Arjun Tendulkar- Sania Chandok: പ്രായത്തിൽ അർജുനേക്കാൾ ഒരു പടി മുന്നിലാണ് സാനിയ; അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് അർജുൻ ടെൻഡുൽക്കർ

Arjun Tendulkar and Sania Chandok’s Age Gap: ചെറിയ പ്രായ വ്യത്യാസമാണെങ്കിലും അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് എന്നാണ് സോഷ്യൽ മീഡിയയിൽ സംസാരവിഷയം.

Arjun Tendulkar- Sania Chandok: പ്രായത്തിൽ അർജുനേക്കാൾ ഒരു പടി മുന്നിലാണ് സാനിയ; അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് അർജുൻ ടെൻഡുൽക്കർ

Arjun Tendulkar Sania Chandok

Published: 

18 Aug 2025 16:48 PM

കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കർ വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത്. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

ഇതിനു പിന്നാലെ ഇരുവരുടെയും പ്രായമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രായത്തില്‍ അര്‍ജുനേക്കാള്‍ മുകളിലാണ് സാനിയ എന്നാണ് റിപ്പോർട്ട്. അര്‍ജുന് 25 വയസ്സും സാനിയയ്ക്ക് 26 വയസ്സുമാണ് പ്രായം. 1998 ജൂണ്‍ 23 നാണ് സാനിയ ജനിച്ചത്. ഒരു വര്‍ഷത്തിന് ശേഷം 1999 സെപ്റ്റംബര്‍ 24 നാണ് അര്‍ജുന്‍റെ ജനനം. ചെറിയ പ്രായ വ്യത്യാസമാണെങ്കിലും അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് എന്നാണ് സോഷ്യൽ മീഡിയയിൽ സംസാരവിഷയം.

Also Read:പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗം! ആരാണ് അർജുൻ തെൻഡുൽക്കറിന്റെ ഭാവി വധു സാനിയ ചന്ദോക്ക്?

അതേസമയം സച്ചിന്‍– അഞ്ജലി ദമ്പതികളുടെ പ്രായ വ്യത്യാസം ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. 1995-ൽ സച്ചിൻ അഞ്ജലിയെ വിവാഹം കഴിക്കുമ്പോൾ അവര്‍ക്കിടയിലെ പ്രായ വ്യത്യാസം ആറു വയസ്സായിരുന്നു. 1973 ഏപ്രില്‍ 24 നാണ് സച്ചിന്‍ ജനിക്കുന്നത്. ഇതിനും ആറു വര്‍ഷം മുന്‍പ് 1967 നവംബര്‍ പത്തിനാണ് അഞ്ജലിയുടെ ജനനം. അന്നത്തെ കാലത്ത് ഇത് അസാധാരണ സംഭവമായത് കൊണ്ട് തന്നെ ഇത് വലി ചർച്ചയായിരുന്നു.

രാജ്യത്ത് തന്നെ അറിയപ്പെടുന്ന പ്രമുഖ വ്യവസായ കുടുംബത്തിലെ ഏറ്റവും ഇളയ തലമുറയിൽപ്പെട്ടയാളാണ് സാനിയ. മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ. മുംബൈ മറൈൻ ഡ്രൈവിലെ ഇന്റർകോണ്ടിനന്റൽ ഹോട്ടലും ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രമുഖ ഐസ് ക്രീം ബ്രാൻഡായ ബ്രൂക്‌ലിൻ ക്രീമറിയും ഇവരുടേതാണ്.

Related Stories
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
Virat Kohli: വിരാട് കോലിയുടെ ക്ഷേത്ര സന്ദർശനങ്ങൾ വൈറലാകുന്നു…. മാറ്റം തുടങ്ങുന്നത് ഇവിടെ നിന്ന്
Smriti Mandhana: ‘അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന
ISL: ആരുടെയും സഹായം വേണ്ട, ആ അനുമതി നല്‍കിയാല്‍ മാത്രം മതി; ഐഎസ്എല്‍ തന്നെ നടത്താന്‍ ക്ലബുകളുടെ പദ്ധതി
FIFA World Cup 2026: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; അര്‍ജന്റീന ‘ജെ’യില്‍, ബ്രസീല്‍ ‘സി’യില്‍, പോര്‍ച്ചുഗലോ?
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ