Horoscope Today: ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക, അപകടം പിന്നാലെ; ഇന്നത്തെ നക്ഷത്രഫലം

Horoscope Today for October 9, 2025: ഓരോ ദിവസവും എന്ത് സംഭവിക്കുമെന്നത് നിങ്ങളുടെ രാശിഫലം അനുസരിച്ചിരിക്കും. ചിലർക്ക് അനുകൂലമായ ദിവസമാണെങ്കിൽ മറ്റ് ചിലർക്കത് നഷ്ടങ്ങളുടെ ദിവസമായേക്കാം.

Horoscope Today: ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക, അപകടം പിന്നാലെ; ഇന്നത്തെ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Updated On: 

09 Oct 2025 06:43 AM

ഇന്ന് ഒക്ടോബർ 9 വ്യാഴാഴ്ച.  ഓരോ ദിവസവും എന്ത് സംഭവിക്കുമെന്നത് നിങ്ങളുടെ രാശിഫലം അനുസരിച്ചിരിക്കും. ചിലർക്ക് അനുകൂലമായ ദിവസമാണെങ്കിൽ മറ്റ് ചിലർക്കത് നഷ്ടങ്ങളുടെ ദിവസമായേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും ഉണ്ടായേക്കാം. അതിനാൽ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാൻ ഇന്നത്തെ നക്ഷത്രഫലം വിശദമായി അറിയാം…..

മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. അം​ഗീകാരം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. ആ​ഗ്രഹങ്ങൾ സഫലീകരിക്കും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, അഭിമാനക്ഷതം, കലഹങ്ങൾ എന്നിവയ്ക്ക് സാധ്യത, ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ​കാര്യവിജയം, മത്സരവിജയം, അം​ഗീകാരം എന്നിവ ഉണ്ടാകും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് തൊഴിലിടങ്ങളിൽ അം​ഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കാൻ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. യാത്രകൾക്ക് സാധ്യത.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രതികൂലങ്ങളുടെ ദിവസമാണ്. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യപരാജയം, ശത്രുശല്യം എന്നിവ കാണുന്നു.

കന്നി
കന്നി രാശിക്കാർ ഇന്ന് ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. കാര്യതടസം, മാനസിക പ്രയാസങ്ങൾ, ശത്രുശല്യം, ശരീരക്ഷതം എന്നിവ കാണുന്നു.

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അം​ഗീകാരം, സ്ഥാനക്കയറ്റം എന്നിവ ലഭിക്കും, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. ധനയോ​ഗം, ബന്ധുസമാ​ഗമം എന്നിവ കാണുന്നു.

വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. കാര്യവിജയം, മത്സര വിജയം, നേട്ടങ്ങൾ എന്നിവ കാണുന്നു. ചർച്ചകൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല ദിവസം.

ധനു
ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാര്യതടസം, ശത്രുശല്യം, ശരീരക്ഷതം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക…

മകരം
മകരം രാശിക്കാർക്കും ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വരും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, ശരീരസുഖക്കുറവ് എന്നിവ നേരിടേണ്ടി വരും. കോപം നിയന്ത്രിക്കുക.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. സാമ്പത്തിക ലാഭം വന്നുചേരും. ആരോ​ഗ്യസ്ഥിഥി മെച്ചമായിരിക്കും.

മീനം
മീനം രാശിക്കാ‌ർക്ക് ഇന്ന് മോശം ദിവസമായിരിക്കും. കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, കലഹം, അലച്ചിൽ എന്നിവയ്ക്ക് സാധ്യത. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ