AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് നേട്ടമോ കോട്ടമോ? അറിയാം സമ്പൂർണ രാശിഫലം

Horoscope Today October 24 2025: ചിലർക്ക് തൊഴിൽപരമായ മുന്നേറ്റങ്ങൾ ഉണ്ടാകാൻ സാധ്യത. സാമ്പത്തിക കാര്യങ്ങളിലും പുരോ​ഗതിയുണ്ടാകും. ഇന്നത്തെ ദിവസം 12 രാശിക്കാർക്കും എങ്ങനെ എന്ന് നോക്കാം.

Horoscope Today: ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് നേട്ടമോ കോട്ടമോ? അറിയാം സമ്പൂർണ രാശിഫലം
HoroscopeImage Credit source: social media
sarika-kp
Sarika KP | Published: 24 Oct 2025 05:38 AM

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ചിലർക്ക് കുടുംബപരമായ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകും. മറ്റു ചിലർക്ക് തൊഴിൽപരമായ മുന്നേറ്റങ്ങൾ ഉണ്ടാകാൻ സാധ്യത. സാമ്പത്തിക കാര്യങ്ങളിലും പുരോ​ഗതിയുണ്ടാകും. ഇന്നത്തെ ദിവസം 12 രാശിക്കാർക്കും എങ്ങനെ എന്ന് നോക്കാം.

മേടം

ഇന്ന് നിങ്ങൾക്ക് ആരോ​ഗ്യപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഇതിനായി പണം ചെലവഴിക്കേണ്ടി വരും. സർക്കാർ ജോലിയിലുള്ളവർക്ക് ഇന്ന് സാമ്പത്തിക നഷ്ടം ഉണ്ടാകും. . പ്രണയബന്ധങ്ങളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം, അതിനാൽ സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധിക്കണം.

ഇടവം

ഇടവക്കൂറുകാർക്ക് ഇന്ന് കുടുംബാംഗങ്ങളുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കും. അമിതമായി പണം ഇന്നത്തെ ദിവസം ചിലവഴിക്കരുത്. ആർക്കും കടം കൊടുക്കാതിരിക്കുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ നേരിടാം. ബിസിനസിൽ നഷ്ടം ഉണ്ടാകും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ആരോ​ഗ്യകാര്യത്തിൽ തടസ്സങ്ങൾ മാറികിട്ടും. പുതിയ കാര്യങ്ങളിൽ നിക്ഷേപം നടത്തുന്നത് വിജയകരമാകും. പുതിയ വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സഹോദരങ്ങളുടെ വിവാഹ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ പുരോ​ഗതിയുണ്ടാകും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയിക്കും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. അത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുക.

Also Read: മേടം, കർക്കിടകം തുടങ്ങി 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ! ഒക്ടോബർ 24ന് സൗഭാഗ്യ യോഗത്തിന്റെ അപൂർവ്വ സംയോജനം

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലിസ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. സാമ്പത്തികപരമായി ലാഭം ഉണ്ടാകും. നല്ല വിവാഹാലോചനകൾ വരും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് മോശം ദിവസമാണ്. മത്സരപരീക്ഷകളിൽ പരാജയം നേടും. അടുത്ത സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. പങ്കാളിയുമായി ദൂരെ യാത്ര പോകുന്നത് നല്ലതാണ്.

ധനു

ധനു രാശിക്കാർക്ക് ഇന്ന് പുതിയ പുരോഗതിയുണ്ടാകും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ബന്ധങ്ങൾ വരും. പണം ചെലവഴിക്കുന്നത് കുറയ്ക്കുക.

മകരം

മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ് ചില അനാവശ്യ ചെലവുകൾ ഉണ്ടാകും. അത് കുറച്ച് മുന്നോട്ട് പോകുക. വിദ്യാർത്ഥികളുടെ നേട്ടത്തിൽ മാതാപിതാക്കൾ സന്തോഷിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് സംസാരത്തിൽ ശ്രദ്ധിക്കണം. പ്രണയബന്ധങ്ങളിൽ സന്തോഷം അനുഭവപ്പെടും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. കൂടുതൽ ജോലി കാരണം ആരോഗ്യസ്ഥിതി മോശമാകാം. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും ആത്മവിശ്വാസം വർദ്ധിക്കാനും സാധ്യതയുണ്ട്.