Foods increase Happy Hormones: എപ്പോഴും സന്തോഷത്തോടേയും ആരോഗ്യത്തോടേയും ഇരിക്കണോ? ഈ 4 ഭക്ഷണങ്ങൾ പതിവാക്കൂ
Foods which make us happy: നാം ദിനവും കഴിക്കുന്ന ഭക്ഷണത്തിൽ ചില പ്രത്യേക ഇനം ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ നമ്മുടെ മാനസികാവസ്ഥയും ആരോഗ്യവും മെച്ചപ്പെടും എന്നാണ് കണ്ടെത്തൽ
Foods Boost Happy Hormones: എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് നാമെല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാൽ അതത്ര എളുപ്പമുള്ള കാര്യവുമല്ല. കാരണം ജീവിതത്തിൽ ഓരോ സാഹചര്യത്തിലും പലവിധത്തിലുള്ള പ്രശ്നങ്ങൾ നാം നേരിട്ട് കൊണ്ടിരിക്കും. എന്നിരുന്നാലും ഈ പ്രശ്നങ്ങളെല്ലാം തരണം ചെയ്ത് മാനസികാരോഗ്യം വീണ്ടെടുത്ത് മുന്നോട്ടു പോവുക എന്നത് വളരെ പ്രധാനമാണ്. അതിന് ഒരു പരിധിവരെ സഹായിക്കുന്നത് നമ്മുടെ ജീവിതശൈലിയും ഭക്ഷണശീലങ്ങളും ആണ്. നാം കഴിക്കു
ന്ന ഭക്ഷണത്തിന് നമ്മുടെ മാനസികാവസ്ഥയെയും സ്വാധീനിക്കാനുള്ള കഴിവുണ്ട് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതായത് അമിതമായ മധുരം ഉള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് എത്ര ഗുണകരമാകില്ല എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.
എന്നാൽ മാറിയ ജീവിതരീതിയിൽ നമ്മുടെ ഭക്ഷണശീലങ്ങളിലും അനാരോഗ്യകരമായ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇന്ന് നാം എല്ലാവരും ഫാസ്റ്റ് ഫുഡിന് പുറകെയുള്ള നെട്ടോട്ടത്തിലാണ്. ഇത് ആളുകൾക്ക് പൊണ്ണത്തടി, കുടവയർ, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് ഹെൽത്ത് സൈക്കോളജി പ്രസിദ്ധീകരിച്ച പഠനമാണ് ഭക്ഷണവും നമ്മുടെ മാനസികാവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശകലനം ചെയ്തത്. നാം ദിനവും കഴിക്കുന്ന ഭക്ഷണത്തിൽ ചില പ്രത്യേക ഇനം ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ നമ്മുടെ മാനസികാവസ്ഥയും ആരോഗ്യവും മെച്ചപ്പെടും എന്നാണ് കണ്ടെത്തൽ. ഇതിൽ പ്രധാനമായും പറയുന്നത് മത്സ്യം പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, നട്ട്സുകൾ.
മത്സ്യം
നോൺവെജ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മത്സ്യം ഏറെ രുചികരമായ ഒരു വിഭവമാണ്. മീൻ കഴിക്കാൻ ഇഷ്ടം ഇല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. എന്നാൽ മത്സ്യം രുചിയിൽ മാത്രമല്ല കേമൻ ശരീരത്തിന് ആവശ്യമായ പല ആവശ്യഘടകങ്ങളും മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. പ്രധാനമായും കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് മത്സ്യം. അതിനാൽ ദിവസവും മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, മത്സ്യം ഒരിക്കലും എണ്ണയിൽ പൊരിച്ചു കഴിക്കരുത്. കറിവെച്ച് മാത്രം കഴിക്കുക. അങ്ങനെയെങ്കിൽ മാത്രമേ അതിന്റെ എല്ലാ ഗുണവും നമ്മുടെ ശരീരത്തിന് ലഭിക്കുകയുള്ളൂ. സാൽമൺ, മത്തി, അയല, നത്തോലി തുടങ്ങിയ മത്സ്യങ്ങളാണ് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യുന്നത്. എങ്കിലും നിങ്ങൾക്ക് ലഭിക്കുന്ന ഏത് മത്സ്യമായിരുന്നാലും അത് ആരോഗ്യകരമായ രീതിയിൽ പാകം ചെയ്തു കഴിക്കുക.
പഴവർഗ്ഗങ്ങൾ
ദിവസവും ഉള്ള നിങ്ങളുടെ ഭക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ഹാപ്പി ഹോർമോണുകളെ വർദ്ദിപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. സീസണൽ ആയിട്ടുള്ള പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും ബെറിപ്പഴങ്ങൾ അതായത് സ്ട്രോബെറി ബ്ലൂബെറി പോലുള്ളവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കൂടാതെ പപ്പായ, ഓറഞ്ച്, ആപ്പിൾ, മുന്തിരി തുടങ്ങിയവയും ഡയറ്റിൽ ഉൾപ്പെടുത്താം.
പച്ചക്കറികൾ
ദിവസവും നല്ല അളവിൽ പച്ചക്കറികൾ കഴിക്കുക. ഇത് നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പച്ചക്കറികളിൽ ധാരാളം അയൺ, കാൽസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഹൃദയം നിങ്ങളുടെ ശരീരത്തിന് പലവിധത്തിലുള്ള ഗുണങ്ങൾ പ്രദാനം ചെയ്യും.
നട്ട്സ്
ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട്n പോലുള്ള നട്സുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് നിങ്ങളുടെ ശരീരത്തിലെ ഹാപ്പി ഹോർമോണുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. അതുപോലെ ഇവ നമ്മുടെ ശരീരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനും നല്ലതാണ്.