Panic attack tips: മനസ്സിനും വേണം ഫസ്റ്റ് എയ്ഡ്, പാനിക് അറ്റാക് വരുമ്പോഴാണ് പ്രയോ​ഗിക്കേണ്ടത്…. ചെയ്യേണ്ടവിധം ഇതാ…

How to Give Your Mind Immediate First Aid: ഇത്തരം അവസ്ഥകളിൽ നിങ്ങൾ സ്വയം ശാന്തരായി ഇടപെടേണ്ടത് അത്യാവശ്യമാണ്. ആ വ്യക്തിയെ ആൾക്കൂട്ടത്തിൽ നിന്നകറ്റി ശാന്തമായ ഒരിടത്തേക്ക് മാറ്റുക. അവരോട് മൃദലമായ സ്വരത്തിൽ സംസാരിക്കുകയും നിങ്ങൾക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുക.

Panic attack tips: മനസ്സിനും വേണം ഫസ്റ്റ് എയ്ഡ്, പാനിക് അറ്റാക് വരുമ്പോഴാണ് പ്രയോ​ഗിക്കേണ്ടത്.... ചെയ്യേണ്ടവിധം ഇതാ...

Panic Attack

Published: 

24 Oct 2025 | 03:49 PM

ശാരീരിക പരിക്കുകൾക്ക് ചെയ്യേണ്ട പ്രാഥമികശുശ്രൂഷയെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാൽ മനസ്സിനാണ് ഒരു പ്രതിസന്ധി വരുന്നതെങ്കിൽ, എന്ത് പ്രഥമശുശ്രൂഷ നൽകണമെന്ന് നിങ്ങൾക്കറിയാമോ?

സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് കോവിഡിന് ശേഷം ഉത്കണ്ഠ അനുഭവിക്കുന്നവരുടെ എണ്ണം 23.7 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർദ്ധിച്ചു എന്നാണ്. പാനിക് അറ്റാക്ക്, ഉത്കണ്ഠ എന്നീ വാക്കുകൾ നമ്മൾ നിത്യവും കേൾക്കാറുണ്ടെങ്കിലും ഇവ രണ്ടും വ്യത്യസ്തമാണ്.

 

ഉത്കണ്ഠയും പാനിക് അറ്റാക്കും

 

ഉത്കണ്ഠ എന്നത് സമ്മർദ്ദകരമായ ജീവിത സംഭവങ്ങൾ കാരണം ഉണ്ടാകുന്ന ഒരു വികാരമാണ്. ഭാവിയിൽ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള അമിതമായ ചിന്ത ഇതിന് കാരണമാകാം. അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ആറുമാസം വരെ നീണ്ടുനിൽക്കാം.

എന്നാൽ പാനിക് അറ്റാക്ക് വളരെ പെട്ടെന്ന് സംഭവിക്കുന്നതാണ്. ഭയത്തിന്റെ തീവ്രമായ ഒരവസ്ഥയാണിത്. ഇതിന് വ്യക്തമായ ഒരു കാരണം വേണമെന്നില്ല. ഇത് ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടുനിൽക്കാം. ശ്വാസതടസ്സം, വിറയൽ, നെഞ്ചുവേദന, തലകറക്കം എന്നിവ പാനിക് അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങളാണ്. പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ വ്യക്തിക്ക് ആശയക്കുഴപ്പമുണ്ടാകുകയും ആശയവിനിമയം നടത്താൻ പ്രയാസമുണ്ടാവുകയും ചെയ്യും.

 

Also read – രാവിലെയുള്ള ഈ 5 ശീലങ്ങൾ മാറ്റിയാൽ നിങ്ങളുടെ ജീവിതം തന്നെ മാറും….

 

പാനിക് അറ്റാക്ക് ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ

 

ഇത്തരം അവസ്ഥകളിൽ നിങ്ങൾ സ്വയം ശാന്തരായി ഇടപെടേണ്ടത് അത്യാവശ്യമാണ്. ആ വ്യക്തിയെ ആൾക്കൂട്ടത്തിൽ നിന്നകറ്റി ശാന്തമായ ഒരിടത്തേക്ക് മാറ്റുക. അവരോട് മൃദലമായ സ്വരത്തിൽ സംസാരിക്കുകയും നിങ്ങൾക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുക. അവരുടെ ശ്വാസമെടുപ്പ് സാധാരണ നിലയിലാക്കാൻ സഹായിക്കുക.

അവർ സുരക്ഷിതരാണെന്നും ഈ ബുദ്ധിമുട്ട് കുറയുമെന്നും ശാന്തമായ ശബ്ദത്തിൽ അവരെ ബോധ്യപ്പെടുത്തുക. വാക്കുകൾ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ആശയവിനിമയം നടത്താൻ പ്രോത്സാഹിപ്പിക്കുക.

 

ഒഴിവാക്കേണ്ട കാര്യങ്ങൾ

പാനിക് അറ്റാക്ക് ബാധിച്ച വ്യക്തിയോട് “ശാന്തമാകൂ”, “വിശ്രമിക്കൂ” എന്ന് പറയുന്നത് ഒഴിവാക്കുക. അവരെ കുലുക്കുകയോ, അനാവശ്യ ശ്രദ്ധ ആകർഷിക്കുകയോ, മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇത് അവരുടെ അവസ്ഥ കൂടുതൽ വഷളാക്കും.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്