‌‌‌Horoscope Today: പ്രണയബന്ധം ശക്തിപ്പെടും, സമ്പത്ത് വർദ്ധിക്കും! ഇന്ദ്രയോ​ഗത്താൽ വൃശ്ചികം, കർക്കിടകം തുടങ്ങി 5 രാശിക്കാർക്ക് ഇന്ന് വമ്പൻ നേട്ടങ്ങൾ

October 19 Horoscope:ഉത്തരഫൽഗുനി നക്ഷത്രം ഇന്ദ്ര, സർവാർത്ഥ സിദ്ധി യോഗയുമായി ഒത്തുചേരുന്നതിനും ഇന്നത്തെ ദിവസം സാക്ഷ്യം വഹിക്കും. അതിനാൽ ഇന്നത്തെ ദിവസം ഇടവം, കർക്കിടകം, വൃശ്ചികം തുടങ്ങി 5 രാശിക്കാർക്ക് ഭാ​ഗ്യം തുണയ്ക്കും

‌‌‌Horoscope Today: പ്രണയബന്ധം ശക്തിപ്പെടും, സമ്പത്ത് വർദ്ധിക്കും! ഇന്ദ്രയോ​ഗത്താൽ വൃശ്ചികം, കർക്കിടകം തുടങ്ങി 5 രാശിക്കാർക്ക് ഇന്ന് വമ്പൻ നേട്ടങ്ങൾ

Horoscope October 19

Updated On: 

19 Oct 2025 08:24 AM

ഇന്ന് ഒക്ടോബർ 19 ഞായറാഴ്ച. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശയാണിന്ന്. അതിനാൽ ഇന്നത്തെ ദിവസം ഹനുമാനും പ്രാധാന്യമേറുന്നു. ചന്ദ്രൻ രാവും പകലും ഇന്ന് കന്നി രാശിയിലൂടെയാണ് സഞ്ചരിക്കുക. ഇതിന്റെ ഫലമായി ഇന്ന് ചന്ദ്രന്റെയും ശുക്രന്റെയും സംയോജനം ധന യോ​ഗത്തെ സൃഷ്ടിക്കും. കൂടാതെ തുലാം രാശിയിൽ സൂര്യൻ, ബുധൻ, ചൊവ്വ എന്നിവയുടെ സംയോജനം ത്രിഗ്രഹ യോ​ഗവും ബുദ്ധാദിത്യ യോഗവും ഇന്ന് സൃഷ്ടിക്കും. കൂടാതെ, ഉത്തരഫൽഗുനി നക്ഷത്രം ഇന്ദ്ര, സർവാർത്ഥ സിദ്ധി യോഗയുമായി ഒത്തുചേരുന്നതിനും ഇന്നത്തെ ദിവസം സാക്ഷ്യം വഹിക്കും. അതിനാൽ ഇന്നത്തെ ദിവസം ഇടവം, കർക്കിടകം, വൃശ്ചികം തുടങ്ങി 5 രാശിക്കാർക്ക് ഭാ​ഗ്യം തുണയ്ക്കും.

വൃശ്ചികം

ഞായറാഴ്ച വൃശ്ചിക രാശിക്കാർക്ക് ശുഭകരമായ ദിവസമായിരിക്കുമെന്ന് ജ്യോതിഷഫലം. ഇന്ന് നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി നിറയും. മാനസികമായി സമാധാനം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾക്ക് വിലമതിക്കപ്പെടും. മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനം ലഭിക്കും. പൂർത്തിയാക്കാതിരിക്കുന്ന എല്ലാ ജോലികളും ഇന്ന് പൂർത്തീകരിക്കും. ബിസിനസുകാർക്ക് മികച്ച ദിവസമാണ്. സമ്പത്ത് കൈവരും. പുതിയ വരുമാനം സ്രോതസ്സുകൾ തുറക്കും. പ്രണയബന്ധങ്ങളിലുള്ളവർക്ക് ഇന്നത്തെ ദിവസം നല്ലതാണ്. പങ്കാളിയുമായി അനാവശ്യ തർക്കങ്ങൾ ഒന്നും ഉണ്ടാകില്ല. കുടുംബത്തിൽ ഇന്ന് സന്തോഷമുള്ള അന്തരീക്ഷം ഉണ്ടായിരിക്കും. എന്തെങ്കിലും നല്ല വാർത്തകൾ ലഭിച്ചേക്കാം.

കർക്കിടക രാശി

കർക്കിടക രാശിക്കാർക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമാണ്. നിങ്ങൾക്ക് സമ്പത്തും സമൃദ്ധിയും നിറയാനുള്ള അവസരങ്ങൾ തുറന്നുവരും. നിങ്ങൾ ചെയ്യുന്ന ജോലി വിലമതിക്കപ്പെടും. ബിസിനസുകാർക്ക് ഇന്ന് വലിയ നേട്ടങ്ങൾ കൈവരാനുള്ള സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും. ഏതെങ്കിലും സാഹചര്യത്തിൽ മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കാനുള്ള സാധ്യതയും. ഇന്നത്തെ ദിവസം സൂര്യഗായത്രി മന്ത്രം ലഭിക്കുന്നത് നല്ലതാണ്.

കന്നി രാശി

കന്നി രാശിക്കാർക്ക് ഇന്ന് പൊതുവേ നല്ല ദിവസം ആയിരിക്കും. ജോലിസ്ഥലത്ത് അനുഭവപ്പെടുന്ന പ്രശ്നങ്ങൾ എല്ലാം കുറയും. നിങ്ങൾ അംഗീകരിക്കപ്പെടും. സാമ്പത്തികമായി സ്ഥിരതയും പുരോഗതിയും ഉണ്ടാകാനുള്ള മാർഗങ്ങൾ തുറന്നുവരും. ദാമ്പത്യ ജീവിതത്തിലും പ്രണയ ബന്ധങ്ങളിലും സ്നേഹവും സഹകരണവും വർദ്ധിക്കും. കുടുംബത്തിൽ നല്ല അന്തരീക്ഷം നിലനിൽക്കും. ഇന്നത്തെ ദിവസം ലക്ഷ്മി സ്തോത്രം ചൊല്ലുന്നത് നല്ലതാണ്.

മകരം രാശി

മകരം രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. സമൂഹത്തിൽ അംഗീകരിക്കപ്പെടും. എല്ലാകാര്യങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സിൽ പുരോഗതിക്കുള്ള സാധ്യതയുണ്ട്. നിങ്ങൾ ചെയ്യുന്ന പ്രവർത്തി പ്രശംസ നേടും. പുതിയ വരുമാനമാർഗങ്ങൾ തുറന്നു വരാനുള്ള സാധ്യതയുണ്ട്. ബിസിനസിൽ ഇന്ന് മികച്ച ലാഭം കൊയ്യും.

മീനം രാശി

മീനം രാശിക്കാർക്ക് ഇന്ന് പൊതുവേ നല്ല ദിവസമായിരിക്കും. നിങ്ങളുടെ തീരുമാനങ്ങളാണ് ഇന്നത്തെ നിങ്ങളുടെ ദിവസം തീരുമാനിക്കുന്നത്. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു വന്നേക്കാം. എന്തെങ്കിലും രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഇന്ന് അല്പം ആശ്വാസം ലഭിക്കും. പ്രണയബന്ധവും കുടുംബ ജീവിതവും മികച്ചതായിരിക്കും. കുടുംബത്തിൽ നല്ല അന്തരീക്ഷം ഉണ്ടാകും. ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും സമ്മാനം ലഭിക്കാനുള്ള സാധ്യതയും കാണുന്നു. ഇന്നത്തെ ദിവസം നിങ്ങൾ തുളസി ചാലിസ പാരായണം ചെയ്യുകയും തുളസിക്ക് വിളക്ക് കൊളുത്തുകയും ചെയ്യുന്നത് നല്ലതാണ്.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ