AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Charumuru Recipe: കൊതിയൂറും ‘ചറുമുറു’ തിന്നാൻ ഇനി കാസർകോട് വരെ പോകേണ്ട; ഈ സ്‌പെഷ്യൽ ഐറ്റം വീട്ടിൽ തയ്യാറാക്കാം

Kasaragod Charumuru Recipe: പൊരിയും തക്കാളിയും ഉള്ളിയും പച്ചമുളകും മല്ലി ഇലയും പുഴുങ്ങിയ മുട്ടയുടെ ചെറിയ കഷണങ്ങളും മസാലക്കൂട്ടുകളും വെളിച്ചെണ്ണയും ഉപ്പും ചേർത്താണ് ചറുമുറു ഉണ്ടാക്കുന്നത്.

Charumuru Recipe: കൊതിയൂറും ‘ചറുമുറു’ തിന്നാൻ ഇനി കാസർകോട് വരെ പോകേണ്ട; ഈ സ്‌പെഷ്യൽ ഐറ്റം വീട്ടിൽ തയ്യാറാക്കാം
Charumuru
sarika-kp
Sarika KP | Updated On: 03 Oct 2025 21:53 PM

ഓരോ നാട്ടിലും ഓരോ സ്‌പെഷ്യൽ ഐറ്റമുണ്ടാകും. മറ്റ് എവിടെ പോയി ആ വിഭവം കഴിച്ചാലും ആ നാട്ടിൽ നിന്ന് കഴിക്കുന്ന രുചി ലഭിക്കണമെന്നില്ല. അത്തരത്തിലുള്ള ഒരു ഐറ്റമാണ് കാസർകോട് ‘ചറുമുറു’ . പേര് കേൾക്കുമ്പോൾ കൗതുകം തോന്നിയേക്കാം. എന്നാൽ കാസർകോടുകാരുടെ ഇഷ്‌ട ഭക്ഷണമാണ് ചറുമുറു. പലരും ഇത് കഴിക്കാനായി കാസർകോട് എത്താറുണ്ട്.

വൈകുന്നേരങ്ങളിലാണ് നാട്ടിൻ പുറങ്ങളിലെ തട്ടുകടകളിൽ ചറുമുറുവിന് ആവശ്യക്കാർ ഏറെയുള്ളത്. കാസർകോട്ടെ ചിലർ ഇതിനെ ‘ചറുമുറി’ എന്നും വിളിക്കാറുണ്ട്. പേര് കേട്ട് പേടിക്കേണ്ട. വെറും മൂന്ന് മിനിറ്റ് കൊണ്ട് ഈ ഐറ്റം ഉണ്ടാക്കാം . ചറുമുറുവും അതിന്‍റെ മുകളിൽ മുട്ട ബുൾസൈയും ഇത്തിരി ആട്ടിൻ സൂപ്പും കൂടി ആയാൽ സംഗതി പൊളിക്കും. ബംഗാൾ വഴി കർണാടകയിൽ നിന്നും കാസർകോട് എത്തിയ വിഭവമാണ് ചറുമുറുവെന്ന് പറയപ്പെടുന്നു. പൊരിയും തക്കാളിയും ഉള്ളിയും പച്ചമുളകും മല്ലി ഇലയും പുഴുങ്ങിയ മുട്ടയുടെ ചെറിയ കഷണങ്ങളും മസാലക്കൂട്ടുകളും വെളിച്ചെണ്ണയും ഉപ്പും ചേർത്താണ് ചറുമുറു ഉണ്ടാക്കുന്നത്.

ചേരുവകൾ

  • സവാള: ഒന്ന്
  • തക്കാളി:ഒന്ന്
  • മല്ലി ഇല
  • ക്യാരറ്റ്:ഒന്ന്
  • കാശ്മീരി മുളക്:ഒന്നര ടീസ്പൂൺ
  • ഗരം മസാല: ഒന്നര ടീസ്പൂൺ
  • വെളിച്ചെണ്ണ: രണ്ട്
  • നാരങ്ങ നീര്
  • മുട്ട: രണ്ട്
  • പൊരി:ആവശ്യത്തിന്
  • ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് അല്പം ഒന്നര ടീസ്പൂൺ കാശ്മീരി മുളക് പൊടി ചേർത്തുകൊടുക്കുക. അര ടീസ്പൂൺ ​ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം ചെറുതായി അരിഞ്ഞ് വച്ച സവാള, തക്കാളി, മല്ലി ഇല, ക്യാരറ്റ് എന്നിവ ചേർത്ത് എല്ലാം നന്നായി മികസ് ചെയ്ത് കൊടുത്തതിനു ശേഷം അര ടീസ്പൂൺ നാരങ്ങ നീര് ചേർക്കുക. ഇതിലേക്ക് പുഴുങ്ങിയ രണ്ട് മുട്ട ചെറുതായി മുറിച്ച് ചേർക്കുക. ഇത് മിക്സ് ചെയ്ത് ഇതിലേക്ക് പൊരി ചേർക്കുക. ശേഷം മികസ് ചെയ്ത് ഇതിനു മുകളിൽ ഒരു ബുൾസൈ കൂടി ചേർത്താൽ കൊതിയൂറും ‘ചറുമുറു’ തയ്യാർ.