Weight Loss: ജീരക വെള്ളമോ ചിയാ സീഡോ, വണ്ണം കുറയ്ക്കാൻ നല്ലതേത്?
Jeera Water vs Chia seeds: ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും ജീരക വെള്ളവും ചിയാ സീഡും സഹായിക്കുന്നു. എന്നാൽ ഇവയിൽ ഏതാണ് ശരീരഭാരം കുറയ്ക്കാൻ കൂടുതൽ ഫലപ്രദം?

Weight Loss
അമിത വണ്ണം പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ ഇവയ്ക്ക് നമ്മുടെ അടുക്കളയിൽ തന്നെ പരിഹാരമുണ്ടെന്ന് അറിയാമോ? ജീരക വെള്ളവും ചിയാ വിത്തുകളുമാണ് ഇവിടെ താരം. ഇവ രണ്ടും ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്നു. എന്നാൽ ഇവയിൽ ഏതാണ് ശരീരഭാരം കുറയ്ക്കാൻ കൂടുതൽ ഫലപ്രദം?
ജീരകവെള്ളം പോഷക ഗുണങ്ങൾ
ആന്റിഓക്‌സിഡന്റുകളും ഇരുമ്പും കൊണ്ട് സമ്പന്നം
ദഹനത്തെ ഉത്തേജിപ്പിക്കുന്ന അവശ്യ എണ്ണകൾ അടങ്ങിയിരിക്കുന്നു
കലോറി കുറവാണ്
ചിയാ സീഡ് പോഷക ഗുണങ്ങൾ
ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ എന്നിവയാൽ സമ്പന്നം
കാൽസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു
വെള്ളത്തിൽ കുതിർക്കുമ്പോൾ വലുപ്പം കൂടുകയും വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു.
ALSO READ: ഹെൽമെറ്റ് വാങ്ങുമ്പോൾ ഈ നാലുകാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ഗുണമില്ല
ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഗുണങ്ങൾ
ജീരകവെള്ളം
സ്വാഭാവികമായി മെറ്റബോളിസം വർദ്ധിപ്പിക്കുന്നു
വയറു വീർക്കൽ കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
ചിയാ സീഡ്
ഉയർന്ന നാരുകൾ കാരണം കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ സഹായിക്കുന്നു. അതുകൊണ്ട് ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം കുറയ്ക്കാം.
ശരീരഭാരം കുറയ്ക്കുമ്പോൾ മസിലുകൾക്ക് ബലം നൽകാൻ പ്രോട്ടീൻ സഹായിക്കുന്നു.
വിശപ്പും ആഹാരത്തോടുള്ള ആഗ്രഹവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
എപ്പോൾ കുടിക്കണം?
ജീരക വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്.
വിശപ്പ് നിയന്ത്രിക്കാൻ ചിയാ സീഡ് വെള്ളം അതിരാവിലെയോ ഭക്ഷണത്തിന് മുമ്പോ കുടിക്കാവുന്നതാണ്.