Gold : സ്വർണത്തിന്റെ നിറം കളയാൻ വെളിച്ചെണ്ണയ്ക്കും വിയർപ്പിനും കഴിയുമോ?
Gold reaction with oil: നാം ഉപയോഗിക്കുന്ന മിക്ക സ്വർണ്ണാഭരണങ്ങളും ശുദ്ധമായ സ്വർണ്ണമല്ല. അത് മറ്റ് ലോഹങ്ങൾ ചേർത്തുണ്ടാക്കുന്ന ഒരു അലോയ് (alloy) ആണ്

gold
തിരുവനന്തപുരം: സ്വർണവില റോക്കറ്റു വേഗത്തിൽ കുതിച്ചുയരുകയാണ്. പൊതുവെ നോൺ റിയാക്ടീവ് അധവാ ഒന്നിനോടും പ്രതിപ്രവർത്തനമില്ലാതെ നിൽക്കുന്ന ലോഹം എന്ന നിലയിൽ നിറമോ തിളക്കമോ മങ്ങാൻ സാധ്യത കുറവുള്ള അല്ലെങ്കിൽ തീരേ ഇല്ലാത്ത ലോഹമാണിത്. പക്ഷെ വർഷങ്ങൾ കഴിയുമ്പോൾ നിരന്തരമായ ഉപയോഗത്തിലൂടെ സ്വർണാഭരണങ്ങളുടെ നിറം മങ്ങുന്നത് നാം കാണാറുണ്ട്. എന്താവും ഇതിനു കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ?
24 കാരറ്റല്ല… ലോഹസങ്കരം
നാം ഉപയോഗിക്കുന്ന മിക്ക സ്വർണ്ണാഭരണങ്ങളും ശുദ്ധമായ സ്വർണ്ണമല്ല. അത് മറ്റ് ലോഹങ്ങൾ ചേർത്തുണ്ടാക്കുന്ന ഒരു അലോയ് (alloy) ആണ്, കാരണം ശുദ്ധമായ സ്വർണ്ണം വളരെ മൃദുവാണ്. ആഭരണങ്ങൾ ഉറപ്പുള്ളതാക്കാനും വില കുറയ്ക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ അലോയിൽ ചെമ്പ്, വെള്ളി, നിക്കൽ, സിങ്ക് തുടങ്ങിയ ലോഹങ്ങൾ ഉണ്ടാകാറുണ്ട്. സ്വർണത്തിൽ ചേർക്കുന്ന ഈ കൂട്ടാണ് നിറം മങ്ങാൻ കാരണം.
വിയർപ്പും എണ്ണയും
വിയർപ്പിൽ ഉപ്പും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ എണ്ണയ്ക്കും അസിഡിറ്റി ഉണ്ടാകാം. ഇവ അലോയ്യിലെ ലോഹങ്ങളുമായി (പ്രത്യേകിച്ച് ചെമ്പും വെള്ളിയും) പ്രതിപ്രവർത്തിച്ച് ആഭരണങ്ങളിലും ചർമ്മത്തിലും കറുത്ത, പച്ച, അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള പാടുകൾ ഉണ്ടാക്കാം.
ക്രീമുകളും ലോഷനുകളും
ലോഷനുകൾ, പെർഫ്യൂമുകൾ, മേക്കപ്പ്, സൺസ്‌ക്രീൻ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ആഭരണങ്ങളിൽ ഉരസുമ്പോൾ ലോഹത്തിന്റെ ചെറിയ കണികകൾ ഊർന്നുപോവാനും ചർമ്മത്തിൽ കറുത്ത പാടുകൾ ഉണ്ടാക്കാനും കാരണമാകും. കൂടാതെ ക്ലോറിൻ അടങ്ങിയ വെള്ളവും ചിലപ്പോൾ പ്രശ്‌നമാകാറുണ്ട്.