Today Horoscope Malayalam August 21: അലസത ഉപേക്ഷിച്ച് പ്രവർത്തിച്ചാൽ നേട്ടങ്ങളുണ്ടാക്കാം; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope: ചില രാശിക്കാർക്ക് തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ സംഭവിക്കും. ചിലർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. ഇന്ന് അനുകൂല ഫലങ്ങൾ ഏതെല്ലാം കൂറുകാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം?
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി ഇന്ന് യാത്ര പോകേണ്ടി വന്നേക്കാം. ഇത്തരം യാത്രകൾ നിങ്ങൾക്ക് ഗുണം ചെയ്യുന്നതാണ്. ചില പ്രശ്നങ്ങൾ ഇന്ന് നിയമപരമായി പരിഹരിക്കും. ഇന്ന് നിങ്ങളുടെ സംസാരം, പെരുമാറ്റം എന്നിവ പരുഷമാകാതെ ശ്രദ്ധിക്കണം. വീട്ടിൽ അതിഥി സന്ദർശനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ന് ചെറിയ ചില സാമ്പത്തിക നേട്ടങ്ങൾക്ക് ഉണ്ടായേക്കും. വരുമാനത്തിനനുസരിച്ച് ചെലവുകൾ ചുരുക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും. നിങ്ങളെടുക്കുന്ന തീരുമാനങ്ങളിലെല്ലാം പങ്കാളിയുടെ പിന്തുണ ലഭിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
തൊഴിൽ രംഗത്ത് നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കുക. സാമൂഹിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടും. ചില ഗൃഹോപകരണങ്ങൾ വാങ്ങാൻ പണം ചെലവഴിക്കാനിടയുണ്ട്. കുടുംബ ബിസിനസ് മുമ്പോട്ട് കൊണ്ടുപോകാൻ സഹോദരങ്ങളുടെ പിന്തുണ തേടിയേക്കാം. കുടുംബ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ബിസിനസിൽ പുരോഗതി നേടാനുള്ള പുതിയ വഴികൾ മുന്നിലെത്തും. ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. വൈകുന്നേരം കുടുംബത്തോടൊപ്പം ചില ശുഭകാര്യങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിച്ചേക്കാം. വിവാഹ യോഗ്യരായവർക്ക് ഇന്ന് മനസ്സിനിണങ്ങിയ ആലോചന വന്നുചേരും. ജീവിത പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വീട്ടിൽ അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പങ്കാളിത്ത ബിസിനസിൽ നിന്ന് ലാഭം നേടും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ ബിസിനസിൽ ഗുണം ചെയ്യും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കും. അലസത ഉപേക്ഷിച്ച് പ്രവർത്തിച്ചാൽ നേട്ടങ്ങൾ കൈവരിക്കാം. വൈകുന്നേരത്തോടെ കൂടുതൽ ശാരീരിക പ്രശ്നങ്ങൾ കാണപ്പെടാം. ജോലിസ്ഥലത്ത് പ്രമോഷൻ പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം നല്ലതാണ്. സ്വന്തം ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കേണ്ടി വരും. സാങ്കേതികോപകരണങ്ങൾക്കായി പണം ചെലവഴിച്ചേക്കാം. ഇതിന് നിങ്ങളെ പിന്തുണയ്ക്കുന്നത് മികച്ച സാമ്പത്തിക സ്ഥിതി തന്നെയാണ്. ഇന്ന് മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. സഹോദരന്റെയോ സഹോദരിയുടെയോ വിവാഹത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ മാറികിട്ടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വസ്തു സംബന്ധമായ ഇടപാടുകൾ നടത്തുന്നവർക്ക് നല്ല ദിവസമാണ്. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർധിക്കും. കുട്ടികളുടെ വിദ്യാഭ്യാസവുമായി നേരിട്ടിരുന്ന പ്രശ്നങ്ങൾ അവസാനിച്ചേക്കും. പഠന സംബന്ധമായി നിലനിന്നിരുന്ന തടസ്സങ്ങളും മാറും. പല കാര്യങ്ങൾക്കായി ഇന്ന് അലച്ചിൽ ഉണ്ടാകും. സർക്കാർ ജോലിക്കാർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയ സാധ്യതകൾ തെളിയുന്നു.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ജീവിത നിലവാരം മെച്ചപ്പെടും. സർക്കാർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിച്ചേക്കാം. വൈകുന്നേരത്തോടെ പെട്ടന്ന് ചില യാത്രയ്ക്ക് സാധ്യതയുണ്ട്. യാത്രാവേളയിൽ നിങ്ങളുടെ വസ്തുവകകൾ സൂക്ഷിക്കണം. ബിസിനസിലെ പുതിയ തന്ത്രങ്ങൾ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ഇതുവഴി ബിസിനസ് മെച്ചപ്പെടുകയും ചെയ്യും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നതോ സ്ഥാനക്കയറ്റം ലഭിക്കുന്നതോ സഹപ്രവർത്തകരിൽ അസൂയ ഉളവാക്കിയേക്കാം. പങ്കാളിത്തത്തോടെ ബിസിനസ് തുടങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. എന്നിരുന്നാലും നിങ്ങളുടെ കഴിവ് ഉപയോഗപ്പെടുത്തി പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കാൻ സാധിക്കും. ഇതിന് നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ പിന്തുണയും ലഭിക്കുന്നതാണ്. തൊഴിൽ രംഗത്ത് എതിരാളികൾ വർദ്ധിക്കും. ഇന്ന് നിങ്ങളുടെ സംസാരത്തിലും മറ്റുള്ളവരോടുള്ള ഇടപെടലിലും ജാഗ്രത പാലിക്കുക. ഇല്ലെങ്കിൽ സാഹചര്യം നിങ്ങൾക്കെതിരായി മാറിയേക്കാം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ബിസിനസിൽ പുതിയ ഡീലുകൾ ഉറപ്പിക്കും. കുടുംബത്തിൽ ആരുടെയെങ്കിലും മോശം ആരോഗ്യം മൂലം മനക്ലേശം ഉണ്ടായേക്കാം. ബിസിനസിൽ ചില റിസ്കുകൾ എടുക്കേണ്ടി വന്നേക്കാം. ഇല്ലെങ്കിൽ വലിയ നഷ്ടം നിങ്ങൾക്ക് സംഭവിക്കാം. ചില സുഹൃത്തുക്കൾ മൂലം ദുഖിക്കേണ്ടി വന്നേക്കാം. ഇന്ന് നിങ്ങളുടെ ചില ആഗ്രഹങ്ങൾ നിറവേറാനിടയുണ്ട്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ചെലവുകൾ ചുരുക്കാൻ ശ്രദ്ധിക്കണം. ബിസിനസ് മെച്ചപ്പെടുത്തുന്നതിന് പരിചയ സമ്പന്നനായ ഒരു വ്യക്തിയുടെ പിന്തുണ തേടിയേക്കാം. ഇന്ന് നിങ്ങൾക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. കുടുംബത്തിലെ ചെറിയ കുട്ടികളുടെ ചില ആഗ്രഹങ്ങൾ നടത്തിക്കൊടുക്കേണ്ടി വരും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ജോലിസ്ഥലത്ത് സ്ഥാനമാനങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിച്ചേക്കാം. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചേക്കാം. ഇന്ന് നടത്തുന്ന സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളും ആലോചിച്ച് നടത്തുക. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)