Diwali Pushya Nakshatra 2025: ധൻതേരസ്സിനേക്കാൾ ഇരട്ടി ഐശ്വര്യം! സ്വർണ്ണം വാങ്ങാൻ ദീപാവലി ദിവസത്തെ ഈ ‘മഹാ ശുഭമുഹൂർത്തം’ അറിയുക
Pushya Nakshatra Muhurt On Diwali 2025: നക്ഷത്രങ്ങളുടെ രാജാവ് എന്നാണ് പുഷ്യനക്ഷത്രത്തെ വിളിക്കുന്നത്. ദീപാവലിക്ക് മുമ്പായി ഇത് സംഭവിക്കുമ്പോൾ അത് സമ്പത്തിനും സമൃദ്ധിക്കും സ്ഥിരതയ്ക്കും നല്ലതായി കണക്കാക്കപ്പെടുന്നു
സമ്പത്തിനെയും സമൃദ്ധിയെയും വരവേൽക്കാനുള്ള ആഘോഷം കൂടിയാണ് ദീപാവലി. ഈ ദിവസങ്ങളിൽ സ്വർണവും മറ്റ് വിലകൂടിയ സാധനങ്ങളും വാങ്ങിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. സാധാരണയായി ദീപാവലിയിലെ ധൻതെരസ് ദിനത്തിലാണ് സ്വർണ്ണം വാങ്ങുന്നത്. ഈ ദിവസം സ്വർണം വാങ്ങിയാൽ വീട്ടിൽ ഐശ്വര്യം വരുമെന്നും, നമ്മുടെ സമ്പത്ത് വർദ്ധിക്കും എന്നതാണ് വിശ്വാസം. എന്നാൽ ധൻതെരസ്(ധന്തേരാസ്) മാത്രമല്ല ദീപാവലി ദിനത്തിൽ സ്വർണ്ണം വാങ്ങാൻ അതിനേക്കാൾ വിശിഷ്ടമായ മറ്റൊരു ദിവസം ഉണ്ട്.
ആ ദിവസം സ്വർണ്ണം വാങ്ങുന്നത് ഇരട്ടി ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ആ ദിനമാണ് പുഷ്യ നക്ഷത്ര യോഗ ദിനം. നക്ഷത്രങ്ങളുടെ രാജാവ് എന്നാണ് പുഷ്യനക്ഷത്രത്തെ വിളിക്കുന്നത്. ദീപാവലിക്ക് മുമ്പായി ഇത് സംഭവിക്കുമ്പോൾ അത് സമ്പത്തിനും സമൃദ്ധിക്കും സ്ഥിരതയ്ക്കും നല്ലതായി കണക്കാക്കപ്പെടുന്നു. ഈ വർഷത്തെ പുഷ്യ നക്ഷത്രം സംഭവിക്കുന്നത് ഒക്ടോബർ 14 നും 15 നും ആണ്. വിശിഷ്ടമായ സാധനങ്ങൾ വീട്ടിലേക്ക് വാങ്ങുന്നതിന് ഈ മുഹൂർത്തം പ്രയോജനപ്പെടുത്തുന്നത് നല്ലതായി കണക്കാക്കുന്നു.
ALSO READ: ഭാഗ്യം പെയ്തിറങ്ങും, കോടീശ്വരയോഗം! ദീപാവലിയിൽ സ്വർണ്ണം വാങ്ങിക്കേണ്ട ആ രഹസ്യ ദിവസം
ഇത്തവണ പുഷ്യ നക്ഷത്രം 24 മണിക്കൂറിൽ അധികം നീണ്ടു നിൽക്കും. അതിനാൽ ചിന്തിച്ച് നിങ്ങൾക്ക് ഏറ്റവും പ്രയോജനകരവും സാമ്പത്തിക അടിത്തറ ഉറപ്പിക്കുന്നതുമായ വസ്തുക്കൾ വീട്ടിലേക്ക് വാങ്ങുക. പ്രധാന ഉത്സവമായ ദീപാവലി ഒക്ടോബർ 20നാണ്. ധന്തേരസ് ഒക്ടോബർ 18നും. ഈ രണ്ട് ഉത്സവങ്ങൾക്കും മുമ്പാണ് പുഷ്യ നക്ഷത്രം വരുന്നത്. പഞ്ചാംഗവും ജ്യോതിഷ കണക്കുകൂട്ടലുകളും പ്രകാരം 2025 ഒക്ടോബറിലെ പുഷ്യ നക്ഷത്രതിന്റെ ദൈർഘ്യം ഇപ്രകാരം ആയിരിക്കും…
പുഷ്യ നക്ഷത്രം ആരംഭിക്കുന്നത്: ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ 11:54 ന്.
പുഷ്യ നക്ഷത്രത്തിൻ്റെ അവസാനം: ഒക്ടോബർ 15 ബുധനാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക്.
ചൊവ്വ ബുധൻ ദിവസങ്ങളിലായാണ് ഈ ദിവസം നീണ്ടുനിൽക്കുന്നത് ഒൿടോബർ 14ന് വരുന്നത് മംഗള പുഷ്യ ആണ്. ഒക്ടോബർ 14 ചൊവ്വാഴ്ച വരുന്ന പുഷ്യ നക്ഷത്രം ആയതിനാൽ ഇതിനെ മംഗളപുഷ്യ എന്ന് വിളിക്കുന്നത്. ഭൂമിയെ ഭരിക്കുന്ന ഗ്രഹമാണ് ചൊവ്വ അതിനാൽ ഭൂമി, സ്വത്ത് വാഹനങ്ങൾ എന്നിവ വാങ്ങുന്നതിന് ഈ ദിവസം ശുഭകരമായി കണക്കാക്കുന്നു. ബുധപുഷ്യ ആണ് ഒക്ടോബർ 15ന് അതായത് ബുധനാഴ്ച വരുന്ന നക്ഷത്രം. ഇത് അറിവ്, വിദ്യാഭ്യാസം, ബിസിനസ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രത്യേകിച്ചും ഫലപ്രദമാണ്. പുരുഷ നക്ഷത്രത്തിൽ സ്വർണ്ണം വെള്ളി പുതിയ വസ്തുക്കൾ എന്നിവ വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു.