AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silent Heart Attack: ഈ നിശബ്ദ കൊലയാളിയെ തിരിച്ചറിയാൻ വൈകല്ലേ, കണ്ടുപിടിക്കാൻ ആയിരം വഴികളുണ്ട്!

Silent Heart Attack: ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് നെഞ്ചിൽ അനുഭവപ്പെടുന്ന അസഹനീയമായ വേദനയായിരിക്കും. എന്നാൽ അതുമാത്രമാണോ ലക്ഷണം? ലക്ഷണങ്ങളില്ലാതെ എത്തുന്ന സൈലറ്റ് സൈലൻ്റ് ഹാർട്ട് അറ്റാക്ക് എങ്ങനെ തിരിച്ചറിയാം?

Silent Heart Attack: ഈ നിശബ്ദ കൊലയാളിയെ തിരിച്ചറിയാൻ വൈകല്ലേ, കണ്ടുപിടിക്കാൻ ആയിരം വഴികളുണ്ട്!
Heart Attack Image Credit source: Getty Images
nithya
Nithya Vinu | Updated On: 12 Nov 2025 10:24 AM

തക്കസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ജീവന് തന്നെ അപകടമാകുന്ന ഒന്നാണ് ഹൃദ്രോഗങ്ങൾ. അതുകൊണ്ടാണ് നാം ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ ആവശ്യമായ ചികിത്സകൾ ചെയ്യുന്നത്. ഹൃദയാഘാതം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് നെഞ്ചിൽ അനുഭവപ്പെടുന്ന അസഹനീയമായ വേദനയായിരിക്കും. എന്നാൽ അതുമാത്രമാണോ ലക്ഷണം? ലക്ഷണങ്ങളില്ലാതെ എത്തുന്ന സൈലറ്റ് സൈലൻ്റ് ഹാർട്ട് അറ്റാക്ക് എങ്ങനെ തിരിച്ചറിയാം?

ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ വരുന്നതിലൂടെ മാരകമാവുകയും ചെയ്യുന്ന ഹൃദയാഘാതത്തെ തിരിച്ചറിയാൻ ലക്ഷണങ്ങൾ ഏറെയുണ്ട്. നോൺ-ഇൻവേസീവ് കാർഡിയോളജിയിൽ വിദഗ്ധനായ ഡോ. ബിമൽ ഛജ്ജർ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് നമ്മുടെ ശരീരം പലപ്പോഴും മുന്നറിയിപ്പുകൾ നൽകും. അവ ഏതെല്ലാമെന്ന് നോക്കാം…

 

ഹൃദയാഘാതത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ

 

നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ചിൽ അനുഭവപ്പെടുന്ന ഭാരം

കൈകളിലേക്കോ കഴുത്തിലേക്കോ താടിയിലേക്കോ പുറംഭാഗത്തേക്കോ വ്യാപിക്കുന്ന വേദന ശ്വാസതടസ്സം

തണുത്ത വിയർപ്പ്

ഓക്കാനം

തലകറക്കം

ശരീര വേദന

കഠിനമായ ക്ഷീണം

ALSO READ: ‘ഹൃദയാഘാത സാധ്യത 40% കുറയ്ക്കും’; വെറും 10 മിനിറ്റിൽ ചെയ്യാവുന്ന മാജിക് ടിപ്

സൈലൻ്റ് ഹാർട്ട് അറ്റാക്ക്

 

വളരെ കുറഞ്ഞതോ അല്ലെങ്കിൽ ശ്രദ്ധയിൽപ്പെടാത്തതോ ആയ ലക്ഷണങ്ങളോടെയാണ് സൈലൻ്റ് ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നത്. ലക്ഷണങ്ങൾ കുറവായതുകൊണ്ട് തന്നെ പലരും ഇത് അവഗണിക്കുകയും, ജീവന് അപകടമാവുകയും ചെയ്യും. ഈ അപകടം ഒഴിവാക്കാൻ, ലക്ഷണങ്ങൾ തീരെ കുറവാണെങ്കിൽ പോലും, അസാധാരണമായ ക്ഷീണമോ ശ്വാസതടസ്സമോ പോലുള്ള ഏതെങ്കിലും മുന്നറിയിപ്പ് സൂചനകൾ ശരീരം നൽകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൻ ഉടനടി ചികിത്സ തേടണം.

പ്രീ-ഹാർട്ട് അറ്റാക്ക്

 

‘അൺസ്റ്റേബിൾ ആൻജീന’ എന്നും അറിയപ്പെടുന്ന പ്രീ-ഹാർട്ട് അറ്റാക്ക് സംഭവിച്ചാൽ ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ അടങ്ങിയ രക്തം ലഭിക്കുന്നില്ല എന്നാണ് അർത്ഥം. കൊറോണറി ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഭാഗികമായി തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ചിൽ സമ്മർദ്ദം, ശ്വാസതടസ്സം, അസാധാരണമായ ക്ഷീണം, കൈകൾ, കഴുത്ത്, താടി, പുറംഭാഗം എന്നിവിടങ്ങളിൽ അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവ വിശ്രമിക്കുമ്പോഴോ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ ഉണ്ടാകും. പ്രീ-ഹാർട്ട് അറ്റാക്ക് പൂർണ്ണമായ ഹൃദയാഘാതത്തിലേക്ക് നയിക്കാം. അതുകൊണ്ട് തന്നെ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.