Today’s Horoscope: പ്രശ്നങ്ങൾ പരിഹരിക്കും, ആഗ്രഹങ്ങൾ സാധിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ

Horoscope Malayalam Today August 28 2025: ഇന്നത്തെ ദിവസം പന്ത്രണ്ട് രാശികർക്കും എങ്ങനെ എന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം നോക്കാം.

Today’s Horoscope: പ്രശ്നങ്ങൾ പരിഹരിക്കും, ആഗ്രഹങ്ങൾ സാധിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ

പ്രതീകാത്മക ചിത്രം

Updated On: 

28 Aug 2025 06:32 AM

ഇന്ന് ഓഗസ്റ്റ് 28, വ്യാഴാഴ്ച. ഓരോരുത്തർക്കും അവരവരുടെ രാശി പ്രകാരം ഓരോ ദിവസവും എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. ഓരോ ദിവസവും എന്തെല്ലാം പ്രതീക്ഷിക്കാം, ഏതെല്ലാം വിഷയങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ഇത് സഹായിക്കുന്നു. ഇന്നത്തെ ദിവസം പന്ത്രണ്ട് രാശികർക്കും എങ്ങനെ എന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്. മക്കളുടെ പഠന കാര്യത്തിൽ ശ്രദ്ധ വേണം. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. കടം കൊടുത്തിരുന്ന പണം തിരികെ ലഭിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് പങ്കാളി മൂലം ചില നഷ്ടങ്ങൾ ഉണ്ടായേക്കാം. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. ബന്ധുക്കളുടെ തെറ്റിദ്ധാരണ മാറിക്കിട്ടും. സഹോദര സഹായം ലഭിക്കും. യാത്ര കൊണ്ട് നേട്ടമുണ്ടാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യത്തെ ബാധിക്കുന്ന ദുശ്ശീലങ്ങൾ ഒഴിവാക്കണം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുക.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സാഹിത്യ രംഗത്ത് ശോഭിക്കും. വിദ്യാർത്ഥികൾ ഉപരിപഠനത്തിന് ചേരും. അന്യനാട്ടിൽ കഴിയുന്നവർ നാട്ടിലേക്ക് മടങ്ങിയെത്തും. ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണങ്ങൾ വരുത്തുക. സന്തോഷകരമായ സമയമാണ്. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കുക.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ജോലിയിൽ ഉയർച്ചയുണ്ടാകും. പരീക്ഷയിൽ ഉന്നത വിജയം നേടും. അനാവശ്യമായ പിടിവാശികൾ ഒഴിവാക്കുക. വിദേശ യാത്ര ചെയ്യാൻ അവസരം ലഭിക്കും. ശത്രുശല്യം ഒഴിയും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് പുതിയ വരുമാന മാർഗ്ഗം തുറന്നുകിട്ടും. പൊതുവെ ഈശ്വരാധീനമുള്ള കാലമാണ്. ജോലി സ്ഥലത്ത് മേലധികാരികളുടെ പ്രീതി സമ്പാദിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. നേട്ടങ്ങൾ കൈവരിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് പലയിടത്ത് നിന്നും സഹായം പ്രതീക്ഷിക്കാം. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നടക്കും. ഒഴിവുസമയങ്ങൾ ഗുണകരമായി ഉപയോഗിക്കുക. സൽക്കാരങ്ങളിൽ പങ്കെടുക്കും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് ഏറെ നാളായുള്ള ചില ആഗ്രഹങ്ങൾ നടക്കും. വീട് നിർമാണം ആരംഭിക്കും. ദീർഘയാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. കാർഷിക രംഗത്ത് ശോഭിക്കും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ വാഹനം വാങ്ങാൻ യോഗം. പ്രണയിതാക്കൾക്ക് അനുകൂല സമയമാണ്. യാത്രകൾ ആവശ്യമായി വരും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് ഏറെ നാളായി അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ആരോഗ്യസ്ഥിതി തൃപ്തികരം. പ്രണയിതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സ്ഥാന കയറ്റം ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന