Heart Health: എനർജി ഡ്രിങ്കുകൾ ഹൃദയം നിശ്ചലമാക്കും…; മുന്നറിയിപ്പുമായി വിദ​ഗ്ധർ

Energy Drinks Side Effects: ഉയർന്ന അളവിലുള്ള കഫീനാണ് പല എനർജി ഡ്രിങ്കുകളിലെയും അടിസ്ഥാന ചേരുവ. എന്നാൽ പെട്ടെന്ന് അമിതമായി നിങ്ങളുടെ ശരീരത്തിലേക്ക് അമിതമായി കഫീൻ എത്തിച്ചേരുമ്പോൾ ഹൃദയത്തിന് ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുന്നു.

Heart Health: എനർജി ഡ്രിങ്കുകൾ ഹൃദയം നിശ്ചലമാക്കും...; മുന്നറിയിപ്പുമായി വിദ​ഗ്ധർ

Heart Health

Published: 

16 Nov 2025 17:47 PM

ചെറുപ്പക്കാർക്കിടയിലും ഒട്ടുമിക്ക ആളുകൾക്കിടയിലും എനർജി ഡ്രിങ്ക് ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. ക്ഷീണം തോന്നുമ്പോൾ അതിൻ്റെ കാരണം പോലും തിരിച്ചറിയാതെ എനർജി ഡ്രിങ്ക് വാങ്ങി കുടിക്കുന്നവരാണ് അധികവും. എന്നാൽ ഇതിൻ്റെ അനന്തരഫലം എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്ന് നൽകുന്ന ഊർജ്ജത്തിന് അപ്പുറം നിങ്ങളുടെ ഹൃദയത്തെ ഇവ കാര്യമായി ബാധിക്കുമെന്നതാണ് സത്യാവസ്ഥ.

ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ എനർജി ഡ്രിങ്കുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അനസ്‌തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദ് നൽകുന്ന മുന്നറിയിപ്പ്. അദ്ദേഹം തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നത്. ഇത്തരം ഉത്തേജക പാനീയങ്ങൾ ഹൃദയത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഇവയെങ്ങെനെ ഹൃദയസ്തംഭനത്തിന് കാരണമാകുമെന്നും ഡോക്ടർ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.

Also Read: ആദ്യം പ്രായമാകുന്നത് ചെവിയ്ക്കോ? കേൾവി സംരക്ഷിക്കാൻ ചില ടിപ്സ് ഇതാ …

എനർജി ഡ്രിങ്കുകൾ ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?

ഉയർന്ന അളവിലുള്ള കഫീനാണ് പല എനർജി ഡ്രിങ്കുകളിലെയും അടിസ്ഥാന ചേരുവ. എന്നാൽ പെട്ടെന്ന് അമിതമായി നിങ്ങളുടെ ശരീരത്തിലേക്ക് അമിതമായി കഫീൻ എത്തിച്ചേരുമ്പോൾ ഹൃദയത്തിന് ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുന്നു. സെൽഷ്യസ്, റെഡ് ബുൾ, മോൺസ്റ്റർ തുടങ്ങിയ പാനീയങ്ങളിൽ ടോറിൻ, ഗ്വാറാന തുടങ്ങിയ ഉത്തേജകങ്ങൾക്കൊപ്പം ഉയർന്ന അളവിൽ കഫീനും അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ഇത് കുടിച്ചതിന് ശേഷം മണിക്കൂറുകളോളം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുന്നതായി നിങ്ങൾക്ക് അറിയാൻ സാധിക്കും. ചിലരിൽ, ഹൃദയ താളം പോലും തടസ്സപ്പെടുത്തിയേക്കാം.

പാരമ്പര്യമായി നിങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെങ്കിൽ പോലും പെട്ടെന്ന് ഉണ്ടാകുന്ന ഉത്തേജനം അപകടകരമായ ഹൃദയാഘാതത്തിന് കാരണമാകും. അപൂർവ സന്ദർഭങ്ങളിൽ ഹൃദയസ്തംഭനത്തിന് പോലും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഡോക്ടറുടെ അഭിപ്രായത്തിൽ, “ചില പഠനങ്ങളിൽ പതിവായി എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നത് രക്താതിമർദ്ദം, രക്തം കട്ടപിടിക്കുന്നതിലെ മാറ്റങ്ങൾ, വാസ്കുലർ സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഹൃദ്രോഗ സാധ്യതയ്ക്കുള്ള വഴിതുറക്കുകയും ചെയ്യും.

ഒരു ദിവസം 400 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കരുതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്. അതായത് ഏകദേശം നാല് ചെറിയ കപ്പ് കാപ്പി. ഹൃദയം സംബന്ധമായ അസുഖങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉള്ളവർ പൂർണ്ണമായും എനർജി ഡ്രിങ്കുകൾ ഒഴിവാക്കേണ്ടതാണ്. കഫീൻ അടങ്ങിയ ഈ എനർജി ഡ്രിങ്കുകൾ നിങ്ങളുടെ ഊർജ്ജം നിലനിർത്താൻ സഹായിച്ചേക്കാം, എന്നാൽ നിങ്ങൾ മനസ്സിലാക്കുന്നതിലും കൂടുതൽ ആയാസം അവ ഹൃദയത്തിന് നൽകുമെന്നും ഡോക്ടർ വ്യക്തമാക്കി.

 

ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി