Diwali 2025 Date Revealed: ദീപാവലി ഒക്ടോബർ 20-നോ 21-നോ? കൃത്യമായ തീയതിയും ശുഭമുഹൂർത്തവും അറിയാം!
Diwali Muhurat 2025: ഈ വർഷം അമാവാസി തീയ്യതി രണ്ട് ദിവസത്തേക്ക് ഒക്ടോബർ 20 മുതൽ 2025 ഒക്ടോബർ 21 വരെ നീണ്ടുനിൽക്കും. അതിനാലാണ് ഈ ആശയക്കുഴപ്പം. എങ്കിൽ ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല.
ഹൈന്ദവവിശ്വാസികളുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ദീപാവലി(Diwali 2025). ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും, അജ്ഞതയ്ക്കുമേൽ അറിവിന്റെയും, തിന്മയ്ക്കുമേൽ നന്മയുടെയും വിജയത്തെ ആഘോഷിക്കുന്ന ദിനമായാണ് ദീപാവലിയെ കണക്കാക്കുന്നത്. കാർത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്.
എന്നാൽ ഈ വർഷം ദീപാവലി എന്നാണ് ആഘോഷിക്കേണ്ടത് എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം, ഈ വർഷം അമാവാസി തീയ്യതി രണ്ട് ദിവസത്തേക്ക് ഒക്ടോബർ 20 മുതൽ 2025 ഒക്ടോബർ 21 വരെ നീണ്ടുനിൽക്കും. അതിനാലാണ് ഈ ആശയക്കുഴപ്പം. എങ്കിൽ ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ദീപാവലിയുടെ ശരിയായ തീയ്യതിയും ശുഭമുഹൂർത്തവും ഈ ലേഖനത്തിൽ വ്യക്തമായി നൽകിയിട്ടുണ്ട്.
ദീപാവലി 2025: തീയതിയും അനുഷ്ഠാന സമയവും
അമാവാസി തീയ്യതി ആരംഭിക്കുന്നത് – ഒക്ടോബർ 20, 2025 – 03:44 (വൈകുന്നേരം)
അമാവാസി തീയ്യതി അവസാനിക്കുന്നത് – ഒക്ടോബർ 21, 2025 – 05:54 (വൈകുന്നേരം)
ലക്ഷ്മി പൂജയുടെ മുഹൂർത്തം – ഒക്ടോബർ 20, 2025 – 07:08 PM മുതൽ 08:18 PM വരെ
പ്രദോഷകാലം – ഒക്ടോബർ 20, 2025 – 05:46 PM മുതൽ 08:18 PM വരെ
വൃഷഭകാലം – ഒക്ടോബർ 20, 2025 – 07:08 PM മുതൽ 09:03 PM വരെ
അമാവാസി തീയ്യതി ഒക്ടോബർ 20 ന് ഉച്ചയ്ക്ക് 03:44 മുതൽ ഒക്ടോബർ 21 ന് വൈകുന്നേരം 05:54 വരെ നീണ്ടുനിൽക്കുന്നതിനാൽ ഒക്ടോബർ 20 ന് ദീപാവലി ആഘോഷിക്കുന്നതാണ് ഉത്തമം. അന്ന് വൈകുന്നേരം 7 മണിക്കും 8 മണിക്കും ഇടയിൽ ലക്ഷീപൂജയും ചെയ്യുക. മാത്രമല്ല
ദീപാവലി ദിനത്തിൽ അമാവാസി തീയ്യതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഐതീഹ്യങ്ങൾ പ്രകാരം ദുഷ്ട രാജാവായ രാവണനെ പരാജയപ്പെടുത്തിയ ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയ ദിവസമെന്നാണ് അമാവാസി ദിനത്തെ വിശ്വസിക്കപ്പെടുന്നത്. വിജയശ്രീലാളിതനായി ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഭക്തർ ലക്ഷക്കണക്കിന് ദീപങ്ങൾ കത്തിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്തതായും വിശ്വസിക്കപ്പെടുന്നു.
കൂടാതെ ഈ ശുഭദിനത്തിൽ, ഭക്തർ ലക്ഷ്മി ദേവി, ഗണേശൻ, കുബേരൻ എന്നീ ദൈവങ്ങളേയും ഭക്തിയോടെയും വിശുദ്ധിയോടെയും ആരാധിക്കുന്നു. ദീപാവലി സന്തോഷം, ഭാഗ്യം, സമൃദ്ധി, സമ്പത്ത് എന്നിവ കൊണ്ടുവരുമെന്നാണ് വിശ്വാസം. ദീപാവലി ദിനത്തിൽ രാത്രിയിൽ, ലക്ഷ്മി ദേവി വീട് സന്ദർശിക്കുകയും ഭക്തർക്ക് സമാധാനവും സന്തോഷവും സമ്പത്തും സമൃദ്ധിയും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.