Scrub typhus: കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് മരണം: നിസ്സാരമായി കാണല്ലെ; പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം
അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പുരളിമലക്കടുത്തെ മധ്യവയസ്കനാണ് ശനിയാഴ്ച മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു രോഗിയെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ആന്തരികാവയവങ്ങളെ രോഗം ബാധിച്ചിരുന്നു.