Onam Anizham Day 2025: അനിഴം നാളിൽ കുട കുത്തും; പുക്കളമൊരുക്കേണ്ടത് ഈ രീതിയിൽ
Onam Anizham Day Pookalam: ഇനി ഓണത്തിൻ്റെ അഞ്ചാം നാളാണ് എത്തുന്നത്. അതായത് അനിഴം. ഇത്തവണ ഓഗസ്റ്റ് 31 ഞായറാഴ്ച്ചയാണ് അനിഴം നാൾ വരുന്നത്. ഞായർ ആയതുകൊണ്ട് തന്നെ പൂക്കളമൊരുക്കാൻ എല്ലാവരും ഒരുങ്ങിക്കോളൂ. പക്ഷേ അനിഴം നാളിൽ പൂക്കളമൊരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം കേട്ടോ. അവ എന്തെല്ലാമെന്ന് നോക്കാം.

Pookalam
മാളോരേ… ഇതാ ഓണം ഇങ്ങെത്തി. ഇനി വെറും ആറ് നാൾ കൂടി മാത്രമാണ് തിരുവോണത്തിന്. പണ്ടു മുതൽക്കെ അത്തം മുതൽ പത്താം നാൾ വരെ പൂക്കളം ഇടുക എന്നത് ഓണാഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ്. വെറുതെയങ്ങ് പൂ പറിച്ച് മുറ്റത്ത് ഇട്ടാൽ പോരാ കേട്ടോ. ഓരോ ദിവസവും പൂക്കളമൊരുക്കുന്നതിന് അതിൻ്റേതായ രീതികളുണ്ട്.
അത്തംനാളിൽ ഒരു വളയം തുമ്പപ്പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂവെന്നാണ് പൊതുവെ പറയുന്നത്. രണ്ടാംദിവസം മുതൽ പൂക്കളത്തിൻ്റെ വരിയും പൂക്കളും മാറിത്തുടങ്ങും. അങ്ങനെ പത്താം ദിവസം ആകുമ്പോഴേക്കും പൂക്കൾകൊണ്ട് ഒരു വർണാഭമായ കാഴ്ച്ചത്തന്നെ ഓരോ വീട്ടുമുറ്റത്തും ഒരുങ്ങിക്കഴിയും.
ഇനി ഓണത്തിൻ്റെ അഞ്ചാം നാളാണ് എത്തുന്നത്. അതായത് അനിഴം. ഇത്തവണ ഓഗസ്റ്റ് 31 ഞായറാഴ്ച്ചയാണ് അനിഴം നാൾ വരുന്നത്. ഞായർ ആയതുകൊണ്ട് തന്നെ പൂക്കളമൊരുക്കാൻ എല്ലാവരും ഒരുങ്ങിക്കോളൂ. പക്ഷേ അനിഴം നാളിൽ പൂക്കളമൊരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം കേട്ടോ. അവ എന്തെല്ലാമെന്ന് നോക്കാം.
അനിഴം നാളിൽ പൂക്കളം ഒരുക്കുമ്പോൾ മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നീ പുക്കൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കേണ്ടത്. അഞ്ചാം ദിവസത്തിലെ പൂക്കളത്തിൽ തൊടിയിലും പറമ്പിലും പുല്ലുകൾക്കിടയിൽ കാണപ്പെടുന്ന പൂക്കൾക്കാണ് ഏറെ സ്ഥാനം. പ്രദേശങ്ങൾക്ക് അനുസരിച്ച് വിശ്വാസത്തിലും പൂക്കളങ്ങളിലും മാറ്റം വരും.
അതുകൊണ്ട് തന്നെ ചില പ്രദേശങ്ങളിൽ അനിഴം നാളിൽ കുട കുത്തും. അതായത് ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തുവെക്കുന്നു എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് സാധാരണയായി കുട കുത്തുന്നത്. പൂക്കളത്തിൻ്റെ നടുഭാഗത്താണ് കുട കുത്തി വയ്ക്കുക.