Indias richest people zodiac sign: ഷാരൂഖ്, അംബാനി, അദാനി…കോടീശ്വരൻമാരെല്ലാം ഈ രാശിക്കാർ! നിങ്ങളും ഈ രാശിയാണോ?
Indias Richest Belongs to this Zodiac Sign: നിങ്ങൾ ഇതിലെല്ലാം വിശ്വസിക്കുന്നവരാണോ? വിശ്വസിച്ചാലും ഇല്ലെങ്കിലും M3M ഹുറുൺ ഇന്ത്യ റിച്ച് 2025ൽ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളെ കൂടുതലായി കാണപ്പെടുന്നത് ഇനി പറയുന്ന രാശിയിലാണ്. ഇതിൽ നിങ്ങളും ഉൾപ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ
നമ്മൾ കോടീശ്വരന്മാരാകണോ ദരിദ്രരാകണോ എന്നു തീരുമാനിക്കുന്നിൽ നമ്മുടെ രാശിക്കു പങ്കുണ്ടോ? നിങ്ങൾ ഇതിലെല്ലാം വിശ്വസിക്കുന്നവരാണോ? വിശ്വസിച്ചാലും ഇല്ലെങ്കിലും M3M ഹുറുൺ ഇന്ത്യ റിച്ച് 2025ൽ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളെ കൂടുതലായി കാണപ്പെടുന്നത് ഇനി പറയുന്ന രാശിയിലാണ്. ഇതിൽ നിങ്ങളും ഉൾപ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.
മിഥുനം: ഏറ്റവും കൂടുതൽ കോടീശ്വരന്മാരുടെ രാശികളിൽ 9.5% പേരുമായി മിഥുനം രാശിയാണ് പട്ടികയിൽ ഒന്നാമത്. കുമാർ മംഗലം ബിർള, ലക്ഷ്മി നിവാസ് മിത്തൽ, രാഹുൽ ഭാട്ടിയ, ബോളിവുഡിലെ ഏറ്റവും ധനികനായ കരൺ ജോഹർ (1,880 കോടി) എന്നിവർ മിഥുനം രാശിക്കാരാണ്.
കന്നി, മകരം: മിഥുനം രാശിക്കാരുടെ തൊട്ടുപിന്നാലെ ഈ രണ്ട് രാശിക്കാരും ഉണ്ട്. അനിൽ അഗർവാൾ, ഷാപൂർ പല്ലോഞ്ചി മിസ്ട്രി, ജോയ് ആലുക്കാസ്, കർസൻഭായ് പട്ടേൽ, രാജൻ ഭാരതി മിത്തൽ, രാധ വെമ്പു എന്നിവരാണ് ഈ രാശിയിൽ ജനിച്ച് ജീവിതത്തിൽ സർവ്വ ഐശ്വര്യത്തോടേയും ആഡംബരത്തോടേയും ജീവിക്കുന്നവർ. കൂടാതെ കന്നി രാശിയിൽ ബോളിവുഡിലെ റോണി സ്ക്രൂവാലയും മകരം രാശിയിൽ ഹൃതിക് റോഷനും (2,160 കോടി) ഉണ്ട്.
വൃശ്ചികം: ഇന്ത്യയിൽ കോടീശ്വരന്മാരെ സൃഷ്ടിച്ച രാശിയിൽ വൃശ്ചികം രാശിയും പിന്നിലല്ല. 9% സംഭാവന ചെയ്തുകൊണ്ട് നാലാം സ്ഥാനത്താണ് വൃശ്ചികം രാശി. ഈ രാശിയിലെ പ്രമുഖർ സുനിൽ മിത്തൽ, അഭയ്കുമാർ ഫിറോഡിയ, എംഎ യൂസഫ് അലി എന്നിവർ ഉൾപ്പെടുന്നു. കൂടാതെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ജൂഹി ചൗള എന്നിവരും ഈ രാശിക്കാരാണ്.
മറ്റ് രാശികളിൽ ജനിച്ച ഇന്ത്യയിലെ പ്രമുഖർ
കർക്കിടകം രാശി: ഗൗതം അദാനി, ബേനു ഗോപാൽ ബംഗൂർ, റോഷ്നി നാടാർ എന്നിവർ കർക്കിടകം രാശിയാണ്. ലിസ്റ്റ് പ്രകാരം ഈ രാശി 8.6% ആളുകളെയാണ് സംഭാവന ചെയ്യുന്നു.
മേടം: മുകേഷ് അംബാനി, സുധീർ മേത്ത, ആദി ഗോദ്‌റെജ് എന്നിവർ മേടം രാശിയിലാണ് ജനിച്ചത്. ലിസ്റ്റ് പ്രകാരം 7.9% സംഭാവന നൽകി ഈ രാശി ആറാം സ്ഥാനത്താണ്.