AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sanju Samson: സഞ്ജുവിന്റെ സാധ്യതകള്‍ മങ്ങുന്നു; ക്യാപ്റ്റന്‍സിയിലേക്ക് കൂടുതല്‍ ഓപ്ഷനുകള്‍; പാട്ടീദാറും പരിഗണനയില്‍?

Sanju Samson's T20I Future: ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റന്‍ ആരാകണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സമീപദിവസങ്ങളില്‍ സജീവമാണ്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിക്കു വേണ്ടിയുള്ള തിരച്ചിലിലാണ് ബിസിസിഐ. ഐപിഎല്‍ 2026, സമീപകാലത്തെ രാജ്യാന്തര ടി20 മത്സരങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ ബിസിസിഐക്ക് മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ട്.

Sanju Samson: സഞ്ജുവിന്റെ സാധ്യതകള്‍ മങ്ങുന്നു; ക്യാപ്റ്റന്‍സിയിലേക്ക് കൂടുതല്‍ ഓപ്ഷനുകള്‍; പാട്ടീദാറും പരിഗണനയില്‍?
രജത് പാട്ടീദാറും, സഞ്ജു സാംസണും Image Credit source: PTI
Jayadevan AM
Jayadevan AM | Published: 27 May 2026 | 04:11 PM

T20I Captaincy: ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റന്‍ ആരാകണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സമീപദിവസങ്ങളില്‍ സജീവമാണ്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിക്കു വേണ്ടിയുള്ള തിരച്ചിലിലാണ് ബിസിസിഐ. ഐപിഎല്‍ 2026, സമീപകാലത്തെ രാജ്യാന്തര ടി20 മത്സരങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ ബിസിസിഐക്ക് മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ട്. ഇതുതന്നെയാണ് ബിസിസിഐക്ക് തലവേദനയാകുന്നതും. ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി പരഗണിക്കാവുന്ന ഓപ്ഷനുകള്‍ ആരൊക്കെയാണെന്ന് നോക്കാം. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്ന സഞ്ജു സാംസണിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാണ്.

രാജസ്ഥാൻ റോയൽസിനെ നാല് സീസണുകളിൽ നയിച്ച അദ്ദേഹം 2022-ൽ അവരെ ഫൈനലിൽ എത്തിച്ചിരുന്നു. 2025-ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിച്ച സഞ്ജു, 14 മത്സരങ്ങളിൽ നിന്ന് 477 റൺസ് നേടി. ഈ സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരവും സഞ്ജുവാണ്.

ശ്രേയസ് അയ്യരാണ് മറ്റൊരു താരം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് ശ്രേയസ്. 2024-ല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ നായകനും ശ്രേയസായിരുന്നു. ഈ സീസണില്‍ ആദ്യ ആറു മത്സരങ്ങളില്‍ പഞ്ചാബിനെ അപരാജിതരായി നയിക്കാനും ശ്രേയസിന് സാധിച്ചു. എന്നാല്‍ പിന്നീട് തുടര്‍ തോല്‍വികള്‍ നേരിടുകയും, പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ബാറ്റിങിലും മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്. 2023 ഡിസംബറിനു ശേഷം ഇന്ത്യയ്ക്കായി ടി20 കളിച്ചിട്ടില്ലെന്നതാണ് പ്രതികൂല ഘടകം.

Also Read: IPL 2026 Qualifier 1: തുടര്‍ച്ചയായ രണ്ടാം തവണയും ആര്‍സിബി ഫൈനലില്‍; ഗുജറാത്തിനെ തുരത്തിയോടിച്ചു

ശുഭ്മാന്‍ ഗില്ലാണ് മറ്റൊരു ഓപ്ഷന്‍. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനാണ്. എല്ലാ ഫോര്‍മാറ്റിലും ഒറ്റ ക്യാപ്റ്റന്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചാല്‍ ഗില്ലിന് നറുക്ക് വീഴും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായും, ബാറ്ററെന്ന നിലയിലും മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്.

പാട്ടീദാറിന്റെ എന്‍ട്രി

കഴിഞ്ഞ സീസണില്‍ ആര്‍സിബിയെ കിരീനേട്ടത്തിലേക്ക് നയിക്കുകയും, ഇത്തവണയും മികച്ച പ്രകടനം ആവര്‍ത്തിക്കുകയും ചെയ്യുന്ന രജത് പാട്ടീദാറിനെ ബിസിസിഐ പരിഗണിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ രാജ്യാന്തര ടി20-യില്‍ പരിചയസമ്പത്തില്ലാത്തത് പാട്ടീദാറിന് തിരിച്ചടിയായേക്കാം.

2022-ൽ പകരക്കാരനായാണ് രജത് പാട്ടീദാർ ആർസിബിയിൽ എത്തിയത്. 2025-ൽ ടീമിന്റെ ക്യാപ്റ്റനായി നിയമിതനായ അദ്ദേഹം ഫ്രാഞ്ചൈസിക്ക് തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടിക്കൊടുത്തു. 18 വർഷത്തെ ആര്‍സിബിയുടെ നീണ്ട കാത്തിരിപ്പിനാണ് അതോടെ വിരാമമായത്.

32 കാരനായ ഈ താരം അന്താരാഷ്ട്ര തലത്തിൽ മൂന്ന് ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ടി20-യിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. പാട്ടീദാറിനെ ടി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ താരം അമ്പാട്ടി റായിഡു പറഞ്ഞു.

“ഞാൻ ആദ്യം തിരഞ്ഞെടുക്കുന്ന രണ്ട് അല്ലെങ്കിൽ മൂന്ന് കളിക്കാരുടെ പേരുകളിൽ ഒരാൾ തീർച്ചയായും പാട്ടീദാർ ആയിരിക്കും. ഇന്ത്യൻ ടി20 ടീമിൽ അദ്ദേഹത്തെ ആവശ്യമുണ്ട്. അതിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല”-അമ്പാട്ടി റായുഡു ഇഎസ്‌പിഎൻക്രിസിൻഫോയോട് പറഞ്ഞു.

English Summary

Rajat Patidar led RCB to the IPL 2026 final with a brilliant 93-run knock. His strong leadership has triggered debates over India’s next T20I captain. Other top contenders for the role include Sanju Samson and Shreyas Iyer. Former batsman Ambati Rayudu strongly backs Patidar to lead the national team.

Follow Us