AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Blood pressure management: മരണത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ രക്തസമ്മർദ്ദത്തെ വരുതിയിലാക്കാം… പുതിയ മാർ​​ഗ നിർദ്ദേശങ്ങൾ ഇവ

American Heart Association releases new guidelines: വ്യക്തിഗത ചികിത്സയ്ക്ക് പുതിയ നിർദ്ദേശങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. ടൈപ്പ്-2 പ്രമേഹം, അമിതവണ്ണം, വൃക്കരോഗം എന്നിവയുള്ളവർക്ക് ഒന്നിലധികം മരുന്നുകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.

Blood pressure management: മരണത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ രക്തസമ്മർദ്ദത്തെ വരുതിയിലാക്കാം… പുതിയ മാർ​​ഗ നിർദ്ദേശങ്ങൾ ഇവ
Heart HealthImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 09 Sep 2025 14:09 PM

ന്യൂഡൽഹി: ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിനും ചികിത്സിക്കുന്നതിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയും രംഗത്ത്. 2025 ഓഗസ്റ്റ് 14-ന് പുറത്തിറക്കിയ ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രക്തസമ്മർദ്ദം ഹൃദയത്തെ മാത്രമല്ല വൃക്കകളെയും തലച്ചോറിനെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. ലോകമെമ്പാടുമുള്ള മരണങ്ങളിൽ പലതിനും കാരണമായ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഈ പുതിയ നിർദ്ദേശങ്ങൾ നിർണായകമാകും.

മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യം, ചികിത്സ നേരത്തേയാക്കുക എന്നതാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ കൂടാതെ, വൃക്കരോഗങ്ങൾ, ടൈപ്പ്-2 പ്രമേഹം, ഓർമ്മക്കുറവ്, ഡിമെൻഷ്യ എന്നിവയും തടയാൻ ഇത് സഹായിക്കും. പുതിയതായി അവതരിപ്പിച്ച പ്രിവന്റ് ( PREVENT ) എന്ന റിസ്ക് കാൽക്കുലേറ്റർ, ഒരാളുടെ 10-ഉം 30-ഉം വർഷത്തെ ഹൃദ്രോഗ സാധ്യത കണക്കാക്കുന്നു.

Also read – കയ്യിലെ മീൻമണം മാറ്റണോ എളുപ്പത്തിൽ… വഴികൾ അടുക്കളയിൽ ഉണ്ട്

വ്യക്തിഗത ചികിത്സയ്ക്ക് പുതിയ നിർദ്ദേശങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. ടൈപ്പ്-2 പ്രമേഹം, അമിതവണ്ണം, വൃക്കരോഗം എന്നിവയുള്ളവർക്ക് ഒന്നിലധികം മരുന്നുകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. സ്റ്റേജ് 2 ഹൈപ്പർടെൻഷൻ ഉള്ളവർക്ക് രണ്ട് മരുന്നുകൾ ഒരുമിച്ച് അടങ്ങിയ കോംബോ ഗുളികകളും നിർദ്ദേശിക്കുന്നു.

ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇത് തടയാൻ ചിലർക്ക് കുറഞ്ഞ ഡോസ് ആസ്പിരിൻ ശുപാർശ ചെയ്യുന്നു. കൂടാതെ, പ്രസവത്തിനു ശേഷവും രക്തസമ്മർദ്ദം നിരീക്ഷിക്കാൻ നിർദ്ദേശമുണ്ട്.

ജീവിതശൈലി മാറ്റങ്ങളാണ് ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ കാതൽ. ഉപ്പ് ഉപയോഗം കുറയ്ക്കുക, മദ്യപാനം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, കൃത്യമായ ഡയറ്റ് പിന്തുടരുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വീട്ടിൽ രക്തസമ്മർദ്ദം അളക്കുന്നത് ചികിത്സ ഫലപ്രദമാക്കാൻ സഹായിക്കുമെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

മരുന്ന്, ജീവിതശൈലി മാറ്റങ്ങൾ, രോഗനിർണ്ണയം എന്നിവയിൽ പുതിയ സമീപനങ്ങൾ നൽകുന്നതിലൂടെ, ഈ മാർഗ്ഗനിർദ്ദേശങ്ങൾ രക്തസമ്മർദ്ദമുള്ളവർക്ക് കൂടുതൽ ആരോഗ്യകരമായ ജീവിതം വാഗ്ദാനം ചെയ്യുന്നു.