Eclipse of the century: ഈ ദിവസം ലോകം പൂർണമായും ഇരുട്ടിലാകും, വരാൻ പോകുന്നത് അസാധാരണമായ പൂർണ്ണ സൂര്യഗ്രഹണം

Eclipse of the century: പൂർണ്ണ ഗ്രഹണസമയത്ത് മറ്റ് മനോഹരമായ കാഴ്ചകളും പ്രതീക്ഷിക്കാം. അന്തരീക്ഷ താപനിലയിൽ പെട്ടെന്നു കുറവുണ്ടാകും എന്നും വിദ​ഗ്ധർ പറയുന്നു.

Eclipse of the century: ഈ ദിവസം ലോകം പൂർണമായും ഇരുട്ടിലാകും, വരാൻ പോകുന്നത് അസാധാരണമായ പൂർണ്ണ സൂര്യഗ്രഹണം

Eclipse

Published: 

26 Nov 2025 17:03 PM

ന്യൂഡൽഹി: 2027 ഓഗസ്റ്റ് 2-ന് ലോകം ഒരു അസാധാരണമായ പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഈ ഗ്രഹണം അതിന്റെ ദൈർഘ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഈ ഗ്രഹണത്തിന്റെ നിഴൽ ഏകദേശം 15,227 കിലോമീറ്റർ ദൂരത്തിൽ യൂറോപ്പിന്റെ തെക്കൻ ഭാഗങ്ങൾ, ആഫ്രിക്ക, ഏഷ്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലൂടെ കടന്നുപോകും.

ഈജിപ്തിലെ ലക്‌സറിന് അടുത്തുള്ള നൈൽ നദീതീരത്താണ് ഏറ്റവും കൂടുതൽ സമയം, അതായത് ഏകദേശം 6 മിനിറ്റും 22 സെക്കൻഡും, പൂർണ്ണ ഗ്രഹണം ദൃശ്യമാകുക. സ്പെയിൻ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സുഡാൻ, സൗദി അറേബ്യ, യെമൻ, സൊമാലിയ തുടങ്ങി പത്ത് രാജ്യങ്ങളിലാകും ഈ കാഴ്ച കൃത്യമായി കാണാൻ കഴിയുക.

ഗ്രഹണം കാണാൻ ആ​ഗ്രഹമുള്ളവർ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. പൂർണ്ണ ഗ്രഹണ സമയത്ത് ഒഴികെ, സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണിന് ഗുരുതരമായ തകരാറുണ്ടാക്കും. അതിനാൽ, മികച്ച നിലവാരത്തിലുള്ള സർട്ടിഫൈഡ് സോളാർ ഗ്ലാസുകളോ ഫിൽട്ടറുകളോ മാത്രം ഉപയോഗിച്ച് സൂര്യനെ നോക്കുക. ക്യാമറ, ടെലിസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും പ്രത്യേക സോളാർ ഫിൽട്ടറുകൾ നിർബന്ധമാണ്.

ALSO READ: ഇനി വന്ദേഭാരതിൽ കിടന്ന് പോകാം… വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ സസ്പെൻസ് എന്തെല്ലാം?

പൂർണ്ണ ഗ്രഹണസമയത്ത് മറ്റ് മനോഹരമായ കാഴ്ചകളും പ്രതീക്ഷിക്കാം. അന്തരീക്ഷ താപനിലയിൽ പെട്ടെന്നു കുറവുണ്ടാകും എന്നും വിദ​ഗ്ധർ പറയുന്നു. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുമ്പോൾ, സൂര്യന് ചുറ്റുമുള്ള തിളങ്ങുന്ന പ്രകാശവലയം, അഥവാ കൊറോണ, വ്യക്തമായി കാണാൻ സാധിക്കും. എന്തായാലും ഈ അപൂർവ്വ ദൃശ്യത്തിലേക്കു ഒരു വർഷത്തിലേറെ ദൂരമുണ്ട്.

കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ