Railway Coaches: റെയിൽവേ കോച്ചുകളിലെ മഞ്ഞയും നീലയും വരകൾ എന്തിന്? വെറുമൊരു ഭംഗിക്കല്ല, കാരണം ഞെട്ടിക്കുന്നത്…
Railway Coach Symbols: ഇന്ത്യൻ റെയിൽവേയുടെ കോച്ചുകളുടെ പുറത്ത് മഞ്ഞ, നീല തുടങ്ങി വിവിധ നിറങ്ങളിലുള്ള വരകൾ വരച്ചിട്ടുണ്ട്. ഇവ റെയിൽവേയുടെ ഒരു പ്രധാന വിഷ്വൽ കമ്മ്യൂണിക്കേഷൻ സിസ്റ്റമാണ്.
ലോകത്തിലെ ഏറ്റവും വികസിതമായ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യങ്ങൾ റെയിൽവേകൾ പൂർണമായും ശ്രദ്ധിക്കാറുണ്ട്. ഇന്ത്യൻ റെയിൽവേയുടെ കോച്ചുകളുടെ പുറത്ത് മഞ്ഞ, നീല തുടങ്ങി വിവിധ നിറങ്ങളിലുള്ള വരകൾ വരച്ചിട്ടുണ്ട്. ഇവ എന്തിനാണെന്ന് നിങ്ങൾക്ക് അറിയാമോ? പരിശോധിക്കാം…
എളുപ്പത്തിൽ കോച്ചുകൾ തിരിച്ചറിയാൻ സഹായിക്കുന്ന റെയിൽവേയുടെ ഒരു പ്രധാന വിഷ്വൽ കമ്മ്യൂണിക്കേഷൻ സിസ്റ്റമാണ് ഇത്തരത്തിലുള്ള വരകൾ. കോച്ചുകളിൽ വരച്ചിരിക്കുന്ന വരകൾ കോച്ചിന്റെ തരത്തെയും അതിന്റെ ഉദ്ദേശ്യത്തെയും സൂചിപ്പിക്കുന്നു.
ഓരോ നിറങ്ങളും സൂചിപ്പിക്കുന്നത് എന്ത്?
വെള്ള വര: ജനറൽ കോച്ചുകളിൽ വെള്ള നിറത്തിലുള്ള വരകൾ ഉപയോഗിക്കുന്നത്.
മഞ്ഞ വര: ഒരു കോച്ചിൽ ഒരു മഞ്ഞ വരയുണ്ടെങ്കിൽ, ആ കോച്ച് വികലാംഗ യാത്രക്കാർക്കായി നീക്കിവച്ചിരിക്കുന്നു എന്നാണ് അർത്ഥം.
പച്ച വര: സ്ത്രീകൾക്ക് മാത്രമായുള്ള കോച്ച്.
ചുവന്ന വര: പ്രീമിയം ട്രെയിനുകളിൽ പലപ്പോഴും ഇവ ഉപയോഗിക്കാറുണ്ട്. ഇത് ഫസ്റ്റ് ക്ലാസ് എസി കോച്ചിനെയോ ഉയർന്ന ക്ലാസിനെയോ സൂചിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട മറ്റ് സൂചനകൾ
കോച്ചുകളിലെ വരകളും നിറങ്ങളും ഇന്ത്യൻ റെയിൽവേയുടെ വിവര സംവിധാനത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇവ യാത്രക്കാർക്ക് സഹായകരമാണ്.ട്രെയിൻ കോച്ചുകളിലെ ലൈനുകൾക്ക് പുറമേ ക്ലാസ് സൂചിപ്പിക്കാൻ മറ്റ് മാർഗങ്ങളുണ്ട്. കോച്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന H1, A1 അടയാളങ്ങൾ കോച്ച് ക്ലാസിനെ തിരിച്ചറിയാൻ സഹായിക്കും.