Phone holding Style: ഫോൺ പിടിക്കുന്ന രീതി പറയും നിങ്ങളുടെ ‘മനസിലിരുപ്പ്’
Personality Test through Phone holding style: ഒരു കൈകൊണ്ട് മാത്രം ഫോൺ പിടിച്ച് അതേ കൈയിലെ തള്ളവിരൽ ഉപയോഗിക്കുന്നവർ തികഞ്ഞ ആത്മവിശ്വാസമുള്ള വ്യക്തിയായിരിക്കും. അവർ ജീവിതത്തിൽ വേഗത്തിൽ മുന്നോട്ട് പോകാൻ ഇഷ്ടപ്പെടുന്നു.
സ്മാർട്ട് ഫോണില്ലാതെ ഒന്നും നടക്കില്ല എന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മളോടൊപ്പം എപ്പോഴും മൊബൈൽ ഫോണും കൈയിൽ കാണും. എന്നാൽ ഫോൺ പിടിക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് അറിയാമോ?
ഫോൺ പിടിക്കുന്ന രീതിയും വ്യക്തിത്വവും
ഒരു കൈകൊണ്ട് മാത്രം ഫോൺ പിടിച്ച് അതേ കൈയിലെ തള്ളവിരൽ ഉപയോഗിക്കുന്നവർ തികഞ്ഞ ആത്മവിശ്വാസമുള്ള വ്യക്തിയായിരിക്കും. അവർ ജീവിതത്തിൽ വേഗത്തിൽ മുന്നോട്ട് പോകാൻ ഇഷ്ടപ്പെടുന്നു. വെല്ലുവിളികളെ ഭയപ്പെടുന്നില്ല, കഠിനാധ്വാനം ചെയ്യാൻ മടിക്കാത്തവരുമാണ്. വളരെ ശുഭാപ്തിവിശ്വാസം ഉള്ളതിനാൽ പ്രയാസകരമായ സാഹചര്യങ്ങളെ മറികടക്കാൻ ഇത് സഹായിക്കുന്നു.
രണ്ട് കൈകൊണ്ട് ഫോൺ പിടിച്ച് ഒരു തള്ളവിരൽ മാത്രം ഉപയോഗിക്കുന്നവരാണെങ്കിൽ
നിങ്ങൾ ജാഗ്രതയുള്ള വ്യക്തിയാണ്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് എല്ലാ അപകടസാധ്യതകളെക്കുറിച്ചും അറിയാൻ ഇഷ്ടപ്പെടുന്നു. വിവേകിയും, ചിന്താശക്തിയുള്ളവരും അനുഭാവമുള്ളവരുമായിരിക്കും.
ALSO READ: ഹൃദയത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം; കഴിക്കണം ഈ ഭക്ഷണങ്ങൾ
രണ്ട് കൈകൊണ്ട് ഫോൺ പിടിച്ച് രണ്ട് തള്ളവിരലുകളും ഉപയോഗിക്കുന്നവർ ജീവിതത്തെ ആവേശത്തോടെ സ്വീകരിക്കുന്ന ഊർജ്ജസ്വലനായ വ്യക്തിയായിരിക്കും. ബുദ്ധിശാലിയാണ്, കൂടാതെ ബുദ്ധിപരമായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് ആസ്വദിക്കുന്നവരുമാകും.
അതുപോലെ ഒരു കൈകൊണ്ട് ഫോൺ പിടിച്ച് മറ്റേ കൈയിലെ ചൂണ്ടുവിരൽ ഉപയോഗിച്ച് സ്ക്രോൾ ചെയ്യുന്നവർ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമാണ്. സാഹസികമായ കാര്യങ്ങൾ ഇഷ്ടപ്പെടുന്നു. വളരെയധികം ഭാവന ഉള്ളവരാകും.