AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chapathi Hacks: ചപ്പാത്തിക്ക് കുഴച്ച് മടുത്തോ…; ഇനി ഈസിയാണ് കാര്യങ്ങൾ, ഈ വിദ്യ പരീക്ഷിക്കൂ

Chapathi Making Tips: പതുപതുത്ത സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാൻ ചില ടിപ്സ് പരീക്ഷിച്ചാലോ? കേട്ടോളൂ... ചപ്പാത്തി മാവ് കുഴയ്ക്കുന്നതിലാണ് അതിൻ്റെ എല്ലാ രഹസ്യവും ഒളിഞ്ഞിരിക്കുന്നത്. ചപ്പാത്തിക്ക് മൃദുവായ ഘടന കിട്ടുന്നതിനായി ഗോതമ്പു മാവിനൊപ്പം ചില വിദ്യകൾ കൂടി പരീക്ഷിച്ചു നോക്കൂ.

Chapathi Hacks: ചപ്പാത്തിക്ക് കുഴച്ച് മടുത്തോ…; ഇനി ഈസിയാണ് കാര്യങ്ങൾ, ഈ വിദ്യ പരീക്ഷിക്കൂ
Chapathi Making TipsImage Credit source: Krit of Studio OMG/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 12 Nov 2025 14:45 PM

അതിരാവിലെ ഉള്ള ശക്തി മുഴുവനുമെടുത്തി ചപ്പാത്തി കുഴയ്ക്കുന്നു. എന്നാൽ അത് സോഫ്റ്റാണോ അതുമല്ല. എത്ര ശ്രമിച്ചാലും ചപ്പാത്തി ശരിയാകുന്നില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി. എന്നാൽ പതുപതുത്ത സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാൻ ചില ടിപ്സ് പരീക്ഷിച്ചാലോ? കേട്ടോളൂ… ചപ്പാത്തി മാവ് കുഴയ്ക്കുന്നതിലാണ് അതിൻ്റെ എല്ലാ രഹസ്യവും ഒളിഞ്ഞിരിക്കുന്നത്. ചപ്പാത്തിക്ക് മൃദുവായ ഘടന കിട്ടുന്നതിനായി ​ഗോതമ്പു മാവിനൊപ്പം ചില വിദ്യകൾ കൂടി പരീക്ഷിച്ചു നോക്കൂ.

ചപ്പാത്തി മാവ് കുഴയ്ക്കാൻ എപ്പോഴും ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മാവ് കുഴച്ചതിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും അടച്ചു മാറ്റി വയ്ക്കണം. എങ്കിൽ മാത്രമെ ചപ്പാത്തിക്ക് മൃദുലമായ ഘടന ലഭിക്കൂ. ശേഷം ചെറു ഉരുളകളായി മാറ്റിയെടുത്ത് കട്ടികുറച്ച് പരത്തിയെടുക്കാം.

ALSO READ: പാൽ കുടിക്കാൻ മടിയാണോ? കാത്സ്യം കിട്ടാൻ ഇവ കഴിച്ചാലും മതി

ചപ്പാത്തി കുഴയ്ക്കേണ്ട രീതി

ഗോതമ്പ് മാവ്: 2 കപ്പ്

ചൂടുവെള്ളം: 1 കപ്പ് (ആവശ്യമനുസരിച്ച്)

ഉപ്പ്: രുചിക്ക് ആവശ്യമായത്ര

എണ്ണ: 2 ടേബിൾസ്പൂൺ

എങ്ങനെ തയ്യാറാക്കാം?

ചപ്പാത്തിയുടെ മൃദുത്വം നിലനിർത്താൻ മാവ് കുഴയ്ക്കുന്നിടത്ത് നിന്നുതന്നെ തുടങ്ങണം. ആദ്യം ​ഗോതമ്പ് മാവെടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. പിന്നീട് അല്പം ചെറുചൂടുള്ള വെള്ളം ചേർക്കുക. മാവ് ചൂടായതിനാൽ, കൈകൊണ്ട് ഇളക്കുന്നതിന് പകരം ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കുക. പിന്നീട് അല്പനേരം ഇളക്കുന്നത് നിർത്തി തണുക്കാൻ അനുവദിക്കുക.

മാവ് ചെറുതായി തണുത്തുകഴിഞ്ഞാൽ, എണ്ണ ചേർത്ത്, നന്നായി കുഴച്ചെടുക്കുക. നന്നായി കുഴച്ചെടുത്ത് ഉരുട്ടിയെടുക്കാം. കുഴച്ചുവച്ച മാവ് ഉടൻ തന്നെ ഉപയോഗിക്കരുത്. ഒരു നനഞ്ഞ തുണികൊണ്ട് മൂടി 20 മുതൽ 30 മിനിറ്റ് വരെ വയ്ക്കുക. ശേഷം ചെറിയ ഉരുളകളായി വേർതിരിച്ചെടുത്ത് കട്ടി കുറച്ച് പരിത്തി ചുട്ടെടുക്കാം. സോഫ്റ്റായ ചപ്പാത്തി റെഡി.