Reetha vs Rosemary: റീത്തയാണോ റോസ്മേരിയാണോ മുടി വളരാൻ ഏറ്റവും നല്ലത്! അറിയാം ഗുണങ്ങൾ
Reetha vs Rosemary Benefits For Hair: അടുത്തിടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ചില ഐറ്റങ്ങളുണ്ട്. ഒന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന റോസ്മേരി, മറ്റൊന്ന് റീത്ത. രണ്ടും തികച്ചും പ്രകൃതിദത്തമാണ്. മുടി വളർച്ചയ്ക്കും നല്ലതാണ്. പക്ഷേ വേഗത്തിൽ മുടി വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇവയിൽ ഏതാണ് ഏറ്റവും നല്ലതെന്ന് നോക്കാം.
മുടി വളരാൻ വേണ്ടി എന്തു ചെയ്യാൻ നമ്മൾ തയ്യാറാണ്. ഉള്ളി നീര്, തക്കാളി, ഉരുവ, തൈര് തുടങ്ങി വീട്ടിലുള്ള എല്ലാ ചേരുവകളും മുടിയുടെ പരിചരണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ അടുത്തിടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ചില ഐറ്റങ്ങളുണ്ട്. ഒന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന റോസ്മേരി, മറ്റൊന്ന് റീത്ത. രണ്ടും തികച്ചും പ്രകൃതിദത്തമാണ്. മുടി വളർച്ചയ്ക്കും നല്ലതാണ്. പക്ഷേ വേഗത്തിൽ മുടി വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇവയിൽ ഏതാണ് ഏറ്റവും നല്ലതെന്ന് നോക്കാം.
എന്താണ് റീത്ത?
റീത്ത അഥവാ സോപ്പ്നട്ട്, ഇത് ശരിക്കും ഒരു പരമ്പരാഗത രീതിയാണെന്ന് പറയാം. ഇത് അടിസ്ഥാനപരമായി പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഷാംപൂ എന്ന് വേണമെങ്കിൽ പറയാം. അവ വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം തിളപ്പിക്കുമ്പോൾ, സോപ്പ് പോലെ നുരഞ്ഞു വരും. പ്രകൃതിദത്ത ക്ലൻസർ എന്നതിനപ്പുറം മുടിക്ക് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. നിങ്ങളുടെ തലയോട്ടി ആഴത്തിൽ വൃത്തിയാക്കാനും താരൻ കുറയ്ക്കാൻ ഇവ വളരെ ഏറെ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും നല്ലതാണ്.
ഒപ്പം മൃദുത്വവും തിളക്കവും നൽകുന്നതിലുപരി നിങ്ങളുടെ തലയോട്ടിയിൽ അടിഞ്ഞുകൂടിയ ഉല്പന്നങ്ങൾ നീക്കാനും, എണ്ണമയം കളയാനും, മുടി വരണ്ടതാക്കാതെ നോക്കാനും റീത്ത വളരെ നല്ലതാണ്.
റോസ്മേരിയുടെ ഗുണങ്ങൾ
റോസ്മേരി എല്ലായിടത്തും പെട്ടെന്ന് പ്രചാരം നേടിയ ഒരു ഔഷധസസ്യമാണ്. പ്രത്യേകിച്ച് റോസ്മേരി ഓയിൽ.
തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു
രോമകൂമങ്ങൾ വളർത്തുന്നു
മുടി കൊഴിച്ചിൽ കുറയ്ക്കുന്നു
നിങ്ങളുടെ കഷണ്ടിയുള്ള പാടുകളിൽ പോലും മുടി വളരാൻ ഏറെ സഹായകരമായ ഒന്നാണ് റോസ്മേരി.
മുടി വളർച്ചയ്ക്ക് ഇവ എങ്ങനെയാണ് സഹായിക്കുന്നത്?
റീത്ത നേരിട്ട് മുടി അതിവേഗം വളരാൻ സഹായിക്കുകയില്ല, പക്ഷേ ഇത് നിങ്ങളുടെ തലയോട്ടിയെ വിഷവിമുക്തമാക്കുന്നു. ഇത് താരൻ, , അധിക എണ്ണ എന്നിവ നീക്കം ചെയ്യുന്നു. ഇത് നിങ്ങളുടെ ഫോളിക്കിളുകളുടെ വളർച്ച തടയുന്നു. എന്നാൽ, റോസ്മേരി ഒരു ഫോളിക്കിൾ സ്റ്റിമുലേറ്ററാണ്. ഇത് നിങ്ങളുടെ വേരുകളിലേക്ക് കൂടുതൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ സഹായിക്കുന്നു. കൂടാതെ പുതിയ മുടി വേഗത്തിലും ശക്തമായും വളരാൻ പ്രോത്സാഹിപ്പിക്കുന്നു. അതിവേഗ മുടി വളർച്ചയ്ക്ക് കാരണമാകുന്ന ഒന്നാണ് റോസ്മേരി.