Diwali 2025 Horoscope: ദീപാവലിയിൽ അപൂർവ്വയോഗം! മേടം ഉൾപ്പെടെ 5 രാശിക്കാർക്ക് ഇനി സമ്പത്തിൽ ആറാടാം
Diwali 2025 Lucky Zodiac Signs: 1954ലെ ദീപാവലിയിൽ ഈ അപൂർവ്വമായ സംയോജനം നടന്നിരുന്നു. 71 വർഷങ്ങൾ വീണ്ടും സംഭവിക്കുന്ന ഈ ശക്തമായ സംയോജനത്തിലൂടെ പല വ്യക്തികളുടെയും ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും നിറയും

Horoscope
സൗഭാഗ്യത്തിന്റെയും ഐശ്വര്യത്തെയും ആഘോഷമാണ് ദീപാവലി. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 20നാണ്. രാജ്യം ദീപാവലി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. പല വ്യക്തികളുടെയും ജീവിതത്തിൽ ഈ ദീപാവലിയോടെ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്നാണ് ജ്യോതിഷഫലം. 71 വർഷങ്ങൾക്ക് ശേഷം ദീപാവലിയോട് അനുബന്ധിച്ച് നിരവധി അപൂർവ്വ ഗ്രഹ സംയോജനങ്ങൾ ഉണ്ടാകുന്നു. ഈ ദീപാവലിയിൽ ഹംസരാജ യോഗത്തിന്റെയും ബുദ്ധാദിത്യ രാജയോഗത്തിന്റെയും അപൂർവ സംയോജനം നടക്കും. 1954ലെ ദീപാവലിയിൽ ഈ അപൂർവ്വമായ സംയോജനം നടന്നിരുന്നു.
വ്യാഴം അതിന്റെ ഉന്നതരാശിയായ കർക്കടകത്തിൽ സഞ്ചരിക്കും. സൂര്യന്റെയും ബുധന്റേയും സംയോജനം തുലാം രാശിയിൽ ആയിരിക്കും, ഇത് ബുദ്ധാദിത്യ രാജയോഗത്തിന് കാരണമാകും. അതോടൊപ്പം ദീപാവലിയിൽ സൂര്യൻ തുലാത്തിൽ പ്രവേശിക്കും. തുലാത്തിൽ ചൊവ്വയും സൂര്യനും സംയോജിക്കുന്നത് ആദ്യത്യ മംഗള യോഗത്തിന് വഴിയരിക്കും.കന്നിയിൽ ചന്ദ്രനും ശുക്രനും സംയോജിക്കുന്നത് കലാനിധി യോഗം സൃഷ്ടിക്കും. കൂടാതെ സർവ്വാർത്ഥ സിദ്ധിയോഗവും രൂപം കൊള്ളും. തൽഫലമായി മേടം, മിഥുനം എന്നിവ ഉൾപ്പെടെ അഞ്ച് രാശിക്കാർക്ക് ദീപാവലിയോടെ സൗഭാഗ്യങ്ങൾ കൊണ്ടുവരും എന്നാണ് ജ്യോതിഷഫലം പറയുന്നത്.
മേടം
ദീപാവലി ദിനത്തോടെ മേടരാശിക്കാർക്ക് ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. നിങ്ങൾക്ക് എല്ലാ കാര്യത്തിലും ഒരു ഊർജ്ജം അനുഭവപ്പെടും. ഇതുവരെ ചെയ്യാൻ മടിച്ചിരുന്ന എല്ലാ കാര്യങ്ങളും ധൈര്യത്തോടെ ചെയ്തു തീർക്കും. തിടുക്കത്തിൽ ഒരു കാര്യത്തിലും തീരുമാനം എടുക്കാതിരിക്കുക. ഈ സമയത്ത് ഒരു ഒരു കുടുംബാംഗത്തിൽ നിന്നും നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാർക്ക് ദീപാവലി ഐശ്വര്യം കൊണ്ടുവരും. ദീപാവലിയോടെ ശുക്രൻ്റെയും ചന്ദ്രന്റെയും സംയോഗം നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ വരും. ഇത് നിങ്ങൾക്ക് പൂർണ്ണ ഭാഗ്യം കൊണ്ടുവരും. ബിസിനസ് തുടങ്ങാൻ പറ്റിയ സമയമാണ്. വളരെ കാലമായുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും കുടുംബവുമായുള്ള ബന്ധം ശക്തിപ്പെടും.
കർക്കടക രാശി
ദീപാവലിയോട് അനുബന്ധിച്ച് കർക്കിടക രാശിക്കാർക്ക് ഹംസ രാജയോഗത്തിന്റെ ഗുണങ്ങൾ ലഭിക്കും. ഇത് നിങ്ങളുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.. നിങ്ങൾക്ക് സമ്പത്ത് സമൃദ്ധി ഉയർന്ന സ്ഥാനം വിജയം ബഹുമാനം അന്തസ്സ് എന്നിവ കൈവരിക്കാൻ കഴിയും. ആഡംബര ജീവിതം നയിക്കാനുള്ള ഭാഗ്യങ്ങൾ കൊണ്ടുവരും.
കന്നി
ദീപാവലിയോടെ കന്നിരാശിക്കാരുടെ ജാതകത്തിൽ കലാനിധി യോഗം രൂപപ്പെടും. ചന്ദ്രനും ശുക്രനും നിങ്ങളുടെ രാശിയിൽ സംയോജിക്കും. ഇതിന്റെ ഫലമായി കന്നിരാശിക്കാർക്ക് വലിയ വിജയങ്ങൾ നേടാൻ സാധിക്കും. കരിയറിൽ വലിയ വിജയങ്ങൾ ലഭിക്കും. സംഗീതം നൃത്തം എഴുത്തു തുടങ്ങിയ സൃഷ്ടിപരമായ മേഖലകളിലുള്ള നിങ്ങളുടെ താല്പര്യം വർദ്ധിക്കും. നിങ്ങളുടെ ഹോബികൾക്കായി നിങ്ങൾ സമയം കണ്ടെത്തും. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ഉയർന്ന സ്ഥാനങ്ങൾ നേടാൻ കഴിയും.
മകരം
മകരം രാശിക്കാർക്ക് ദീപാവലി സമ്പത്തും സമൃദ്ധിയും കൊണ്ടുവരും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് പുതിയ വീട് വാങ്ങാനോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാനോ സൗകര്യം ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം ആകർഷകമാകും. പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാകും.. എല്ലാവരോടും നിങ്ങൾക്ക് ക്ഷമയോടെ പെരുമാറാനുള്ള മനസ്സാന്നിധ്യം ലഭിക്കും. നിങ്ങളുടെ പെരുമാറ്റം കൊണ്ട് കരിയറിലും കുടുംബത്തിലും വലിയ നേട്ടങ്ങൾ കൊണ്ടുവരാൻ സാധിക്കും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)