Joint Pain Reason: സന്ധി വേദനയ്ക്ക് കാരണം കാൽസ്യം കുറയുന്നത് മാത്രമല്ല….; മറഞ്ഞിരിക്കുന്ന മറ്റ് കാരണങ്ങൾ

Joint Pain Real Reason: സന്ധി വേദനയ്ക്ക് പിന്നിൽ കാൽസ്യം കുറവ് മാത്രമല്ല എന്ന് നിങ്ങൾക്ക് എത്ര പേർക്ക് അറിയാം. ശരീരത്തിൽ ഒളിച്ചിരിക്കുന്ന മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങളും ഇതിന് പിന്നിലുണ്ടാകുമെന്നാണ് വിദ​ഗ്ധർ ചൂണ്ടികാട്ടുന്നത്. സ്വയം ചികിത്സിച്ച് മറ്റ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിന് മുൻപ്, സന്ധി വേദനയ്ക്ക് കാരണമാകുന്ന മറഞ്ഞിരിക്കുന്ന കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നത് വളരെ അത്യാവശ്യമാണ്.

Joint Pain Reason: സന്ധി വേദനയ്ക്ക് കാരണം കാൽസ്യം കുറയുന്നത് മാത്രമല്ല....; മറഞ്ഞിരിക്കുന്ന മറ്റ് കാരണങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

24 May 2026 | 04:48 PM

സന്ധി വേദനയോ മുട്ടുവേദനയോ വരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം ചിന്തിക്കുന്നത് കുറ്റംപറയുന്നതും ശരീരത്തിൽ കാൽസ്യം കുറവായതുകൊണ്ടാണ് എന്നാണ്. ഉടൻ തന്നെ സ്വന്തം ഇഷ്ടപ്രകാരം കാൽസ്യം ഗുളികകൾ വാങ്ങി കഴിക്കുകയും കാൽസ്യം കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാൽ, സന്ധി വേദനയ്ക്ക് പിന്നിൽ കാൽസ്യം കുറവ് മാത്രമല്ല എന്ന് നിങ്ങൾക്ക് എത്ര പേർക്ക് അറിയാം. ശരീരത്തിൽ ഒളിച്ചിരിക്കുന്ന മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങളും ഇതിന് പിന്നിലുണ്ടാകുമെന്നാണ് വിദ​ഗ്ധർ ചൂണ്ടികാട്ടുന്നത്. സ്വയം ചികിത്സിച്ച് മറ്റ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിന് മുൻപ്, സന്ധി വേദനയ്ക്ക് കാരണമാകുന്ന മറഞ്ഞിരിക്കുന്ന കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നത് വളരെ അത്യാവശ്യമാണ്. മറ്റ് കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: ജിമ്മിൽ പോകേണ്ട എളുപ്പത്തിൽ ആരോഗ്യം നേടാനൊരു ജപ്പാനീസ് എളുപ്പവഴി…

വിറ്റാമിൻ ഡി3യുടെ കുറവ്

എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം എത്രത്തോളം ആവശ്യമാണോ അത്രത്തോളം തന്നെ ആവശ്യമായ മറ്റൊ്നാണ് വിറ്റാമിൻ ഡി3. ശരീരത്തിൽ വിറ്റാമിൻ ഡി3 ആവശ്യത്തിന് ഇല്ലെങ്കിൽ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിഞ്ഞെന്ന് വരില്ല. ഇത് എല്ലുകൾക്ക് ബലക്ഷയമുണ്ടാക്കുകയും സന്ധികളിലും പേശികളിലും വിട്ടുമാറാത്ത കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യും. അതിനാൽ വിറ്റാമിൻ ഡി 3 മറ്റൊരു പ്രധാന ഘടകമാണ്.

യൂറിക് ആസിഡ് കൂടുന്നത്

രക്തത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കൂടുമ്പോൾ ഉണ്ടാകുമ്പോഴും സന്ധി വേദന ഉണ്ടാകാറുണ്ട്. യൂറിക് ആസിഡ് ക്രിസ്റ്റലുകളായി മാറി സന്ധികൾക്കിടയിൽ അടിഞ്ഞുകൂടുന്നു. ഇത് പെട്ടെന്ന് കടുത്ത വേദനയും നീർക്കെട്ടും ഉണ്ടാക്കാൻ കാരണമാകുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാൽവിരലുകളിലെയും കണങ്കാലിലെയും സന്ധികളിലാണ്.

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്

ഇതൊരു ‘ഓട്ടോഇമ്മ്യൂൺ’ രോഗാവസ്ഥയാണ്, അഥവാ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ നമ്മുടെ സന്ധികളെ ആക്രമിക്കുന്ന അവസ്ഥ. എന്നാൽ കാൽസ്യത്തിൻ്റെ കുറവ് കൊണ്ടല്ല ഇത് ഉണ്ടാകുന്നത്. കൈവിരലുകളിലെയും കൈക്കുഴകളിലെയും ചെറിയ സന്ധികളിലാണ് ഇത് ആദ്യം ബാധിക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികളിൽ അനുഭവപ്പെടുന്ന കടുത്ത കാഠിന്യവും വേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണമായി വിദ​ഗ്ധർ പറയുന്നത്.

തൈറോയ്ഡും ഹോർമോൺ വ്യതിയാനവും

ഹോർമോൺ വ്യതിയാനങ്ങൾ ശരീരത്തിലെ പേശികളെയും സന്ധികളെയും നേരിട്ട് ബാധിക്കുന്ന പ്രധാന ഘടകമാണ്. ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിൽ സന്ധികളിൽ വേദനയും പേശിവലിവും സാധാരണയായി കണ്ടുവരാറുണ്ട്. കൂടാതെ സ്ത്രീകളിൽ ആർത്തവവിരാമത്തോട് അനുബന്ധിച്ച് ഈസ്ട്രജൻ ഹോർമോൺ കുറയുമ്പോഴും സന്ധി വേദനകൾ അനുഭവപ്പെടാറുണ്ട്.

ശ്രദ്ധിക്കേണ്ടത് എപ്പോൾ?

വേദനയോടൊപ്പം സന്ധികളിൽ കടുത്ത നീർക്കെട്ടും ചുവപ്പും കാണപ്പെടുകയാണെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.

രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾ ചലിപ്പിക്കാൻ പ്രയാസം നേരിടുകയും അത് മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്താൽ ശ്രദ്ധിക്കണം.

വേദനയോടൊപ്പം പനി, അമിതമായ ക്ഷീണം, പെട്ടെന്ന് ഭാരം കുറയുക എന്നിവ ശ്രദ്ധിക്കുക.

ഡോക്ടറുടെ നിർദ്ദേശമില്ലാതെ ദീർഘകാലം കാൽസ്യം ഗുളികകൾ കഴിക്കുന്നത് ശരീരത്തിൽ കാൽസ്യം അമിതമാകാനും, വൃക്കയിൽ കല്ലുകൾ ഉണ്ടാകാനും കാരണമാകും. അതിനാൽ സന്ധി വേദന ഉണ്ടാകുമ്പോൾ ഒരു ബ്ലഡ് ടെസ്റ്റിലൂടെ കൃത്യമായ കാരണം കണ്ടെത്തി മാത്രം ചികിത്സിക്കുക.

English Summary:

Secret Culprit Behind Your Knee Pain Revealed By A Doctor. Sometimes, the pain may come from aging joints. In other cases, it could signal inflammation, obesity, an old injury, vitamin D deficiency, thyroid problems, or even stress that affects the body over time.

Follow Us
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്