Today Horoscope: ജോലിസ്ഥലത്ത് ശത്രുക്കളുടെ ശല്യം, കോപം നിയന്ത്രിക്കുക; അറിയാം ഇന്നത്തെ രാശിഫലം
Horoscope Today In Malayalam: ചിലർക്ക് പതിവുപോലെ ഈ ദിവസവും കടന്നുപോയേക്കാം. എന്നാൽ മറ്റ് ചിലർക്ക് അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നു. രു ദിവസത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനകളാണ് ഇവിടെ രാശിഫലത്തിലൂടെ പറയുന്നത്.
ഇന്ന് ഒക്ടോബർ 19 വെള്ളിയാഴ്ച്ച. നല്ലാരു ദിവസം മനസ്സിൽ വിചാരിച്ചുകൊണ്ട് എല്ലാവരും പുതിയൊരു പുലരിയെ വരവേറ്റിരിക്കുന്നു. ചിലർക്ക് പതിവുപോലെ ഈ ദിവസവും കടന്നുപോയേക്കാം. എന്നാൽ മറ്റ് ചിലർക്ക് അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നു. ഒരു ദിവസത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനകളാണ് ഇവിടെ രാശിഫലത്തിലൂടെ പറയുന്നത്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി പരിശോധിക്കാം.
മേടം
മേടം രാശികാർക്ക് ഇന്ന് കാര്യമായ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിക്കുമെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കില്ല. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. അത് നിങ്ങളെ മാനസികമായി തളർത്തും. എങ്കിലും സുഹൃത്തുകളുടെ സാനിധ്യം ഇത് മായിച്ചേക്കാം. കോപം നിയന്ത്രിക്കുക.
മിഥുനം
ഈ രാശിക്കാർക്ക് ദിവസത്തിൻ്റെ തുടക്കത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും, ഉച്ചയ്ക്ക് ശേഷം കാര്യവിജയം കൈവരിക്കാം. സാമ്പത്തികമായി മെച്ചമുണ്ടാകും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് പൊതുവേ ഇന്ന നല്ല ദിവസമാണ്. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കാനാകും.
ചിങ്ങം
ചിങ്ങം രാശിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്ന് അധ്യാപകരുടെ സഹായത്തോടെ പഠന കാര്യങ്ങൾ വിലയിരുത്താം. തൊഴിൽ രംഗത്ത് ചെയ്യുന്ന ശ്രമങ്ങൾക്ക് വിജയം ലഭിക്കും.
കന്നി
കന്നി രാശികാർ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ദിവസമാണ് ഇന്ന്. മാതാപിതാക്കളുടെ പിന്തുണ കൂടെയുണ്ടാകും.
തുലാം
തുലാം രാശിയിൽപ്പെട്ടവർക്ക് ഇന്ന് വരുമാനം കുറയുകയും ചിലവ് വർദ്ധിക്കുകയും ചെയ്തേക്കാം. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം നേടും. കുടുംബത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ നിലവിലുണ്ടെങ്കിൽ പരിഹരിക്കപ്പെടും.
വൃശ്ചികം
വൃശ്ചികം രാശികാർക്ക് ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുക. നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് നന്നായി ആരോചിക്കുക.
ധനു
വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നതവർക്ക് ഇന്ന് അതിനുള്ള അവസരം വന്നുചേരും. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇന്നത്തോടെ അവസാനിക്കും. ബിസിനസ്സ് പുരോഗമിക്കും.
മകരം
മകരം രാശിക്കാർക്ക് ബിസിനസ്സിൽ നല്ല ലാഭം നേടാൻ കഴിയും. ജോലിസ്ഥലത്ത് ശത്രുക്കളിൽ നിന്ന് ശ്രദ്ധിക്കുക, അവർ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചേക്കാം.
കുംഭം
ഇന്ന് ബിസിനസ്സിൽ ലാഭമുണ്ടാകാനും പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാനും സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മീനം
മീനം രാശികാർ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ന് നല്ല ദിവസമാണ്.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)