീപാവലിക്ക് മുന്നോടിയായി ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ജയ്പൂരിലെ സികെ ബിർള ഹോസ്പിറ്റലിലെ പൾമണോളജി കൺസൾട്ടന്റ് ഡോ. ഹർഷിൽ അൽവാനി ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ദീപാവലിക്ക് മുമ്പായി, നിങ്ങളുടെ ഡോക്ടറുടെ അടുത്ത് പരിശോധന നടത്തുക. ശേഷം നിങ്ങൾ കഴിക്കാറുള്ള മരുന്നുകളും ഇൻഹേലറുകളും നന്നായി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇൻഹേലർ എല്ലായ്പ്പോഴും കയ്യിൽ കരുതുക. വീടിനുള്ളിലെ മലിനീകരണം കുറയ്ക്കുന്നതിന് ജനലുകളും വാതിലുകളും എല്ലായിപ്പോഴും അടച്ചിടുക. നിങ്ങളുടെ ഫ്ലൂ, ന്യുമോണിയ വാക്സിനുകൾ സംബന്ധിച്ച് അപ്ഡേറ്റ് ആയിരിക്കുക. വായു മലിനീകരണ സ്വാഭാവികമായി കുറയ്ക്കുന്നതിനും വായു ശുദ്ധീകരിക്കുന്നതിനുമായി ഇൻഡോർ സസ്യങ്ങളായ പീസ് ലില്ലി, അർക്ക പാം, അല്ലെങ്കിൽ സ്നേക്ക് പ്ലാന്റ് എന്നിവ വളർത്തുന്നത് നല്ലതാണ്.

കൂടാതെ ദീപാവലി ദിവസം കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരുക. പ്രത്യേകിച്ച് പടക്കങ്ങൾ കത്തിക്കുന്ന സമയത്ത് നിങ്ങൾക്ക് അതിൽ താൽപര്യമില്ലെങ്കിൽ അകത്തിരിക്കുക. ഇനി വേണമെങ്കിൽ മാസ്ക് ഉപയോ​ഗിച്ച് പൂത്തിരിയും മറ്റും കത്തിക്കുക. N95 അല്ലെങ്കിൽ N99 മാസ്ക് ധരിക്കുന്നതാണ് നല്ലത്. ഈ ദിവസങ്ങളിൽ നന്നായി വെള്ളം കുടിക്കുക. നീർക്കെട്ട് ഉണ്ടാകാതിരിക്കാനായി എണ്ണമയമുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുക. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ ഉടനടി ഉപയോഗിക്കുക. ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ വൈദ്യോപദേശം തേടുക.

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി