Nostalgic Food: 90സ് കിഡ്സിന് കുട്ടിക്കാലത്തേക്ക് ടൈംട്രാവൽ ചെയ്യണോ? ഈ ഉപ്പുമാവ് നാവിൽ തൊട്ടാൽമതി…

1980കളിലെ അംഗനവാടി ഭക്ഷണത്തിന്റെ ഊഷ്മളമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്ന ചോള ഉപ്പുമാവ് ഒന്ന് വീട്ടിൽ തയ്യാറാക്കി നോക്കാം.

Nostalgic Food: 90സ് കിഡ്സിന് കുട്ടിക്കാലത്തേക്ക് ടൈംട്രാവൽ ചെയ്യണോ? ഈ ഉപ്പുമാവ് നാവിൽ തൊട്ടാൽമതി...

Upma

Published: 

29 Jul 2025 20:05 PM

കൊച്ചി: അങ്കണവാടിയിലെ ഉപ്പുമാവിനെ കുറിച്ച് പറയുമ്പോൾ പലരും ഇപ്പോഴും വാചാലരാവാറുണ്ട്. പലരുടെയും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുടെ ഭാഗമാണ് ഈ രുചിയും. അങ്കണവാടികളിൽ പുതിയ ഭക്ഷണങ്ങൾ മാറിമാറി വന്നിട്ടും പഴയ ഉപ്പുമാവിന്റെ രുചിയില്ലെന്ന് വിഷമിക്കുന്നവർക്കായി ഇത് ഒരു പുതിയ രുചിക്കൂട്ട്. 1980കളിലെ അംഗനവാടി ഭക്ഷണത്തിന്റെ ഊഷ്മളമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്ന ചോള ഉപ്പുമാവ് ഒന്ന് വീട്ടിൽ തയ്യാറാക്കി നോക്കാം.

 

തയ്യാറാക്കുന്ന വിധം

 

കോൺ റവ, അല്ലെങ്കിൽ ചോളപ്പൊടി ആണ് ഇതിൽ പ്രധാനമായും വേണ്ടത്. പണ്ടത്തെ അങ്കണവാടികളുടെ പ്രഭാതഭക്ഷണമായിരുന്നു ഇത്. ഇതിനായി മുളപ്പിച്ച ചോളം കൊണ്ടുണ്ടാക്കിയ ചോളപ്പൊടിയിലേക്ക് അൽപാല്പമായി വെള്ളം ഒഴിച്ച് പുട്ടിന് കുഴക്കുന്നതുപോലെ കുഴച്ചെടുക്കുക. ഇതിനുശേഷം ഒരു ആവി പാത്രത്തിൽ വച്ച് ഒന്ന് ആവി കയറ്റി പുട്ട് പോലെ ആക്കി എടുക്കണം. ഇഡലി പാത്രവും ഇതിനായിട്ട് ഉപയോഗിക്കാം. ഇനി ചുവട് കട്ടിയുള്ള ഒരു ചീനച്ചട്ടി എടുക്കുക. ഇനി അതിലേക്ക് വെളിച്ചെണ്ണയോ നെയ്യോ ചേർത്ത് കടുകും ഉണക്കമുളകും ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, പച്ചമുളക് എന്നിവയും ചേർത്ത് ഇളക്കുക.

ഇത് നന്നായി വഴന്ന് വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചോളപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അല്പം വെള്ളം തളിച്ച് അടച്ചുവെച്ച് രണ്ടു മിനിറ്റ് വേവിക്കുക. അതിനുശേഷം ഇതിലേക്ക് അര കപ്പ് പാൽപ്പൊടി കൂടി ചേർത്ത് ഇളക്കാം. അതിനുശേഷം കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം. പണ്ട് കാലത്ത് അങ്കണവാടികളിൽ പാൽപ്പൊടി വളരെ സുലഭമായിരുന്നു. അതിനാൽ ഇത് ധാരാളമായി ഉപ്പുമാവിൽ ചേർത്തിരുന്നു. ശരിക്കും അതാണ് ഇതിന്റെ രുചി എന്ന് വേണമെങ്കിൽ പറയാം. ഇതിന്റെ കൂടെ പ്രത്യേകിച്ചൊന്നും തൊടുകറികളായി കൂട്ടാതെ തന്നെ കഴിക്കാം.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന