Gut Health: കുടലിൻ്റെ ആരോ​ഗ്യത്തിന് മഞ്ഞളും കുരുമുളകും മാത്രം മതി ; കാൻസറിനെയും ഭയക്കേണ്ട

Turmeric And Black Pepper For Gut Health: പൈപ്പറിൻ ദഹനത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മഞ്ഞളും കുരുമുളകും ഒരുമിച്ച് കഴിക്കുമ്പോൾ, മൊത്തത്തിൽ നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും വേദനകൾ കുറയ്ക്കുകയും അതോടൊപ്പം ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Gut Health: കുടലിൻ്റെ ആരോ​ഗ്യത്തിന് മഞ്ഞളും കുരുമുളകും മാത്രം മതി ; കാൻസറിനെയും ഭയക്കേണ്ട

പ്രതീകാത്മക ചിത്രം

Published: 

14 Nov 2025 17:59 PM

നമ്മൾ പൊതുവെ പാചകത്തിൽ സ്ഥിരമായി ഉപയോ​ഗിക്കുന്ന വസ്തുവാണ് മഞ്ഞൾ. ആരോ​ഗ്യത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ എല്ലാ ​ഗുണങ്ങളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പരമ്പരാ​ഗത വൈദ്യശാസ്ത്രത്തിൽ പോലും മഞ്ഞളിൻ്റെ ​ഗുണമേന്മ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിൽ കാണപ്പെടുന്ന കുർക്കുമിൻ എന്ന സംയുക്തമാണ് ആരോ​ഗ്യ ​ഗുണങ്ങൾക്ക് സഹായിക്കുന്നത്. ഇത് ശരീരത്തിലെത്തിയാൽ ശക്തമായ ആന്റിഓക്‌സിഡന്റായും, സന്ധികളുടെ ആരോ​ഗ്യത്തിനും വീക്കം കുറയ്ക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനുമെല്ലാം സഹായിക്കുന്നു.

എന്നാൽ കുർക്കുമിൻ ശരീരത്തിൽ അത്ര എളുപ്പത്തിൽ ആഗിരണം ചെയ്യുന്നില്ല. മഞ്ഞൾ പോലെ തന്നെ ​ഗുണങ്ങളേറെയുള്ള ഒന്നാണ് കുരുമുളക്. അതിലാകട്ടെ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. ഇത് കുർക്കുമിൻ്റെ ആഗിരണം വർദ്ധിപ്പിക്കാൻ ശേഷിയുള്ള ഒരു സംയുക്തമാണ്. ഇത് മഞ്ഞളിൻ്റെ ​ഗുണങ്ങൾ ഏറെ ഫലപ്രദമാക്കുന്നു. പൈപ്പറിൻ ദഹനത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മഞ്ഞളും കുരുമുളകും ഒരുമിച്ച് കഴിക്കുമ്പോൾ, മൊത്തത്തിൽ നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും വേദനകൾ കുറയ്ക്കുകയും അതോടൊപ്പം ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മഞ്ഞളും കുരുമുളകും

മഞ്ഞളിലെ പ്രധാന ഘടകമാണ് കുർക്കുമിൻ. കുർക്കുമിൻ ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ്, അതായത് ദോഷകരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. കുർക്കുമിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്, ഇത് ശരീരത്തിലെ വീക്കം, സന്ധി വേദന, മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. ശരീരത്തിന് സ്വയം അവയെ ആ​ഗിരണം ചെയ്യാനുള്ള ശക്തിയില്ല എന്നതാണ് കുർക്കുമിൻ്റെ ഏക പ്രശ്നം.

Also Read: മാസം തികയാതെയുള്ള പ്രസവം തടയാം; അമ്മയാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അതേസമയം കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ എന്ന സംയുക്തം ദഹനം മെച്ചപ്പെടുത്താനും, ഓക്കാനം ഒഴിവാക്കാനും, വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതിലുപരി, പൈപ്പറിൻ നിങ്ങളുടെ ശരീരത്തെ മഞ്ഞളിലെ കുർക്കുമിൻ ആഗിരണം മെച്ചപ്പെടുത്തുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിന് പെട്ടെന്ന് തന്നെ രണ്ടിൻ്റെയും ​ഗുണങ്ങൾ ആ​ഗിരണം ചെയ്യാൻ സാധിക്കുന്നു.

രണ്ടും ഒരിമിച്ചാലുള്ള മറ്റ് ​ഗുണങ്ങൾ

വീക്കം, വേദന കുറയ്ക്കുന്നു: കുർക്കുമിൻ സന്ധി വേദന, കാഠിന്യം, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇത് വളരെ സഹായകരമാണ്. രണ്ടും ഒരിമിച്ച് കഴിക്കുമ്പോൾ ​ഗുണങ്ങൾ ഇരട്ടിയാകുന്നു.

കാൻസർ: കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുന്നതിലൂടെയും അവയുടെ നാശത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കുർക്കുമിൻ ചിലതരം അർബുദങ്ങളെ തടയാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പൈപ്പറിനാകട്ടെ ഈ ഫലങ്ങളെ പിന്തുണയ്ക്കുന്നു. ഒരുമിച്ച് കഴിച്ചാൽ സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസർ തുടങ്ങിയ ചില അർബുദങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ കഴിയും.

ദഹനം: ദഹനത്തിൻ്റെ പ്രശ്നങ്ങൾ തടയുന്നതിന് മഞ്ഞൾ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. വയറു വീർക്കുന്നത് കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. പൈപ്പറിൻ ദഹന എൻസൈം പ്രവർത്തനം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ശരീരം ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി