Silver Jewellery: മിനിമലിസ്റ്റ് വെള്ളിയാഭരണങ്ങള്‍ ഡ്രസ്സിങ് പവര്‍ ഫുള്ളാക്കും; ‘ജെന്‍ സികളുടെ സെന്‍സ്’ സൂപ്പര്‍
Gen Z Fashion Trends: വിവിധ മേഖലകളില്‍ സജീവമായ അല്ലെങ്കില്‍ പ്രൊഫഷണലുകള്‍ പോലും വെള്ളി കൊണ്ടുള്ള മോതിരം, ലോക്കറ്റുകള്‍, വളകളെല്ലാം ധരിക്കുന്നു. വ്യത്യസ്തമായ ലുക്ക് ആഗ്രഹിക്കുന്നവര്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത് ഇത്തരം ആഭരണങ്ങളാണ്.
മിനിമലിസ്റ്റ് ആഭരണങ്ങളോട് വലിയ താത്പര്യമുള്ളവരാണ് ഇന്നത്തെ തലമുറ. ഇതില്‍ സ്വര്‍ണമോ വെള്ളിയോ എന്തുമാകട്ടെ അത് കുറവാണോ കൂടുതലാണോ എന്നതിലല്ല കാര്യം, ഇത്തരം ആഭരണം ധരിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ലുക്കിനെ എങ്ങനെ ബാധിക്കുന്നു എന്നതാണ്. ബോള്‍ഡ് സ്‌റ്റേറ്റ്‌മെന്റ് പീസുകള്‍ക്ക് പകരം ഇന്നത്തെയാളുകള്‍ കട്ടി കുറഞ്ഞതും മിനുസമാര്‍ന്നതുമായ വളകള്‍, മാലകള്‍ എന്നിവ ധരിക്കുന്നു.
വെള്ളിയ്ക്കാണ് മിനിമലിസ്റ്റിക് ആഭരണങ്ങളില്‍ മുന്‍തൂക്കം. ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിങ്ങനെ എവിടേക്ക് പോകുമ്പോഴും ധരിക്കാന്‍ ഇവ ഏറെ സൗകര്യപ്രദമാണ്. മിനിമലിസ്റ്റ് വെള്ളി ആഭരണങ്ങള്‍ ആഡംബരത്തെ പ്രതിഫലിക്കുന്നില്ല എന്നാണ് ജെന്‍ സികള്‍ക്ക് പറയാനുള്ളത്. വില കൂടിയ ഡിസൈനുകളേക്കാള്‍ ലളിതമായ ആഭരണങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രൊഫഷണലുകള്‍ക്ക് ഇവ ഏറെ അനുയോജ്യം.
ഒരിക്കലും മിനിമലിസ്റ്റ് വെള്ളി ആഭരണങ്ങള്‍ ധരിക്കുന്നത് നിങ്ങളെ വിലകുറച്ച് കാണിക്കുന്നില്ല. വിവിധ മേഖലകളില്‍ സജീവമായ അല്ലെങ്കില്‍ പ്രൊഫഷണലുകള്‍ പോലും വെള്ളി കൊണ്ടുള്ള മോതിരം, ലോക്കറ്റുകള്‍, വളകളെല്ലാം ധരിക്കുന്നു. വ്യത്യസ്തമായ ലുക്ക് ആഗ്രഹിക്കുന്നവര്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത് ഇത്തരം ആഭരണങ്ങളാണ്.




Also Read: Gold Rate: സ്വർണം പലവിധം, ഒരു പവന്‍ 52160 രൂപയ്ക്കും വാങ്ങാം
ഭാരമേറിയതോ അല്ലെങ്കില്‍ ഹെവി ഡിസൈനോട് കൂടിയതോ ആയ ആഭരണങ്ങളേക്കാള്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ആളുകള്‍ക്ക് കൂടുതല്‍ അനുയോജ്യമാകുന്നത് മിനിമലസ്റ്റ് ആഭരണങ്ങളാണ്. കാരണം ഈ ആഭരണങ്ങള്‍ ഏത് സന്ദര്‍ഭത്തിനും ഒരുപോലെ ഇണങ്ങുന്നവയാണ്.
കൂടാതെ ഇവ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതിനും വഴിവെക്കുന്നില്ല. എന്നാല്‍ നിങ്ങളുടെ സ്റ്റൈലിനെ ആകെ മാറ്റിമറിക്കും. ആഡംബരം, വ്യക്തിത്വം തുടങ്ങി പല രീതിയിലാണ് ഈ ആഭരണങ്ങള്‍ നിങ്ങളെ നിര്‍വചിക്കുന്നത്.