Thursday Astro Remedies: ദുരിതം മാറും, ഐശ്വര്യം നിറയും: വ്യാഴാഴ്ച വിഷ്ണുവിനെ പ്രീതിപ്പെടുത്താൻ ഈ ചെറിയ കാര്യം മതി!

Thursday Astro Tips: നവ​ഗ്രഹങ്ങളിൽ, വ്യാഴത്തെ ആരാധിക്കുന്നത് നമ്മുടെ ജീവിതത്തിൽ സന്തോഷം, സമ്പത്ത്, സൗഭാഗ്യം എന്നിവ കൊണ്ടുവരുന്നു. നിങ്ങളും ജീവിതത്തിൽ ബഹുമാനം, സന്തോഷം, ഭാഗ്യം എന്നിവ ആഗ്രഹിക്കുന്നുവെങ്കിൽ വ്യാഴാഴ്ച ദിവസങ്ങളിൽ താഴെ നൽകിയിരിക്കുന്ന ലളിതവും ഫലപ്രദവുമായ ഈ കാര്യങ്ങൾ ചെയ്താൽ മതി

Thursday Astro Remedies: ദുരിതം മാറും, ഐശ്വര്യം നിറയും: വ്യാഴാഴ്ച വിഷ്ണുവിനെ പ്രീതിപ്പെടുത്താൻ ഈ ചെറിയ കാര്യം മതി!

Thursday Astro Remedies

Published: 

09 Oct 2025 07:19 AM

ഇന്ന് ഒക്ടോബർ 9, വ്യാഴാഴ്ച. ഹൈന്ദവവിശ്വാസ പ്രാകാരം ആഴ്ച്ചയിലെ 7 ദിവസവും ഓരോ ദേവന്മാർക്കായി സമർപ്പിച്ചിരിക്കുന്നു. സനാതന പാരമ്പര്യരപ്രകാരം വ്യാഴാഴ്ച പ്രപഞ്ച സംരക്ഷകനായ മഹാവിഷ്ണുവിനെയും ദേവന്മാരുടെ ഗുരുവായ വ്യാഴത്തെയും ആരാധിക്കുന്നതിനുവേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. വിഷ്ണു ഭഗവാനെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും നീക്കി സർവ്വ ഐശ്വര്യങ്ങൾ കൊണ്ടുവരികയും ഒടുവിൽ മോക്ഷം നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.

നവ​ഗ്രഹങ്ങളിൽ, വ്യാഴത്തെ ആരാധിക്കുന്നത് നമ്മുടെ ജീവിതത്തിൽ സന്തോഷം, സമ്പത്ത്, സൗഭാഗ്യം എന്നിവ കൊണ്ടുവരുന്നു. നിങ്ങളും ജീവിതത്തിൽ ബഹുമാനം, സന്തോഷം, ഭാഗ്യം എന്നിവ ആഗ്രഹിക്കുന്നുവെങ്കിൽ വ്യാഴാഴ്ച ദിവസങ്ങളിൽ താഴെ നൽകിയിരിക്കുന്ന ലളിതവും ഫലപ്രദവുമായ ഈ കാര്യങ്ങൾ ചെയ്താൽ മതി. പുരാണങ്ങൾ പ്രകാരം അംഗിരസ് മഹർഷിയുടെ മകനായ ദേവഗുരു ബൃഹസ്പതി വളരെ സുന്ദരനും മഞ്ഞ നിറമുള്ളവനുമായിരുന്നു. വ്യാഴം ​ഗ്രഹത്തിന് മഞ്ഞ നിറം വളരെ ഇഷ്ടമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അതിനാൽ വ്യാഴത്തിന്റെ അനുഗ്രഹം നേടുന്നതിനായി, വ്യാഴാഴ്ച ദിവസങ്ങളിൽ രാവിലെ കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുക. സാധ്യമാണെങ്കിൽ മഞ്ഞ വസ്ത്രവും ധരിക്കുക. ഇനി അഥവാ എന്തെങ്കിലും കാരണത്താൽ നിങ്ങൾക്ക് മഞ്ഞ ധരിക്കാൻ സാധിച്ചില്ലെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞത് ഒരു മഞ്ഞ തൂവാലയോ ടൈയോ ഉപയോഗിക്കാം.

ജ്യോതിഷം അനുസരിച്ച്, ധനു, മീനം രാശികളുടെ അധിപനാണ് വ്യാഴം. ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ശക്തനാണെങ്കിൽ ആ വ്യക്തിക്ക് ഒരാൾക്ക് സന്തോഷവും ഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. എന്നാൽ വ്യാഴം ജാതകത്തിൽ ദുർബലമാണെങ്കിൽ ആ വ്യക്തിക്ക് പലതരം പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു. അത്തരത്തിൽ നിങ്ങളുടെ ജാതകത്തിൽ വ്യാഴം ദുർബലമാണെങ്കിൽ, അത് ശക്തിപ്പെടുത്തുന്നതിനായി വ്യാഴാഴ്ച ക്ഷേത്രങ്ങളിൽ മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പഴങ്ങൾ, പയർവർഗ്ഗങ്ങൾ മുതലായവ പുരോഹിതന് ദാനം ചെയ്യുക.

വിഷ്ണുവിന്റെയും വ്യാഴത്തിന്റെയും അനുഗ്രഹം നേടുന്നതിനായി വ്യാഴാഴ്ച കുങ്കുമ തിലകം ചാർത്തുന്നത് രണ്ട് ദേവതകളുടെയും അനുഗ്രഹം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ വ്യാഴാഴ്ച ദിവസങ്ങളിൽ മഞ്ഞ പൂക്കൾ, മഞ്ഞ പഴങ്ങൾ, മഞ്ഞ ചന്ദനക്കുടം, തുളസിയില എന്നിവ ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കുക. ഇത് ജീവിതത്തിൽ ഐശ്വര്യം നൽകും. ഭഗവാൻ ഹരിയുടെ അനുഗ്രഹം ലഭിക്കാനും നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും വേണ്ടി വ്യാഴാഴ്ചകളിൽ കുളിച്ച് ശുദ്ധിയായി വിഷ്ണു സഹസ്രനാമം ചൊല്ലുക.

Related Stories
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ