Egg And Health: അമിതമായി മുട്ട കഴിക്കരുത്! ഒരു ദിവസം എത്ര മുട്ടകൾ; ഈ അസുഖമുള്ളവർ ഒഴിവാക്കുക

How Many Eggs Eat Per Day: പെട്ടെന്ന് ഒരു ദിവസം മുട്ട കഴിക്കാതിരിക്കുന്നതും ആരോ​ഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കും. ചിലർ വെള്ള മാത്രം കഴിക്കുമ്പോൾ മറ്റ് ചിലർ മഞ്ഞക്കരു കഴിക്കുന്നു. മിക്ക സൂക്ഷ്മ പോഷകങ്ങളും മഞ്ഞക്കരുവിൽ മാത്രമാണ് കാണപ്പെടുന്നത്.

Egg And Health: അമിതമായി മുട്ട കഴിക്കരുത്! ഒരു ദിവസം എത്ര മുട്ടകൾ; ഈ അസുഖമുള്ളവർ ഒഴിവാക്കുക

Egg

Published: 

17 Oct 2025 11:25 AM

മുട്ട കഴിക്കുന്നതിൻ്റെ ​ഗുണങ്ങളെപ്പറ്റി എടുത്തുപറയേണ്ടതില്ല. എന്നാൽ ചിലരാകട്ടെ കൊളസ്‌ട്രോൾ കൂടുമെന്ന ഭയത്താൽ മുട്ട ആഹാരത്തിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുക. പ്രോട്ടീൻ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളൊക്കെ അടങ്ങിയ ഒന്നാണ് മുട്ട. ചിലർ വെള്ള മാത്രം കഴിക്കുമ്പോൾ മറ്റ് ചിലർ മഞ്ഞക്കരു കഴിക്കുന്നു. എന്നാൽ ശരിക്കും ആരാണ് ഇതെല്ലാം ഒഴിവാകേണ്ടത്, ഒരു ദിവസം എത്ര മുട്ട കഴിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം.

പോഷകാഹാര വിദഗ്ധയായ ശാലിനി സുധാകർ ഇതേക്കുറിച്ച് അവരുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില വിവരങ്ങൾ പരിശോധിക്കാം. ഭക്ഷണം ഏതായാലും മിതത്വം അത് അത്യാവശ്യമാണ്. മുട്ടയുടെ കാര്യത്തിലും ഇതിന് മാറ്റമില്ല. ശാലിനി സുധാകർ പറയുന്നതനുസരിച്ച്, ആളുകൾ പൊതുവെ ചെയ്യുന്നത് രണ്ട് തെറ്റുകളാണ്. ഒന്നിങ്കിൽ അമിതമായി മുട്ട കഴിക്കുന്നു. അല്ലെങ്കിൽ, തെറ്റായ രീതിയിൽ അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. അങ്ങനെ ചെയ്യുമ്പോൾ മുട്ടയിലെ പോഷകങ്ങൾ നഷ്ടപ്പെടുന്നു.

Also Read: ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതെല്ലാം

പെട്ടെന്ന് ഒരു ദിവസം മുട്ട കഴിക്കാതിരിക്കുന്നതും ആരോ​ഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവർ പറയുന്നത്. വിറ്റാമിൻ എ, ബി, ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലിനിയം, മറ്റ് നിരവധി സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയതാണ് മുട്ട. പേശികളെ വളർത്തുന്നതിനുള്ള പ്രോട്ടീൻ, രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള വിറ്റാമിനുകൾ, ഹീമോഗ്ലോബിൻ പ്രവർത്തനങ്ങൾക്കുള്ള ഇരുമ്പ്, ഉപാപചയ ആരോഗ്യത്തിന് ശക്തമായ ആന്റിഓക്‌സിഡന്റായി എന്നിങ്ങനെയാണ് മുട്ടയിലെ ഓരോ ധാതുക്കളുടെയും പ്രവർത്തനം.

ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയെ സംബന്ധിച്ച്, ഒരു ദിവസം രണ്ടോ മൂന്നോ മുട്ടകൾ കഴിക്കാം. പക്ഷേ മുട്ടയുടെ മഞ്ഞക്കരു കഴിക്കാതിക്കരുത്. കാരണം മിക്ക സൂക്ഷ്മ പോഷകങ്ങളും മഞ്ഞക്കരുവിൽ മാത്രമാണ് കാണപ്പെടുന്നത്. അതിനാൽ രണ്ട്-മൂന്ന് എന്ന പരിധിയിൽ മുട്ട കഴിക്കാം. പൊണ്ണത്തടിയുള്ളവരോ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരോ മുട്ടയുടെ അളവ് പരിമിതപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയുള്ളവർ രണ്ട് മുട്ട കഴിക്കുമ്പോൾ അതിൽ ഒന്നിൻ്റെ മഞ്ഞക്കരു ഉപേക്ഷിക്കുക.

വായനക്കാർക്കുള്ള നിർദ്ദേശം: ഈ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ നിന്നുള്ള ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി